News
-
പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് പറഞ്ഞു’; തരൂരിന് ഉപദേശം നല്‍കി; കെ സുധാകരന്‍
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറയേണ്ട കാര്യങ്ങള്‍ തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശം നല്‍കി. എഐസിസി നിര്‍ദേശ പ്രകാരമാണ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നും സുധാകരന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. തരൂര്‍ അത്തരത്തില്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമാകും. പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രശംസിച്ചുള്ള തരൂരിന്റെ…
Read More » -
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും
തോമസ് കെ തോമസ് എംഎല്‍എ എന്‍സിപിയുടെ സംസ്ഥാന പ്രസിഡന്റാകും. ദേശീയ പ്രസിഡന്റ് ശരത് പവാര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തോമസ് കെ തോമസിനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാനത്തെ എന്‍സിപിയില്‍ ചേരിതിരിഞ്ഞുള്ള യുദ്ധം നടക്കുകയാണ്. എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനായിരുന്നു സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോയുടെ ശ്രമം. അതിനായി ചാക്കോ പലവട്ടം ശരത് പവാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കണ്ടെങ്കിലും തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിക്ക് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിനോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ പിസി…
Read More » -
ശശി തരൂര്‍ എം.പി സ്ഥാനം രാജിവെച്ചേക്കും
അമൃത ഡല്‍ഹി: കോണ്‍ഗ്രസുമായി അകലുന്ന ശശി തരൂര്‍ എംപി സ്ഥാനം രാജിവെച്ചെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് അദ്ദേഹം തന്റെ അനുയായികളുമായി ഡല്‍ഹിയില്‍ തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയണ്. ബിജെപിയും സിപിഎമ്മും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് സൂചന. ശശി തരൂരിന് ബിജെപി ഗവര്‍ണര്‍ പദവി വാഗദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചു. തനിക്ക് കേന്ദ്രമന്ത്രി പദവിയില്ലാതെ താന്‍ കോണ്‍ഗ്രസ് വിടില്ലെന്നാണ് തരൂരിന്റെ നിലപാട്. നരേന്ദ്രമോദി സര്‍ക്കാരില്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രി സ്ഥാനമാണ് ശശി തരൂര്‍ പ്രതീക്ഷിക്കുന്നത്. ശശി തരൂരിന്റെ ആവശ്യങ്ങള്‍ ബിജെപി നേതൃത്വം അംഗീകരിച്ചാല്‍…
Read More » -
മുഖ്യമന്ത്രി കസേരയ്ക്ക് കോൺഗ്രസ് മോഹിക്കേണ്ടെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ:ശശി തരൂരിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ.തരൂർ രാഷ്ട്രീയം നോക്കി അഭിപ്രായം പറയുന്ന ആളല്ല.ഉള്ള സത്യം അദ്ദേഹത്തിന്‍റെ അറിവിന്‍റെ അടിസ്ഥാനത്തിൽ പറഞ്ഞു. അത് ഇത്രയും വലിയ ചർച്ചയാക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കൊല്ലാൻ കൊടുവാളുമായി കോൺഗ്രസുകാരെല്ലാം ഇറങ്ങിയിരിക്കുന്നു. അദ്ദേഹം പറഞ്ഞത് തെറ്റാണെങ്കിൽ അത് മറ്റുള്ളവർ തെളിയിക്കട്ടെ. പ്രതിപക്ഷത്തിന് ജോലി ഭരണപക്ഷത്തെ എതിർക്കുക എന്നതാണ്.ഭരണപക്ഷം എന്ത് നല്ലത് ചെയ്താലും അതിനെ എതിർക്കുക എന്നത് പ്രതിപക്ഷത്തിന്‍റ് സ്വഭാവിക ശൈലിയാണ്.പക്ഷെ നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം അതാണ് പരിഷ്കൃത സംസ്കാരം.കേരളത്തിൽ ആര് എന്ത് ചെയ്തു എന്ന് നോക്കിയിട്ടാണ് അഭിപ്രായം പറയുന്നതെന്നും അദ്ദേഹം…
Read More » -
സീറ്റ്ബെൽറ്റില്ല, അമിതവേഗം, സിഗ്നൽ തെറ്റിക്കൽ; എഐ ക്യാമറയിൽ കുടുങ്ങി പൊലീസിന്‍റെ നിയമലംഘനം
തിരുവനന്തപുരം: നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ് പൊലീസ് ആസ്ഥാനത്തേക്കെത്തിയത്. ഹെൽമെറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റിടാതെയും യാത്ര ചെയ്ത പൊലീസുകാർ നോട്ടീസ് കിട്ടിയിട്ടും പിഴ അടക്കുന്നില്ല. നിയമലംഘകർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവ് പാടെ അവഗണിച്ചുകൊണ്ടാണ് പൊലീസുകാര്‍ ട്രാഫിക് നിയമലംഘനം തുടരുന്നത്.എഐ ക്യാമറകള്‍ വെയ്ക്കുന്നതിന് മുമ്പ് പൊലീസുകാരും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുമാണ് നിരത്തിൽ പെറ്റി പിരിച്ചിരുന്നത്. കാക്കിയിട്ടവരുടെ നിയലംഘനങ്ങള്‍ പലപ്പോഴും പെറ്റിപ്പിരിവുകാർ കണ്ണടച്ചുകൊടുക്കുമായിരുന്നു. പഴയതരം ക്യാമറയിൽപ്പെടുന്ന…
Read More » -
കുഞ്ഞാലിക്കുട്ടിക്കില്ലാത്ത എന്ത് മിടുക്കാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളത്? തരൂരിനെ തള്ളി വീക്ഷണം
തിരുവനന്തപുരം: വ്യാവസായിക മേഖലയിലെ വളര്‍ച്ചയില്‍ സര്‍ക്കാരിനെ പ്രശംസിച്ച കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?’ എന്ന തലക്കെട്ടില്‍ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുന്നത്. അനാവശ്യവിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമര്‍ശനത്തോടെയാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. ‘വെളുപ്പാന്‍കാലം മുതല്‍ വെള്ളംകോരി സന്ധ്യക്ക് കുടമുടയ്ക്കുന്ന രീതി പരിഹാസ്യമാണ്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വാനത്തിന്റെ വിളവെടുപ്പാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫ് പ്രതികൂലമായിട്ടും യുഡിഎഫിന് ജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു…
Read More » -
ഡൽഹിയിൽ ഭൂചലനം; ആളപായമില്ല
പ്രഭവകേന്ദ്രം ന്യൂഡൽഹി ന്യൂഡൽഹി: പുലർച്ചെ 5.36ഓടെ ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പലരും വീടുകൾ വിട്ട് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു. ഭൂകമ്പത്തിന് പിന്നാലെ ഡൽഹിയിലെ രാഷ്ട്രീയ നേതാക്കളും എക്‌സിലൂടെ പ്രതികരിച്ചു. ബിജെപി നേതാവ് തജീന്ദർ ബഗ്ഗ ‘ഭൂകമ്പം?’…
Read More » -
ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാക്യഷ്ണന്‍ വിവാഹിതരായി
ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആരതി പൊടിയും ഗുരുവായൂരിൽ വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഇന്ന് പുലർച്ചെയായിരുന്നു ചടങ്ങ് നടന്നത്. ദിവസങ്ങൾക്ക് മുൻപ് താരങ്ങൾ പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ചിത്രങ്ങൾ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് ഗുരുവായൂരിൽ ഇരുവരും വീണ്ടും വിവാഹിതരായിരിക്കുന്നത്. വിവാഹത്തിനുശേഷം റോബിൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ഗുരുവായൂരപ്പന്റെ മുന്നിൽ വച്ച് വിവാഹിതരാകാനുളള ഭാഗ്യം ലഭിച്ചു. ഭാര്യയുടെ നാൾ അഷ്ടമി രോഹിണിയാണ്. ഒരു കുട്ടി കൃഷ്ണനെക്കൂടി എനിക്ക് കിട്ടി. ചെറിയ കാലം മുതൽക്കേ ഗുരുവായൂർ വച്ച് വിവാഹം കഴിക്കണമെന്ന്…
Read More » -
പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ
ചാലക്കുടി: പോട്ടയിലെ ബാങ്കിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തത് ആസൂത്രിത മോഷണമാണെന്ന് തൃശൂർ റൂറൽ എസ്‌പി ബി കൃഷ്ണകുമാർ. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി തന്നെയാണ് മോഷ്ടാവെന്നും അദ്ദേഹം വ്യക്തമാക്കി. മോഷണത്തിന് ശേഷം മൂന്ന് തവണ ഡ്രസ് മാറ്റിയെന്നും റിയർവ്യൂ കണ്ണാടി ബെെക്കിൽ ഫിറ്റ് ചെയ്‌തെന്നും എസ്‌പി വ്യക്തമാക്കി. ഇതാണ് പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ബാങ്കിൽ വന്ന് പ്രതി നേരത്തെ കാര്യങ്ങൾ പഠിച്ചിരുന്നു. മോഷണശേഷം ഡ്രസ് മൂന്ന് തവണ മാറി. നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ ബെെക്ക് വച്ച് അന്വേഷണം…
Read More » -
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; ചാലക്കുടി സ്വദേശി അറസ്റ്റിൽ
തൃശൂർ: ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ളക്കാരൻ പൊലീസിൻ്റെ പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആൻ്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഇയാളിൽ നിന്ന് പൊലീസ് പത്തു ലക്ഷം രൂപ കണ്ടെടുത്തു. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നാണ് പ്രതിയുടെ ആദ്യമൊഴി. വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് പ്രതി കവർന്നത്. പ്രതിക്കായുള്ള അന്വേഷണം നടത്തിവരുന്നതിനിടെയാണ് പൊലീസ് മോഷ്ടാവിനെ പിടിച്ചത്. മൂന്നു ദിവസം മുമ്പ് ഉച്ചതിരിഞ്ഞ്…
Read More »