News
-
തന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തന്ത്രി കണ്ഠര് രാജീവര്; ദേവസ്വം ബോർഡിന് കത്ത്
ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര്. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് തന്ത്രി ദേവസ്വം ബോർഡിന് കത്ത് നൽകി. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ തീരുമാനമെടുക്കാനാണ് ബോർഡിൻ്റെ തീരുമാനം. മേൽശാന്തി ഇൻ്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്‌മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മണ്ഡലകാലത്ത് തന്ത്രി രാജീവരാണ് സ്ഥാനത്ത് എത്തേണ്ടിയിരുന്നത്. സ്വർണക്കൊള്ള കേസിൽ രാജീവര് പ്രതിയായിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.
Read More » -
‘അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരും’; ഇപി ജയരാജനെ തള്ളി തോമസ് ഐസക്
ഇപി ജയരാജനെ തള്ളി തോമസ് ഐസക്. വിവാദം ആക്കേണ്ടതില്ല എന്ന് പറയുന്നതിൽ കാര്യമില്ലന്നും പാർട്ടിയിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി. തൂത്തുക്കുടി തുറമുഖത്ത് എംഎസ്‍സി കമ്പനിക്ക് സ്വന്തമായി ടെർമിനൽ ഉള്ളത് കരാർ ലംഘനം ആണോ എന്നത് സർക്കാർ വ്യക്തമാക്കണം. ദിവ്യ എസ് അയ്യരെ മാറ്റിയതിൽ, സർക്കാരിന് മാറ്റാൻ അധികാരമുണ്ടെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാൽ നേരത്തെ അദാനിയുമായി അഭിപ്രായ വ്യത്യാസം ഉള്ള ഉദ്യോഗസ്ഥയെ മാറ്റുമ്പോൾ ചോദ്യങ്ങൾ ഉയരുമെന്നും ആ ചോദ്യം പ്രസക്തമാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. സിപിഎം കേന്ദ്ര കമ്മറ്റി…
Read More » -
വന്ദേമാതരം ആലപിക്കാൻ പുതിയ മാർഗരേഖയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആധികാരികത നിലനിർത്താനും രാജ്യവ്യാപകമായി ഏകീകരണം ഉറപ്പാക്കാനുമാണ് അടിയന്തര ഭേദഗതികളെന്നാണ് വിശദീകരണം. ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം പാടുന്ന മുൻപത്തെ രീതി ഇതോടെ അവസാനിക്കും. ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കുന്ന ചടങ്ങുകളിൽ, വന്ദേമാതരം ആദ്യം ആലപിക്കണം. ഇതിന് തൊട്ടുപിന്നാലെ ദേശീയഗാനവും ആലപിക്കണമെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്.
Read More » -
പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണം; വൈദ്യസഹായം നൽകിയത് മാനദണ്ഡം പാലിച്ച്, ചികിത്സ പിഴവ് ആരോപണം നിഷേധിച്ച് ആശുപത്രി
കണ്ണൂർ പയ്യന്നൂരിലെ ഒന്നരവയസുകാരന്റെ മരണത്തിൽ മരണത്തിൽ വിശദീകരണവുമായി ബേബി മെമ്മോറിയൽ ആശുപത്രി അധികൃതർ. കുഞ്ഞിന്റെ മരണത്തിൽ അതിയായ ദുഃഖം രേഖപെടുത്തുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് കുഞ്ഞിനു വൈദ്യസഹായം നൽകിയത്. ലഭ്യമായ എല്ലാ ആധുനിക ചികിത്സ സഹായങ്ങളും കുഞ്ഞിന് നൽകിയെന്ന് ചൂണ്ടിക്കാട്ടിയ ആശുപത്രി നിയമാനുസൃത നടപടികൾക്ക് എല്ലാവിധ പിന്തുണ നൽകുമെന്നും വിശദമാക്കി. പയ്യന്നൂര്‍ സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ഇന്നലെ രാത്രിയാണ് കണ്ണൂര്‍ ബി എം എച്ച് ആശുപത്രിയില്‍ വെച്ച് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളെ…
Read More » -
കള്ളാടി മണ്ണിടിച്ചിൽ; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
വയനാട് കള്ളാടി ദുരന്തത്തിൽ, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എൻഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എൽസ്റ്റൺ എസ്റ്റേറ്റിലെ സർക്കാർ ടൗൺഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേൽനോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ…
Read More » -
എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, അയോധ്യയിൽ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെ, ക്ഷേത്രത്തിൽ ജീവനക്കാരുടെ കൂട്ടരാജി. കാണിക്ക എണ്ണുന്ന ജീവനക്കാരിൽ 25 പേർ രാജി നൽകി. ഡ്യൂട്ടി സമയം കൂട്ടി, വേതനം വെട്ടിക്കുറച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ജീവനക്കാർ രാജിവെച്ചത്. കാണിക്ക എണ്ണുന്നതിന് മേൽനോട്ടം വഹിക്കുന്ന എസ്ബിഐ ബ്രാഞ്ചിലാണ് രാജി നൽകിയത്. ബുധനാഴ്ച വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ രണ്ട് ഡസനിലധികം ജീവനക്കാരാണ് പ്രതിഷേധമായെത്തി എസ്ബിഐ തുളസി ഉദ്യാൻ ബ്രാഞ്ചിൽ മെമ്മോറാണ്ടത്തിനൊപ്പം രാജിക്കത്തും കൈമാറിയത്. രണ്ട് ഷിഫ്റ്റുകളിൽ ഉണ്ടായിരുന്ന ജോലി നിലവിൽ ഒരു ഷിഫ്റ്റാക്കി പരിമിതപ്പെടുത്തിയെന്നും ഡ്യൂട്ടി സമയം ആറിൽനിന്ന്…
Read More » -
കള്ളാടി മണ്ണിടിച്ചില്‍; കരാര്‍ കമ്പനിയെ പഴിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട്, മൃതദേഹം വിട്ടുനല്‍കാന്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി
വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ മൃതദേഹം വിട്ടുനല്‍കുന്നതില്‍ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. പരിക്കേറ്റവരുടെ ചികിത്സാചെലവ് ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.അതേസമയം കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മണ്ണ് നീക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും കരാര്‍ കമ്പനി അത് പാലിച്ചില്ലെന്നും ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടം മുതല്‍ക്കേ സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണവും ഇതുതന്നെയാണ്. ദുരന്തത്തില്‍ അന്വേഷണം ആരംഭിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സാധ്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയും പറഞ്ഞു. എന്ത് പ്രവൃത്തി നടക്കുമ്പോഴാണ് ദുരന്തമുണ്ടായതെന്ന് അന്വേഷിക്കണമെന്നും കെഎസ്ഡിഎംഎ ആവശ്യപ്പെട്ടു.…
Read More » -
ടിസിഎസ് മതപരിവർത്തനക്കേസിൽ നിദാ ഖാന് ജാമ്യം; പ്രതി അഞ്ചുമാസം ഗർഭിണി
വിവാദമായ നാസിക്കിലെ ടിസിഎസ് മതപരിവർത്തന, ലൈംഗികപീഡനക്കേസിലെ മുഖ്യപ്രതി നിദാ ഖാന് ജാമ്യം. പ്രതി ഗർഭിണിയാണെന്ന വാദം അംഗീകരിച്ചാണ് 75000 രൂപയുടെ ബോണ്ടിന്മേലും തത്തുല്യതുകയ്ക്കുള്ള ആൾജാമ്യത്തിലും നാസിക് റോഡ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി കെ ജി ജോഷി ജാമ്യം അനുവദിച്ചത്. ജയിലിൽവെച്ച് കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നതിന്റെ മാനസികാഘാതം ഒരുസ്ത്രീക്കും താങ്ങാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ടിസിഎസ് മതപരിവർത്തനക്കേസിൽ ടിസിഎസ് ജീവനക്കാരിയായിരുന്ന നിദാ ഖാനെ ഇക്കഴിഞ്ഞ മേയ് ഏഴിനാണ് പൊലീസ് അറസ്റ്റ്ചെയ്തത്. 25 ദിവസത്തോളം ഒളിവിലായിരുന്ന പ്രതിയെ ഛത്രപതി സംഭാജിനഗറിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ജയിലിൽ…
Read More » -
ദുരന്തത്തിന് ശേഷം വിജയ് ഇന്ന് ആദ്യമായി കരൂരിൽ; 32 പേർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് കരൂർ സന്ദർശിക്കും. സെപ്റ്റംബറിലെ ടിവികെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്. ചെന്നൈയിൽ നിന്ന് രാവിലെ ഒൻപതരയ്ക്ക് പ്രത്യേക വിമാനത്തിൽ യാത്ര തിരിക്കുന്ന വിജയ്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം റോഡ്ഷോ ആയി കരൂരിലേക്ക് എത്തും. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാണ്. ദുരന്തത്തിൽ മരിച്ചവരിൽ 32 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും. രാവിലെ 10.40ന് തിരുച്ചിറപ്പള്ളിയിൽ വിമാനം ഇറങ്ങുന്ന…
Read More » -
ദിവ്യ എസ് അയ്യരെ മാറ്റിയ സംഭവം; കെകെ രാഗേഷിനെ തള്ളി തള്ളി പികെ ശ്രീമതി
വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി. രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പികെ ശ്രീമതി പറഞ്ഞു. പറയുന്ന കാര്യത്തിൽ വ്യക്തത വേണം. വിഴിഞ്ഞത്തിൽ ഇപി ജയരാജന്റെ നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ദിവ്യ എസ് അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണ്. ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണ്. അവരുടെ മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം…
Read More »