News

  • കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

    കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. ജ്യേഷ്ഠന്‍ പ്രമോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. മദ്യലഹരിയിലാണ് പ്രമോദ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊടുവള്ളിയിലെ വീട്ടില്‍ പ്രസാദും പ്രമോദും മാത്രമായിരുന്നു താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ നേരത്തേ തന്നെ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും പ്രമോദിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്ന സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇന്‍ക്വസ്റ്റ്…

    Read More »
  • പത്തനംതിട്ടയിലെ പോക്സോ കേസ്; സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി

    പത്തനംതിട്ടയിലെ പോക്സോ പീഡന കേസിൽ വീണ്ടും വഴിത്തിരിവ്. 13 കാരിയായ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴിമാറ്റി. പെൺകുട്ടി പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതായി പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യം മൂലം കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു. പെൺകുട്ടിക്ക് ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. ഇന്നലെ ആറു പേരെ വിട്ടയച്ചിരുന്നു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു. കേസില്‍ വിശദമായ…

    Read More »
  • വിഴിഞ്ഞം ഓഹരി കൈമാറ്റം; സര്‍ക്കാര്‍ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ

    വിഴിഞ്ഞത്ത് ഓഹരി കൈമാറ്റത്തിൽ സർക്കാരിന്‍റെ വ്യവസ്ഥകൾ ഉറപ്പാക്കാൻ അനുബന്ധ കരാർ പരിഗണനയിൽ. എംപവേർഡ് കമ്മിറ്റി ശുപാർശക്ക് ശേഷമായിരിക്കുംഅന്തിമ തീരുമാനം. അതേസമയം അദാനിയുടെ അപേക്ഷയിൽ വിശദപരിശോധന നടത്താനാണ് സർക്കാർ തീരുമാനം.വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സർക്കാരിനുള്ള അപേക്ഷ അദാനി ഗ്രൂപ്പ് പുതുക്കിയിരുന്നു. എംഎസ് സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും സർക്കാർ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഉണ്ടാകൂവെന്നും അദാനി പോർട്ട്സ് വിശദീകരിച്ചു. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയെന്നും അദാനി പോർട്ട്സ് കൂട്ടിച്ചേർത്തു.തുറമുഖത്തെ ഓഹരി വിൽപനക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നത് വിശദമായ കൂടിയാലോചനകൾക്ക്…

    Read More »
  • സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമാകാൻ സാധ്യതയുള്ള വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് നിലനിൽക്കുന്നത്. ചൊവ്വാഴ്ച വരെ മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീൻപിടുത്തത്തിനുള്ള നിരോധനം തുടരന്നു. കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രം സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനുള്ള നിരോധനം തുടരുകയാണ്. ഒറ്റപ്പെട്ട…

    Read More »
  • പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കും; മന്ത്രി സി പി ജോൺ

    പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സ്വകാര്യ ബസുകളെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു.പരസ്യ വരുമാനം സ്വകാര്യ ബസുകൾക്കും നൽകും. പെട്രോൾ വില വർധന കണക്കിലെടുത്ത് നിലവിലുള്ള ബസുകളെ സിഎൻജിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും സി പി ജോൺ വ്യക്തമാക്കി. ഇതിനായി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം കെഎസ്ആർടിസിയുമായി ചർച്ചകൾ നടത്തി. ഇന്ധനം ലാഭിച്ച് മികച്ച രീതിയിലുള്ള ഡ്രൈവിങ്ങിന് ഡ്രൈവർമാരെ പരിശീലിപ്പിച്ചും പ്രതിസന്ധികൾ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗതാഗത വകുപ്പ്. സ്ത്രീകൾക്ക് സൗജന്യ…

    Read More »
  • മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങളിൽ ഇളവ്; നിർദേശം നൽകി ഭക്ഷ്യവകുപ്പ് മന്ത്രി

    മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കി നല്‍കാന്‍ സര്‍ക്കാര്‍ നടപടി. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 1,200 ചതുരശ്ര അടി വരെ വിസ്തീര്‍ണ്ണമുള്ള വീടുകളെ പരിഗണിക്കണം. 800 സിസി വരെയുള്ള കാര്‍ ഉള്‍പ്പെടെയുള്ള നാല് ചക്രവാഹനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുത്തണം. ഭൂമിയുണ്ടെങ്കിലും കൃഷിയോഗ്യമല്ലെങ്കില്‍ ഇളവ് നല്‍കണമെന്ന് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കും. ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍ സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. സ്‌കൂള്‍, കോളജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍…

    Read More »
  • ‘എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി‘ വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്

    വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ചതാണെന്ന് പിണറായി വിജയൻ പറഞ്ഞു. ഈ വിഷയത്തിൽ സെബിക്ക് കത്തയച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. അദാനി കമ്പനിയോട് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ടാണ് കത്തയച്ചത്. സെബി മാനദണ്ഡപ്രകാരം എല്ലാം സുതാര്യമായിരിക്കണമെന്നും എന്നാൽ വസ്തുത നോക്കുമ്പോൾ സെബി അധികാരികളെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുതാത്പര്യത്തിനും ദേശീയ സുരക്ഷയ്ക്കും കാര്യങ്ങൾ പരിഗണിച്ച് സെബിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റം സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ്…

    Read More »
  • മന്ത്രി കെ മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ രാജിവെച്ചു

    ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. രാജി വ്യക്തിപരം എന്നാണ് ഇരുവരുടെയും വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പല മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ നിയമനം നടക്കുന്നതേയുള്ളൂ. മുഖ്യമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും വേഗത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച വകുപ്പുകളായിരുന്നു കെ മുരളീധരന്‍ മന്ത്രിയായിട്ടുള്ള ആരോഗ്യം, ദേവസ്വം വകുപ്പുകള്‍. ഇതിനിടെയാണ് കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചത്. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് ശ്രീലാലിന്റെയും ഗോവിന്ദരാജിന്റെയും…

    Read More »
  • സംഭാവനക്കൊള്ള: അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തിനെതിരെയും ആരോപണം

    അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടില്‍ അന്വേഷണം നടക്കുന്നതിനിടെ ഉത്തരാഖണ്ഡ് ബദരിനാഥ് ക്ഷേത്രത്തിലും സമാന ആരോപണം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങളില്‍ ജീവനക്കാരില്‍ നിന്ന് വിശദീകരണം തേടിയതായി ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര സമിതി (ബികെടിസി) ചെയര്‍മാന്‍ ഹേമന്ത് ദ്വിവേദി പ്രസ്താവനയില്‍ അറിയിച്ചു. വിഷയത്തില്‍ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണത്തിന് സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ബദരിനാഥ് ക്ഷേത്രത്തിന് ലഭിച്ച വഴിപാടുകളും സംഭാവനകളിലും തിരിമറി നടന്നതായാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം. ആരോപണങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തില്‍ ഏതെങ്കിലും ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ കര്‍ശനവും നടപടി സ്വീകരിക്കുമെന്നും ഹേമന്ത്…

    Read More »
  • കൊട്ടാരക്കര ടിപ്പർ അപകടം: അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ

    കൊട്ടാരക്കരയിലെ ടിപ്പർ അപകടത്തിന് കാരണം അമിത വേഗതയും മൊബൈൽ ഫോൺ ഉപയോഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അപകട സമയത്ത് ഡ്രൈവർ മൊബൈലിൽ സംസാരിച്ചിരുന്നതായും അന്തിമ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്പീഡ് വിവരങ്ങൾ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് ആർടിഒയിലെ എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയായിരുന്നു നടപടി സ്വീകരിച്ചത്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലായിരുന്നു സസ്പെൻഷൻ. അപകടത്തിൽപെട്ട…

    Read More »
Back to top button