News

  • കെ സുധാകരന്‍ കണ്ണൂരില്‍; വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

    രാഷ്ട്രീയ നാടകങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ കെ സുധാകരന്‍ കണ്ണൂരില്‍ വിമാനമിറങ്ങി. പുലര്‍ച്ചെ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തിയ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്. വന്‍ സ്വീകരണമാണ് സുധാകരന് അനുയായികള്‍ ഒരുക്കിയത്. ക്ഷീണിതനാണെന്നും പ്രതികരിക്കാനില്ലെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കെ സുധാകരന് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. വൈകാരിക മുദ്രാവാക്യം വിളികളോടെയായിരുന്നു സ്വീകരണം. കെ സുധാകരന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെയാണ് ഹൈക്കമാന്‍ഡ് നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എംപിമാര്‍ക്ക് ആര്‍ക്കും സീറ്റ് നല്‍കിയിട്ടില്ല. കെ സുധാകരന്‍ ആവശ്യപ്പെട്ട കണ്ണൂര്‍…

    Read More »
  • ‘പെരുമ്പാവൂരിൽ അനുകൂല സാഹചര്യം’ ; താനും എൽദോസും സുഹൃത്തുക്കളെന്ന് മനോജ് മൂത്തേടൻ

    സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ എൽദോസ് കുന്നപ്പിള്ളി അതൃപ്തി തുടരുന്നതിനിടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാകാൻ പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മനോജ് മൂത്തേടൻ. പെരുമ്പാവൂരിൽ അനുകൂലമായ സാഹചര്യമാണെന്നും എൽദോസ് കുന്നപ്പിള്ളി തന്‍റെ സുഹൃത്താണെന്നും മനോജ് മൂത്തേടൻ പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുപ്പമുള്ള പ്രവർത്തകരുമായി സംസാരിച്ച ശേഷം മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. അനുനയനീക്കവുമായി കാണാനായി വന്ന പെരുമ്പാവൂരിലെ സ്ഥാനാർത്ഥി മനോജ് മൂത്തേടനെ ഇന്നലെ കാണാൻ എൽദോസ് തയ്യാറായിരുന്നില്ല. കടുത്ത നീക്കങ്ങളിലേക്ക് എൽദോസ് കടക്കില്ലെന്ന വിശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ. തന്നെ…

    Read More »
  • മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

    മന്ത്രി വി അബ്ദുറഹിമാന്‍ തിരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. താനൂര്‍ മണ്ഡലത്തില്‍ സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും അബ്ദുറഹിമാന്റെ ആവശ്യം പരിഗണിച്ച് തിരൂര്‍ സീറ്റ് നല്‍കുകയാണെന്നാണ് വിവരം. താനൂരില്‍ സ്ഥാനാര്‍ഥിഥ്വം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം പ്രചാരണത്തിനിറങ്ങാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷമാണ് ഇതില്‍ ഇങ്ങനെയൊരു ട്വിസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടുണ്ട്. കോട്ടയ്ക്കലില്‍ കെ പ്രീതിയാകും സ്ഥാനാര്‍ഥിയെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൊണ്ടോട്ടിയില്‍ ഡോ പി ജിജിയാകും സ്ഥാനാര്‍ഥി. ഇന്ന് വി അബ്ദുറഹിമാനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തും. താനൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് സിപിഐഎം…

    Read More »
  • അറ്റകുറ്റപ്പണികൾക്കും റൺവേ നവീകരണവും ; രാജ്യത്തെ നാല് വിമാനത്താവളങ്ങൾ അടയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിപ്പ്

    രാജ്യത്തെ തിരക്കേറിയ നാല് വിമാനത്താവളങ്ങൾ അറ്റകുറ്റപ്പണികൾക്കും റൺവേ നവീകരണത്തിനുമായി വരും ദിവസങ്ങളിൽ താൽക്കാലികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ജോധ്പൂർ വിമാനത്താവളമാണ് പട്ടികയിൽ ആദ്യം. മാർച്ച് 29 മുതൽ ഈ വിമാനത്താവളം പൂർണ്ണമായും പ്രവർത്തനരഹിതമാകും. വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും ആധുനികവൽക്കരണത്തിന്റെയും ഭാഗമായി റൺവേ റീ-സർഫസിങ് ജോലികൾ നടത്തുന്നതിനാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജോധ്പൂരിന് പുറമെ മറ്റ് മൂന്ന് പ്രധാന വിമാനത്താവളങ്ങൾ കൂടി വരും മാസങ്ങളിൽ സമാനമായ രീതിയിൽ അടച്ചിടും. വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിംഗും ടേക്ക്-ഓഫും ഉറപ്പാക്കുന്നതിന് കൃത്യമായ ഇടവേളകളിൽ നടത്തേണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്കായാണ് ഈ…

    Read More »
  • ജി സുധാകരന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്; വീട്ടിലെത്തി ചര്‍ച്ച നടത്തി ജില്ലാ നേതാക്കള്‍

    അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സിപിഎം മുൻ നേതാവ് ജി.സുധാകരന് വീട്ടിൽ എത്തി കോൺഗ്രസ് പ്രാദേശിക നേതൃത്വം പിന്തുണ അറിയിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്, കോൺഗ്രസ്‌ ജില്ലാ ഭാരവാഹികൾ, ബ്ലോക്ക്‌ ഭാരവാഹികൾ എന്നിവരാണ് ഇന്നലെ രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്. അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കോൺഗ്രസ്‌ നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും…

    Read More »
  • ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ

    ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികൾ ആരെന്ന് അറിയേണ്ടത്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. കൊടുങ്ങല്ലൂരിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയ ബി. ​ഗോപാലകൃഷ്ണന് ​ഗുരുവായൂരിൽ സീറ്റ് നൽകി. സിപിഐ വിട്ട എംഎൽഎ സിസി മുകുന്ദന് നാട്ടികയിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കി. ബിഗ്ബോസ്…

    Read More »
  • സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടിയിൽ തുടരും; കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

    സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ…

    Read More »
  • മാസപ്പിറവി കണ്ടു,​ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

    ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ഒത്തുകൂടും. (Eid-ul-Fitr 2026 today kerala) ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍…

    Read More »
  • മനഃപൂർവ്വം അല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറെന്ന് പ്രതി, ഡോ. വന്ദനദാസ് കൊലക്കേസിൽ ശിക്ഷ 21 ന്

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷയിന്മേൽ വാദം പൂര്‍ത്തിയായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കണമെന്നും, പ്രതി സന്ദീപിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. താൻ എന്താണ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും, കുറ്റകൃത്യം മനഃപൂർവം അല്ലെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു. എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണ്. പ്രായമായ അമ്മയുണ്ട്. അമ്മയെ കാണാൻ അവസരം നൽകണം. ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്നും സന്ദീപ് കോടതിയോട് അപേക്ഷിച്ചു. പ്രതിയുടെ പ്രായവും…

    Read More »
  • ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി

    ഒടുവിൽ കെ സുധാകരന്റെ സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്. കണ്ണൂരിൽ സുധാകരൻ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. എന്തുവന്നാലും മത്സരിക്കുമെന്ന നിലപാടിലായിരുന്നു സുധാകരൻ. സംസ്ഥാന വ്യാപകമായി പ്രവർത്തകുടെയും നേതാക്കളുടെയും പിന്തുണ തനിക്കുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. തനിക്കൊപ്പം മത്സരിക്കാൻ തയ്യാറെടുത്ത് സംസ്ഥാന വ്യാപകമായി ഡിസിസി ഭാരവാഹികൾ വരെ രംഗത്തുണ്ടെന്നും സുധാകരൻ പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സുധാകരൻ കടുത്ത അതൃപ്തിയിലായിരുന്നു. മത്സരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച സുധാകരൻ ഒരു അനുനയത്തിനും വഴങ്ങിയിരുന്നില്ല. എന്നാൽ എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഇതോടെ…

    Read More »
Back to top button