News
-
ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാക്യഷ്ണന്‍ വിവാഹിതരായി
ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആരതി പൊടിയും ഗുരുവായൂരിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് പുലർച്ചെയായിരുന്നു ചടങ്ങ് നടന്നത്. ദിവസങ്ങൾക്ക് മുൻപ് താരങ്ങൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗുരുവായൂരിൽ ഇരുവരും വീണ്ടും വിവാഹിതരായിരിക്കുന്നത്. വിവാഹത്തിനുശേഷം റോബിൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് വിവാഹിതരാകാനുളള ഭാഗ്യം ലഭിച്ചു. ഭാര്യയുടെ നാൾ അഷ്ടമി രോഹിണിയാണ്. ഒരു കുട്ടി കൃഷ്ണനെക്കൂടി എനിക്ക് കിട്ടി. ചെറിയ കാലം മുതൽക്കേ ഗുരുവായൂർ വച്ച് വിവാഹം കഴിക്കണമെന്ന്…
Read More » -
പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ
ചാലക്കുടി: പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി തന്നെയാണ് മോഷ്ടാവെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണത്തിന് ശേഷം മൂന്ന് തവണ ഡ്രസ് മാറ്റിയെന്നും റിയർവ്യൂ കണ്ണാടി ബെെക്കിൽ ഫിറ്റ് ചെയ്‌തെന്നും എസ്‌പി വ്യക്തമാക്കി. ഇതാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ബാങ്കിൽ വന്ന് പ്രതി നേരത്തെ കാര്യങ്ങൾ പഠിച്ചിരുന്നു. മോഷണശേഷം ഡ്രസ് മൂന്ന് തവണ മാറി. നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ ബെെക്ക് വച്ച് അന്വേഷണം…
Read More » -
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ്…
Read More » -
തിരുവനന്തപുരത്ത് 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്താണ് സംഭവം. പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിനുള്ളിലാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വീട്ടിലെ ജനലിൽ റിബൺ കെട്ടി അത് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ഇളയ സഹോദരി അറിയിച്ചതിനെത്തുടർന്ന് അയൽക്കാർ എത്തി റിബൺ മുറിച്ചുമാറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് എത്തിച്ചത്. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.കുട്ടിയുടെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് അമ്മ. കുട്ടികൾ തമ്മിൽ…
Read More » -
ശശി തരൂരിന്റെ ലേഖനം വിവാദമാകുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: കേരളത്തിൻ്റെ വികസനത്തെക്കുറിച്ചുള്ള ശശി തരൂരിൻ്റെ ലേഖനം വിവാദമാകുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരിൽ നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ശശി തരൂരിൻ്റെ ലേഖനം ചർച്ചയാകവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിനിടെ നിലപാടിലുറച്ച് തരൂരും രംഗത്തെത്തി. വസ്തുതകളുടെ അടിസ്ഥാനതത്തിലാണ് ലേഖനമെന്ന് തരൂർ പറഞ്ഞു. മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി – കക്കാടംപൊയിൽ റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് തരൂരിൻ്റെ ലേഖനത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചത്. നിക്ഷേപ…
Read More » -
ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ പക്ഷപാതിത്വമെന്ന് പ്രശാന്ത്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണവുമായി എന്‍ പ്രശാന്ത് ഐ എ എസ്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ തെളിവ് സഹിതം നല്‍കിയ പരാതി അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി കൂട്ടാക്കിയില്ല. തന്നോട് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ആരോപിച്ച് പ്രശാന്ത് വീണ്ടും കത്തയച്ചു. നിലവില്‍ സസ്പെന്‍ഷനിലുള്ള പ്രശാന്ത് ഈമാസം പത്തിനാണ് കത്തയച്ചിരിക്കുന്നത്. ജയതിലകിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ചതിനാണ് പ്രശാന്ത് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ നടപടിയെടുത്തത്. സസ്പെന്‍ഷന് ശേഷമുള്ള കാരണം കാണിക്കല്‍ നോട്ടീസും അതിന് പ്രശാന്ത് നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു. ചീഫ്…
Read More » -
സർക്കാരുമായി നടത്തിയ ചർച്ച പരാജയം; സമരം തുടരുമെന്നറിയിച്ച് ആശ വർക്കർമാർ
തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ച സമവായത്തിൽ എത്താത്തതിനാൽ സമരം തുടരാൻ തീരുമാനവുമായി ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ്) വർക്കർമാർ. സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല. വിരമിക്കൽ ആനുകൂല്യം, ഓണറേറിയം വർദ്ധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആശ വർക്കർമാർ അറിയിച്ചു. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ. സംസ്ഥാനത്ത് നിലവിൽ 30,113 ആശ വർക്കർമാരാണുള്ളത്. അത്യാവശ്യത്തിന് അവധിയെടുത്താൽ പോലും ഓണറേറിയത്തിൽ കുറവ്…
Read More » -
മേക്കോവര്‍ ചിത്രങ്ങളുമായി നിവിന്‍ പോളി
മലയാള സിനിമയിലെ പുതുതലമുറ താരങ്ങളില്‍ ഏറെ ജനപ്രീതി നേടിയ ഒരാളാണ് നിവിന്‍ പോളി. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു നിവിന്‍ പോളി നായകനായ പ്രേമം. എന്നാല്‍ തന്‍റെ ജനപ്രീതിക്ക് അനുസരിച്ചുള്ള വിജയങ്ങള്‍ സമീപകാലത്ത് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞിട്ടില്ല. തിരക്കഥകളുടെ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തത പുലര്‍ത്തിയിരുന്നെങ്കിലും അത് ജനം സ്വീകരിച്ചില്ല എന്നതാണ് വസ്തുത. കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമര്‍ശിച്ചവരില്‍ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമര്‍ശനം പലപ്പോഴും പരിഹാസത്തിലേക്കും ബോഡി ഷെയ്മിംഗിലേക്കുമൊക്കെ എത്തി. ഇപ്പോഴിതാ നിവിന്‍ പോളിയുടെ…
Read More » -
ശശി തരൂരിനെ തള്ളി സതീശന്‍
ശശി തരൂരിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തിലെ സംരഭത്തിന്‍റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് സതീശന്‍ ചോദിച്ചു. ഏത് കണക്കിൻ്റെ അടിസ്ഥാനത്തിലാണ് ശശി തരൂര്‍ ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും ലേഖനം പാർട്ടി പരിശോധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരു ഗുണവും ഉണ്ടാക്കിയിട്ടില്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം. ‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ…
Read More » -
തരൂരിന്റെ ലേഖനം പരിശോധിക്കുമെന്ന് സുധാകരന്‍പരാതി നല്‍കി ഒരു വിഭാഗം നേതാക്കള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തിന്‍റെ പേരിൽ ശശി തരൂരിനെതിരെ കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ ദേശീയ നേതൃത്വത്തിന് പരാതി നൽകി. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പരാതി നൽകില്ലെന്നാണ് സൂചന. അതേസമയം…
Read More »