News
-
വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ; 2 കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർക്ക് സുരക്ഷാ ചുമതല
TVK അധ്യക്ഷൻ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിന് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. സംഭാഷണവുമായി ബന്ധപ്പെട്ട ഒരു ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. വിജയ് തന്റെ പാർട്ടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. മുൻ…
Read More » -
ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍
ആലപ്പുഴയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ശ്രീശങ്കര്‍ സജി ആണ് അറസ്റ്റിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. വീട്ടിലെത്തിയ ശേഷമാണ് അവിടെ മറ്റാരുമില്ലെന്ന് പെണ്‍കുട്ടി മനസിലാക്കിയത്. തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് സ്‌ക്കൂളില്‍ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാര്‍ഥിയാണ് പ്രതി. 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് കേസെടുത്തിരുന്നില്ല.സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിനുശേഷം വീണ്ടും പുനപ്രവേശനം ലഭിച്ചിരുന്നു.
Read More » -
തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസം
തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത് . സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്. കുട്ടിയെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചില്ല. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പകല്‍ സമയത്ത് സ്‌കൂള്‍ പരിസരത്ത് ഒളിച്ചിരുന്നതിന്…
Read More » -
മന്ത്രി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി
വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെയും കേരള പി.എസ്.സി അംഗവും സാമൂഹ്യപ്രവർത്തകയുമായ ആർ. പാർവതി ദേവിയുടെയും മകൻ പി. ഗോവിന്ദ് ശിവനും തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജും വിവാഹിതരായി. മന്ത്രി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Read More »