News
-
കറന്റ് കിട്ടാനില്ല; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി. ഉപാധികളോടെ വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരുന്നെങ്കിലും, കറന്റ് എക്‌സ്‌ചേഞ്ചില്‍ കിട്ടാനില്ലാത്ത സാഹചര്യമാണെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഗുരുതര വൈദ്യുതി പ്രതിസന്ധിയാണുള്ളതെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിച്ചു. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നും കാലവസ്ഥ അനുസരിച്ചാകും നിയന്ത്രണത്തില്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ‘പസഫിക് സമുദ്രത്തിലുണ്ടായ എല്‍നിനോ പ്രതിഭാസത്തിന്റെ പ്രതിസന്ധി രാജ്യത്തൊട്ടാകെയുണ്ട്. ഉഷ്ണതരംഗം വ്യാപിച്ചതോടെ വൈദ്യുതി ഉപയോഗവും വന്‍തോതില്‍ വര്‍ധിച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വൈദ്യുതി ലഭ്യത കുറഞ്ഞപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയിരുന്നു. ജൂണ്‍…
Read More » -
നിപ ഭീതി ഒഴിഞ്ഞു ; സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി
നിപാ ബാധിതന്റെ സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. കൃത്യമായ രോഗനിര്‍ണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയമാണിത്. കണ്ടെയ്ന്‍മെന്റ് സോണ്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെടുത്തുന്ന നടപടികളിലേക്കു കടക്കാതെ രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞത് കൂടുതല്‍ സന്തോഷം നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതിന് മുന്‍പ് കണ്ടെത്താന്‍ കഴിഞ്ഞതും കൃത്യതയോടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏര്‍പ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാന്‍ സഹായിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ മന്ത്രി…
Read More » -
സംഘപരിവാർ ബന്ധാരോപണം കടുപ്പത്തിൽ; ശേഷാദ്രിനാഥ് നിയമനം പരിശോധിക്കാൻ ഹൈക്കമാൻഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥിനെ നിയമിക്കാനുള്ള ശുപാർശയിൽ കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നു. ശേഷാദ്രിനാഥിന് സംഘപരിവാർ പശ്ചാത്തലമുണ്ടെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി നേതൃത്വത്തിന്റെ അടിയന്തര ഇടപെടൽ. പാർട്ടിയിൽ ആവശ്യമായ കൂടിയാലോചനകൾ നടത്താതെയുള്ള ഈ നിയമന നീക്കത്തിൽ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിൽ രാഹുൽ ഗാന്ധിയും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി പി. എം. നിയാസ് കത്ത് നൽകി. ഈ നിയമനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉടൻ തന്നെ മുഖ്യമന്ത്രിയെ…
Read More » -
കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ നാളെ തീവ്ര മഴയ്ക്കുളള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. റസിഡന്‍ഷ്യല്‍…
Read More » -
കേരള സർവ്വകലാശാലയിൽ സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ നീക്കി വൈസ് ചാൻസിലർ
കേരള സർവ്വകലാശാലയിലെ സ്റ്റാൻഡിംഗ് കൗൺസിലിനെ ചൊല്ലി തർക്കം. ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിൽ തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി. സർവ്വകലാശാലകളുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തോൽക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. ഗിരിജാ ഗോപാലിനെയാണ് പകരം നിയമിച്ചത്. അതേസമയം, തന്നെ മാറ്റാൻ വിസിക്ക് അധികാരമില്ലെന്നും സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നുമാണ് തോമസ് എബ്രഹാമിൻ്റെ നിലപാട്. ഇക്കാര്യം ഉന്നയിച്ച് തോമസ് വിസിക്ക് കത്ത് നൽകി. സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ തോമസ് എബ്രഹാമിനെയാണ് പിന്തുണക്കുന്നത്.
Read More » -
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസ്
തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽ കട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ് എന്നിവരാണ് പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. അതേസമയം, യുഡിഎഫ് കൗൺസിലർമാർക്കെതിരെ ബിജെപി ഇന്ന് പൊലീസിൽ പരാതി നൽകിയേക്കും. ഇന്നലെ തിരുവനന്തപുരം നഗരസഭ കൗണ്‍സിലിൽ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളിയും സംഘർഷവും ഉണ്ടായത്. സുഗതന്‍റെ…
Read More » -
മാസപ്പടി കേസ്; മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി
മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാൻ ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളിൽ ഡൽഹി കേരള ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടായാൽ കേസിൻ്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. അതിനാൽ കുറ്റമറ്റ രീതിയിൽ അന്വേഷണം തുടരാനാണ് തീരുമാനം. ഇന്നലെ സിഎംആർഎൽ എം ഡി ശരൺ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടിയെ രണ്ട് വട്ടവും ചോദ്യം…
Read More » -
ഊരാളുങ്കലിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞ് സർക്കാർ; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീര്‍
ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കുന്നെന്ന ആരോപണത്തില്‍ മലക്കംമറിഞ്ഞ് യുഡിഎഫ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്തിയാണ് നിയമസഭയില്‍ മറുപടി. ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. നിര്‍മാണ പ്രവൃത്തികളില്‍ ഗുണനിലവാരം പാലിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ കോര്‍പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളെല്ലാം തന്നെ കര്‍ശനമായ ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണത്തില്‍ ഊരാളുങ്കലിന് പ്രത്യേക മുന്‍ഗണന…
Read More » -
‘സര്‍വകലാശാലകളില്‍ സംഘ്പരിവാർ കൈയ്യേറ്റം നടക്കുന്നു’; വിസി നിയമനങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ സമസ്ത മുഖപത്രം
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ ബന്ധമുള്ളവരെ വിസി ആക്കുന്നതിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ കയ്യേറ്റം നടക്കുന്നുവെന്നും സര്‍ക്കാര്‍ പട്ടിക വെട്ടി നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയാണെന്നും ‘സര്‍വകലാശാലകളെ കരുക്കളാക്കരുത്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വിമര്‍ശിക്കുന്നു. കാര്‍ഷിക സര്‍വകലാശാല വിസിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയേറ്റം നടക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പേരുകളുടെ പട്ടിക പൂര്‍ണമായും അവഗണിച്ച്…
Read More » -
ചർച്ച പരാജയം; തൃശ്ശൂരിൽ സമരം ശക്തമാക്കി നഴ്സുമാർ, ഇന്ന് കളക്ടറേറ്റ് മാർച്ച്
ശമ്പള വർധന ആവശ്യപ്പെട്ട് തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരം ഇന്നും തുടരും. സമരത്തിന്റെ ഭാഗമായി ഇന്ന് തൃശ്ശൂർ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. ശമ്പള വർധന സംബന്ധിച്ച് തൃശ്ശൂർ അതിരൂപതയുമായി ഇന്നലെ നടന്ന ചർച്ച ഫലമാകാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ നഴ്സുമാർ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുകയും ബിഷപ്പ് ഹൗസ് റോഡ് ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധം പുലർച്ചെ മൂന്ന് മണിവരെ നീണ്ടുനിന്നു. സർക്കാർ തലത്തിൽ അടുത്ത ശമ്പള പരിഷ്‌കരണം…
Read More »