News

  • ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു; ഓണ്‍ലൈന്‍ വഴി റൂമും ബുക്ക് ചെയ്യാം

    ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. www.sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. ദര്‍ശനം ആഗ്രഹിക്കുന്നവര്‍ സ്ലോട്ടുകള്‍ ഉറപ്പാക്കണം. സന്നിധാനത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.onlinetdb.com എന്ന വെബ്‌സൈറ്റ് വഴി റൂമും ബുക്ക് ചെയ്യാം.

    Read More »
  • എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ച്; പ്രവർത്തകർക്കെതിരെ നടപടി തുടങ്ങി പൊലീസ്

    തിരുവനന്തപുരം: കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി പൊലീസ്. ഒരു എസ്എഫ്ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോവളത്ത് മനേഷിന്റെ മാതാപിതാക്കൾ നടത്തുന്ന കടയിൽ നിന്നാണ് ഇയാളെ ബലംപ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാത്ത പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.പ്രതിഷേധ മാർച്ചിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്…

    Read More »
  • മുല്ലപ്പെരിയാർ അണക്കെട്ട്; ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന പരിഗണിക്കുമെന്ന് വിദഗ്ധ സമിതി

    മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് അഞ്ചംഗ വിദഗ്ദ്ധ സമിതി. കേരളത്തിലെ ഉദ്യോഗസ്ഥർ ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് വിദ​​ഗ്ധ സമിതി യോജിപ്പ് അറിയിച്ചത്. മറിച്ചാണെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും സംഘം സമിതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി പറഞ്ഞിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കുമെന്നും റിപ്പോർട്ട്‌ നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.…

    Read More »
  • കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വം ചർച്ചയാവും; സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

    വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. രണ്ടു മണിക്കാണ് യോഗം നടക്കുക. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, പാര്‍ട്ടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയുംയോഗത്തിലുണ്ടാകാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് പദവിയിലെ അനിശ്ചിതത്വവും ബോർഡ്, കോർപറേഷൻ നിയമനങ്ങൾ വൈകുന്നതും നേതാക്കൾ ചൂണ്ടിക്കാണിക്കും. പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാജ്മോഹൻ ഉണ്ണിത്താൻ എം പി രം​ഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ നിഗൂഡതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് സിപിഐയെ കൊണ്ട് വരണമെന്നും…

    Read More »
  • നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 1250ആയി, 4875 പേരെ കാണാനില്ല

    നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229 പേർ മരിച്ചതായാണ് കണക്ക്. ചൈനീസ് ഭാഗത്ത് മരണസംഖ്യ 21 ആണ്. 4875 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇതിൽ 561 പേർ വിദേശികളാണെന്നും നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 11923 പേരെയാണ് ഇതുവരെ രക്ഷിക്കാനായതെന്ന് നേപ്പാൾ സൈന്യം വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം കൂടി തിരച്ചിലിനായി നേപ്പാളിലെത്തി.…

    Read More »
  • കാന്തപുരത്തെ തള്ളിയ പ്രസ്താവന; ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

    കാന്തപുരം വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. ഖലീല്‍ ബുഖാരി തങ്ങള്‍, വണ്ടൂര്‍ അബ്ദുല്‍ റഹ്‌മാന്‍ ഫൈസി തുടങ്ങിയ നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയത്. പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, സൈഫുദ്ദീന്‍ ഹാജി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കാന്തപുരത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. രാത്രി ക്ലിഫ് ഹൗസിലാണ് കാന്തപുരം വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത്. കെ പി നൗഷാദ് അലി എംഎല്‍എയാണ് കൂടിക്കാഴ്ചയ്ക്ക് മുന്‍കൈ എടുത്തത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കാന്തപുരം വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. കാന്തപുരത്തിന്റെ…

    Read More »
  • രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ സ്ഥലം മാറ്റി. ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ശുപാര്‍ശ. കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ…

    Read More »
  • നേപ്പാൾ മിന്നൽ പ്രളയം ; മരണം 1220 ആയി

    നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1220 ആയി. മലയാളികൾ ഉൾപ്പെടെ, നാലായിരത്തിലേറെ പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നേപ്പാളിൽ നിന്ന് 4216 പേരെയാണ് കാണാതായത്. ടിബറ്റ് മേഖലയിൽ നിന്ന് കാണാതായത് 546 പേരെയുമാണ്. അതേസമയം, ദുരിതബാധിതർക്ക് കൂടുതൽ സഹായവുമായി ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം നേപ്പാളിൽ എത്തി. പ്രളയം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ലഭിക്കുന്ന മൃതദേഹങ്ങൾ അഴുകിയ നിലയിലാണ്. ചിലിമെയിലെ ഹൈഡ്രോപവർ ടണലുകളിൽ ഇന്ത്യൻ റെസ്ക്യൂ ടീം പ്രവേശിച്ചെങ്കിലും ഇടുങ്ങിയ സ്ഥലവും ചെളിനിറഞ്ഞ പ്രതലവും തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.16 ലക്ഷം പേരെ പ്രളയം…

    Read More »
  • ‘ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍’; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

    അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറായി (സിഇഒ) റിട്ടയേഡ് എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തില്‍ നിര്‍ണായക അധ്യായം രചിച്ച ‘ഓപ്പറേഷന്‍ സിന്ദൂറി’ലെ നേതൃപാടവത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ജിതേന്ദ്ര മിശ്ര. ക്ഷേത്ര ഭരണത്തിന്റെ സുതാര്യതയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് ട്രസ്റ്റ് സിഇഒ പദവിയിലേക്ക് ഇദ്ദേഹത്തെ നിയമിച്ചത്. ഡല്‍ഹിയില്‍നിന്നുള്ള മഹേഷ് ഭാഗ്ചന്ദക, അയോധ്യയിലെ മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ മദന്‍ മോഹന്‍ പാണ്ഡെ, നിര്‍മല യാദവ് എന്നിവരെ പുതിയ ട്രസ്റ്റികളായി തെരഞ്ഞെടുത്തു. വ്യോമസേനയില്‍ 38 വര്‍ഷത്തിലധികം സേവനം അനുഷ്ഠിച്ച…

    Read More »
  • അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസാക്കി; പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ

    അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്. സംഭവം അബദ്ധത്തിൽ പറ്റിയതാണെന്ന ക്ഷമാപണ സ്റ്റാറ്റസും ഉദ്യോഗസ്ഥൻ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ പെരുമാറ്റ ദൂഷ്യം, സേനയുടെ അന്തസ്സിന് കളങ്കം വരുത്തൽ, അച്ചടക്ക ലംഘനം എന്നിവ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ബറ്റാലിയനിലെ അസിസ്റ്റൻ്റ് കമാൻഡൻ്റിനെ ചുമതലപ്പെടുത്തി.

    Read More »
Back to top button