News
-
അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ
അദാനി ഗ്രൂപ്പ് സർക്കാരിനോട് ചോദിക്കാതെയാണ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയതെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘ഞാനും ഇവിടെ ബിസിനസ് ചെയ്തിട്ടുള്ള ആളാണ്. സർക്കാരിനെ അറിയിക്കാതെ ഇത്തരമൊരു കാര്യം ചെയ്യാൻ ധൈര്യമുള്ള ഒരു കോർപ്പറേറ്റും ഇന്ത്യയിലില്ല. ഒന്നുകിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്, അല്ലെങ്കിൽ അവർ അത്രമാത്രം അപ്രാപ്തരാണ്’ – എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തുറമുഖത്തിന്റെ നടത്തിപ്പ് ഒരു സ്വകാര്യ വ്യക്തിക്കോ ഗ്രൂപ്പിനോ ആണെങ്കിലും അവിടുത്തെ കസ്റ്റംസ് പരിശോധനയും സുരക്ഷാ ചുമതലകളും ഉൾപ്പെടെയുള്ള നിർണ്ണായക കാര്യങ്ങൾ പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്.…
Read More » -
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം
കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വടകര ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് ജാമ്യ ഹർജി തള്ളിയതിനെ തുടർന്നാണ് ജിതിൻ ഭാസ്കർ ജില്ലാ സെക്ഷൻ കോടതിയെ സമീപിച്ചത്. വടകര സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട വടകര സ്ക്വഡ് ഗ്രൂപ്പിന്റെ അഡ്മിൻ ആണ് ഡി വൈ എഫ് ഐ നേതാവായ ജിതിൻ. നടന്നത് രാഷ്ട്രീയ വേട്ടയെന്നായിരുന്നു ജിതിന്റെ വാദം .ഫോൺ റീസെറ്റ് ചെയ്യുന്നതിനെ തെളിവ് നശിപ്പിക്കലാക്കി കണക്കാക്കാനാകുമോ. സ്ക്രീൻഷോട്ട് പ്രചരിച്ചതല്ലാതെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും…
Read More » -
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറം; ആദ്യം അതൃപ്തി അറിയിച്ചു, ഇനി അദാനിയുടെ നടപടിയിൽ നിയമോപദേശം തേടാൻ സർക്കാർ
വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറാനുള്ള അദാനിയുടെ നടപടിയിൽ സർക്കാർ നിയമോപദേശം തേടും. ഒപ്പം വിദഗ്ധ പരിശോധനയും നടത്തും. കരാറിന് സർക്കാർ അതിവേഗം അനുമതി നൽകില്ല. എല്ലാം വ്യവസ്ഥകൾ അനുസരിച്ചാണ് നടക്കുന്നതെന്നും സർക്കാരിന്റെ അനുമതിക്ക് ശേഷം മാത്രമേ അന്തിമ കരാറിലേക്ക് പോകൂ എന്നുമാണ് അദാനിയുടെ നിലപാട്. അതേസമയം, വിവാദം സർക്കാരിനെതിരായ രാഷ്ട്രീയ ആയുധമാക്കി തന്നെ മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. വിഴിഞ്ഞത്തെ എംഎസ്സി-അദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ്…
Read More » -
മുഖ്യമന്ത്രി വിജയ്‍യുടെ മറ്റൊരു സുപ്രധാന തീരുമാനം; 2320 ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചു, കാലാവധി നീട്ടില്ല
തമിഴ്‌നാട്ടിൽ ടാസ്മാക് മദ്യവിൽപന ശാലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ബാറുകൾ അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി. നിലവിലുണ്ടായിരുന്ന ലൈസൻസ് കാലാവധി ജൂൺ 30-ഓടെ അവസാനിച്ച സാഹചര്യത്തിലാണ് ബാറുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടത്. സംസ്ഥാനത്തുടനീളമുള്ള ഏകദേശം 2,320 ബാറുകളെയാണ് ഈ തീരുമാനം നേരിട്ട് ബാധിച്ചിരിക്കുന്നത്. പുതിയ ടെൻഡറുകൾ ക്ഷണിച്ചായിരിക്കും ഇനി ബാറുകൾക്ക് ലൈസൻസ് നൽകുക. കഴിഞ്ഞ ദിവസം മദ്യനിരോധന – എക്സൈസ് വകുപ്പ് മന്ത്രി കെ വിഘ്നേഷിന്‍റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിൽ ആണ് ഇതുസംബന്ധിച്ച് നിർണായക തീരുമാനമുണ്ടായത്. പുതിയ ടെൻഡർ അനുമതിയാകുന്നതു വരെ നിലവിലെ…
Read More » -
മാസപ്പടിക്കേസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി കേസിലെ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് പരിഗണിക്കുക. നേരത്തെ ഹരജി പരിഗണിക്കവെ ആക്രമണം നടന്നിട്ട് ദിവസങ്ങളല്ലേ ആയുള്ളൂ എന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നും ഇ ഡി നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ നിലപാടെടുത്തിരുന്നു. കേസിലെ എട്ടാം പ്രതി ഷഫീഖിന്‍റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് പരിഗണിക്കും. അതിനിടെ കേസിൽ കേസിൽ പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി കോടതിയിൽ നിലപാട്…
Read More » -
നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ല; പ്രതികരണവുമായി ശ്വേത മേനോന്‍
താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന്‍. നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. കമ്മിറ്റി രാജിവയ്ക്കണമെന്ന അജണ്ടയുമായാണ് ചിലര്‍ ജനറല്‍ ബോഡി യോഗത്തിന് എത്തിയത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്‌ഹോക്ക് കമ്മിറ്റി എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്നും ഒരു കമ്മിറ്റി പൂര്‍ണ്ണമായും രാജി വെച്ചാല്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തെരഞ്ഞെടുക്കപ്പെട്ട പഴയ…
Read More » -
വൈദ്യുതി പ്രതിസന്ധി; ജൂലൈയിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി നീക്കം
വൈദ്യുതി പ്രതിസന്ധിയിൽ ആശ്വാസനീക്കവുമായി കെഎസ്ഇബി. ജൂലൈയിൽ 180 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. റെഗുലേറ്ററി കമ്മീഷൻ ഇതിന് അനുമതി നൽകിയതിന് പിന്നാലെയാണ് ബോർഡിന്റെ അടിയന്തര നടപടി. ഇതിന് പുറമെ, 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാനും കെഎസ്ഇബി ലക്ഷ്യമിടുന്നുണ്ട്. ഇതുവഴി യൂണിറ്റിന് 6 രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നാണ് ബോർഡിന്‍റെ വിലയിരുത്തൽ. കെഎസ്ഇബി കോർ കമ്മിറ്റിയിൽ ഇത് സംബന്ധിച്ച ചർച്ചകൾ പൂർത്തിയായി. തീരുമാനങ്ങൾ സർക്കാരിനെ അറിയിച്ച ശേഷം, ഔദ്യോഗികമായ അനുമതിക്കായി റെഗുലേറ്ററി കമ്മീഷന് അപേക്ഷ സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.…
Read More » -
വിഴിഞ്ഞം ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
വിഴിഞ്ഞത്തെ എം എസ് സി – അദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മുൻകൂട്ടി അറിയിക്കാതെയുള്ള വിദേശ നിക്ഷേപ നീക്കത്തിൽ അദാനി ഗ്രൂപ്പിനെയാണ് അതൃപ്തി അറിയിച്ചത്. ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണമെന്നും തുടർ തീരുമാനം കർശന പരിശോധനക്ക് ശേഷമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ സര്‍ക്കാരുമായി കൂടിയാലോചന നടത്തുകയോ ചെയ്യാതെയാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡില്‍ (എ.വി.പി.പി.എല്‍) 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുന്നെന്ന…
Read More » -
സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളും ആണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം മുതൽ 216 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 294 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (76), വയനാട് (26), തൃശൂർ (14) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ്…
Read More » -
ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട് കോങ്ങാടിൽ രണ്ട് പേർ പിടിയിൽ
വിസാ തട്ടിപ്പ് കേസിൽ പാലക്കാട് കോങ്ങാട് രണ്ട് പേർ പിടിയിൽ. മുണ്ടൂർ സ്വദേശികളായ അഭിലാഷ്, അനൂപ് എന്നിവരാണ് പിടിയിലായത്. ന്യൂസിലാൻഡിലേക്ക് വിസ വാഗ്ദാനം ചെയ്ത പ്രതികൾ 350-ലധികം പേരിൽ നിന്നാണ് പണം തട്ടിയത്. 13,000 രൂപ വീതമാണ് ഇരകളിൽ നിന്ന് ഇവർ തട്ടിയതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.
Read More »