News

  • പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം: വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും

    കണ്ണൂർ പയ്യന്നൂരില്‍ അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസുകാരന്‍ മരിച്ച കേസില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡോക്ടര്‍ അഞ്ജലി മുന്‍കൂര്‍ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ്…

    Read More »
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാണത്ത് ഇന്ന് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ. നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കൂടാതെ അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

    Read More »
  • സിജെപി സമരവേദിയില്‍ സംഘര്‍ഷം ; സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്

    നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം തുടരുന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റി ഡല്‍ഹി പൊലീസ്. നിരാഹാര സമരം നടക്കുന്ന ജന്തര്‍ മന്തറിലെ വേദിയില്‍ അതിരാവിലെയെത്തിയാണ് പൊലീസിന്റെ നീക്കം. സോനം വാങ്ചുകിന്റെ നിരാഹാര സമരം 20 ദിവസം പിന്നിട്ടതോടെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. സിജെപി സമരവേദിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. പ്രവര്‍ത്തകരെ ഒഴിപ്പിക്കാനും പൊലീസ് നീക്കമുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെയും ആരോഗ്യ വിദഗ്ധരുടെയും നിര്‍ദേശപ്രകാരമാണ് സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന്…

    Read More »
  • ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല; പിഎംഎ സലാം

    വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം തള്ളി മുസ്ലിം ലീഗ്. ബോര്‍ഡിന് കോടതി നിയന്ത്രണമേര്‍പ്പെടുത്തിയതില്‍ സര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ഒത്തുകളിക്കുന്നുവെന്ന പിണറായിയുടെ ആരോപണം തെറ്റാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പ്രതിപക്ഷ നേതാവ് കള്ളംപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ട് ഇതര മതസ്ഥരെ വഖഫ് ബോര്‍ഡില്‍ വെക്കാം എന്ന് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വഖഫ് ബോര്‍ഡിനെ സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നാല് കേസുകളാണുള്ളത്. ഷിയാ സമുദായം തങ്ങളുടെ പ്രതിനിധിയെ വെച്ചിട്ടില്ല എന്ന് പറഞ്ഞ കേസുണ്ട്. ബോറ സമുദായം…

    Read More »
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം

    വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ അന്വേഷണത്തിൽ സംസ്ഥാന പൊലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും ഒരേദിവസം കനത്ത തിരിച്ചടി. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടാനും അറസ്റ്റിലാകാനുമുള്ള സാധ്യത മുൻകൂട്ടി കണ്ട് കോടതിയെ സമീപിച്ച ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നൽകിയ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ ജാഥകളിൽ പങ്കെടുത്ത ജിതിൻ…

    Read More »
  • ‘ടാറ്റ 10,000 കോടി നിക്ഷേപിക്കുമെന്ന് പറഞ്ഞിട്ടില്ല’; കപ്പൽ നിർമ്മാണ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

    കേരളത്തിൽ കപ്പൽ നിർമ്മാണ സംരംഭം ആരംഭിക്കാൻ ടാറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം വിവാദമായതിന് പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ടാറ്റാ ഗ്രൂപ്പ് മാത്രം 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നല്ല താൻ ഉദ്ദേശിച്ചതെന്നും, വരും വർഷങ്ങളിൽ സമുദ്ര വ്യവസായ മേഖലയിലൂടെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് ആ തുകയിലൂടെ സൂചിപ്പിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലോ മറ്റെവിടെയെങ്കിലുമോ ഇത്തരമൊരു കപ്പൽ നിർമ്മാണ പദ്ധതി ടാറ്റയുടെ ആലോചനയിലില്ലെന്ന് ടാറ്റാ ഗ്രൂപ്പ് വക്താവ് വ്യക്തമാക്കിയതായി ഇക്കണോമിക്‌ ടൈംസ് റിപ്പോര്‍ട്ട്…

    Read More »
  • ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി അനുമതി

    ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി.ബിജുവിന്‍റെ സ്ഥലംമാറ്റത്തിന് ഹൈക്കോടതി അനുമതി. പി.എസ്.ശാന്തകുമാറിനെ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുന്നതിനാണ് അനുമതി. ശബരിമല എക്സിക്യുട്ടീവ് ഓഫിസര്‍ ഒ.ജി.ബിജുവിന് പകരം പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ശാന്തകുമാറിന് ഇന്ന് ചുമതലയേല്‍ക്കാമെന്നും കോടതി വ്യക്തമാക്കി. 2026–27 കാലയളവിലേക്കുള്ള നിയമനത്തിനാണ് കോടതിയുടെ അംഗീകാരം. ദേവസ്വം ബോര്‍ഡിന്‍റെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായുള്ള ശാന്തകുമാറിന്റെ മുൻ കാലയളവിൽ ഏതെങ്കിലും തരത്തിൽ പ്രതികൂല വിജിലൻസ് റിപ്പോർട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോ‍ർഡിന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ…

    Read More »
  • ആലപ്പുഴ രക്ഷാപ്രവർത്തന കേസ്; എം.ആർ. അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും

    ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും. ഇതിനുശേഷമായിരിക്കും സർക്കാരിന് റിപ്പോർട്ട് കൈമാറുക. കേസ് അട്ടിമറിയിൽ ഡിജിപി ആവശ്യപ്പെട്ട വ്യക്തത വരുത്തി എസ്‌ഐടി തുടരന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. എം ആർ അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൈമാറിയത്. എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തിയത്.ഇന്നലെ വൈകിട്ട് ഏഴിനാണ് റിപ്പോർട്ട് കൈമാറിയത്. അജിത് ഇടപെട്ടാണ് കേസ് ഡയറി തിരുത്തിയതെന്ന് തെളിയിക്കുന്ന മൊഴികൾ, രേഖകൾ, വാട്സാപ്പ് സന്ദേശങ്ങൾ, ശാസ്ത്രീയ തെളിവുകൾ എന്നിവ…

    Read More »
  • ‘കേരളത്തില്‍ 10,000 കോടി നിക്ഷേപിക്കാന്‍ കത്ത് നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിയുടെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്

    കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ അവകാശവാദം തള്ളി കമ്പനി. കേരളത്തിലെന്നല്ല ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ മിഷൻ സമുദ്രയുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് വലിയ നിക്ഷേപം നടത്തുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പിന്നീട് നടന്ന…

    Read More »
  • പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, വൈകിട്ട് 3 മണിയോടെ വിവിധ വെബ്സൈറ്റുകളിൽ അറിയാം

    ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഫലപ്രഖ്യാപനം ജൂണ്‍ അവസാനവാരത്തില്‍ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും വീണ്ടും നീളുകയായിരുന്നു. dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കര്‍, പിആര്‍ഡി ലൈവ്, സഫലം കൈറ്റ് മൊബൈല്‍ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്. മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു കേരള പ്ലസ് വണ്‍ പരീക്ഷകള്‍ നടന്നത്. ഈ വര്‍ഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍…

    Read More »
Back to top button