News

  • എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് ഇന്ന് ടിവികെയിൽ ചേരും; അംഗത്വം സ്വീകരിക്കും

    എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുതിർന്ന നേതാവ് കെ എ സെങ്കോട്ടയ്യൻ ഇന്ന് ടിവികെയിൽ ചേരും. രാവിലെ പത്ത്‌ മണിക്ക് ചെന്നൈയിലേ ടിവികെ ഓഫീസിൽ എത്തി വിജയ്‌യിൽ നിന്ന് അംഗത്വം സ്വീകരിക്കും. ഇന്നലെ വിജയ്‌യുമായി സെങ്കോട്ടയ്യൻ 2 മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെ സംഘടന സെക്രട്ടറി സ്ഥാനവും കോർ കമ്മിറ്റി കോ ഓർഡിനേറ്റർ പദവിയും സെങ്കോട്ടയ്യന് ലഭിച്ചേക്കും. 9 തവണ എംഎൽഎ ആയിട്ടുള്ള സെങ്കോട്ടയ്യൻ ജയലളിത, ഇപിഎസ് മന്ത്രിസഭാകളിൽ അംഗം ആയിരുന്നു. ഇന്നലെ രാവിലെ സെങ്കോട്ടയ്യനെ പാർട്ടിയിൽ എത്തിക്കാൻ ഡിഎംകെയും ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്റെ…

    Read More »
  • പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

    പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്. കരിമാൻതോട് ശ്രീനാരായണ സ്കൂളിൽ പൊതുദർശനം. ‌മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് യദു കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. പത്തുമണിയോടെ പോസ്റ്റ്മോർട്ടം ആരംഭിക്കും. ആദ്യലക്ഷ്മിയുടെ പോസ്റ്റുമോർട്ടം പത്തനംതിട്ട ജനറൽ ആശുപത്രിയിലും യദുകൃഷ്ണന്റെ പോസ്റ്റുമോർട്ടം കോന്നി മെഡിക്കൽ കോളജിലും നടക്കും. ഉച്ചയ്ക്കുശേഷം ആയിരിക്കും സംസ്കാര ചടങ്ങുകൾ. പരുക്കേറ്റ…

    Read More »
  • കഴിഞ്ഞ വർഷത്തെ അതേ ചോദ്യം; പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച

    പരീക്ഷ നടത്തിപ്പിൽ കാലിക്കറ്റ് സർവകലാശാലയിൽ ഗുരുതര വീഴ്ച. നാലുവർഷ സൈക്കോളജി ബിരുദ കോഴ്സിലെ ഒന്നാം സെമസ്റ്റർ പരീക്ഷക്ക്, കഴിഞ്ഞ വർഷത്തെ അതേ ചോദ്യം വള്ളി പുള്ളി തെറ്റാതെ ആവർത്തിച്ചു. പിഴവ് കണ്ടെത്തിയതോടെ പരീക്ഷ റദ്ദാക്കാനാണ് സർവകലാശാലയുടെ ആലോചന. പഠിച്ചു പരീക്ഷയെഴുതിയ വിദ്യാർഥികളാണ് വലഞ്ഞത്. കാലിക്കറ്റ് സർവകലാശാലയിൽ സൈക്കോളജി നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ചത് കഴിഞ്ഞവർഷം. ഒന്നാം സെമസ്റ്ററിലെ ദ് ആർട്ട് ഓഫ് സ്ട്രസ് മാനേജ്മെന്റ് കോഴ്സിൽ കഴിഞ്ഞദിവസം പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ലഭിച്ചത് കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ. ക്രമ നമ്പറോ ചോദ്യങ്ങളോ മാറ്റമില്ല.…

    Read More »
  • ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവും; സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത

    ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കുകിഴക്കന്‍ ശ്രീലങ്കക്കും ഭൂമധ്യരേഖക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു .വരും മണിക്കൂറുകളില്‍ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി വടക്കന്‍ തമിഴ്‌നാട്,പുതുച്ചേരി തീരത്തേക്ക്…

    Read More »
  • ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം : ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

    ഹൈക്കോടതിയിൽ ഭാരതാംബ ചിത്രം ഉൾപ്പെടുത്തിയതിൽ ചീഫ് ജസ്റ്റിസിന് പരാതി നൽകി ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ. ഭരണഘടന സ്ഥാപനമായ കോടതിയിൽ നിയമവിരുദ്ധമായി ചിത്രം ഉൾപ്പെടുത്തിയതിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി. ചിത്രം ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നം അല്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം ഭരണഘടന സ്ഥാപനമായ ഹൈക്കോടതിയിൽ നിയവിരുദ്ധമായി ഉപയോഗിച്ചു എന്ന് ചൂണ്ടി കാട്ടിയാണ് പരാതി നല്‍കിയത്. ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയനാണ് നടപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരിക്കുന്നത്. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൻ്റെ ചിത്രമാണ് ഭാരതാംബയെന്നും ഭരണഘടനയെ…

    Read More »
  • ശബരിമലയിൽ തിരക്കേറുന്നു; ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു

    ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7 മണി വരെ 72385 പേരാണ് മലചവിട്ടിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് നടക്കും. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തുമുണ്ട്. ഉച്ചപ്പൂജയ്ക്ക് എത്തുന്നവർക്ക് അങ്കി ചാർത്തിയ അയ്യപ്പ രൂപം കണ്ടുതൊഴാം. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ട്. പൊലീസ്‌, ഐആർബി, ആർഎഎഫ്‌ സേനകളുടെ നേതൃത്വത്തിൽ പഴുതടച്ച സുരക്ഷയാണ്‌…

    Read More »
  • ഹോംങ്കോങ്ങിലെ തീപിടുത്തം: മരണം 44 ആയി , മൂന്ന് പേർ അറസ്റ്റിൽ

    ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടാ അഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെ കാണാതായ വൻ അഗ്നിബാധയിൽ മൂന്ന് പേർ അറസ്റ്റിലായി. 52നും 68നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായ മൂന്ന് പുരുഷന്മാർ. തീപിടിത്തം ഉണ്ടായ പാർപ്പിട സമുച്ചയത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്ന കമ്പനിയുടെ ഉദ്യോഗസ്ഥർ ആണ് അറസ്റ്റിൽ ആയത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന അളവായ ലെവൽ 5 ലുള്ള അഗ്നിബാധയാണ് വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിട സമുച്ചയത്തിലുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്.…

    Read More »
  • കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങും; രാഹുൽ മാങ്കൂട്ടത്തിൽ

    കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരന്റെ പിന്തുണയിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്പെൻഷനിലായ ഞാൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. അത്‌ ഞാൻ അനുസരിക്കുന്നുണ്ട്. ഇപ്പോൾ നടക്കുന്നത് എന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്കുള്ള പ്രചരണമാണ്. കാല് കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം പ്രചരണത്തിന് ഇറങ്ങുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെ തള്ളി കെ മുരളീധരൻ രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. നേതാക്കളോടൊപ്പം…

    Read More »
  • കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജി സുപ്രീം കോടതി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കും

    കേരളത്തിലെ തീവ്ര വോട്ടർപട്ടിക നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല. ഹർജി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തമിഴ്നാട് കേരളം എന്നിവിടങ്ങളിലെ സ്ഥിതി വ്യത്യസ്തമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ് ഐ ആർ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം അടക്കം…

    Read More »
  • രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍

    ശശി തരൂരിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. രക്തസാക്ഷി പരിവേഷത്തോടെ പാര്‍ട്ടി വിടാമെന്ന് ശശി തരൂര്‍ കരുതേണ്ടെന്ന് കോണ്‍ഗ്രസ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ശശി തരൂരിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകാം. പാര്‍ട്ടി എല്ലാ പരിഗണനയും ശശി തരൂരിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ഗുണം ചെയ്യുന്ന പ്രവര്‍ത്തനമല്ല തരൂര്‍ നടത്തുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഒരു ജന്മം ഒരു പാര്‍ട്ടിയെക്കൊണ്ട് എന്തൊക്കെ നേടാമോ അതൊക്കെ അദ്ദേഹം നേടിയിട്ടുണ്ട്. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഏറ്റവും നല്ല പദവിയാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ സദ്‌പേരിന് കളങ്കം ഉണ്ടാക്കുന്ന…

    Read More »
Back to top button