News
-
സ്വന്തം ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് കോൺഗ്രസ്
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കോൺഗ്രസിൽ ഗ്രൂപ്പുകൾ സജീവമാകുന്നു. ഓരോ ഗ്രൂപ്പും പ്രാദേശിക നേതാക്കളടക്കമുളള പ്രവർത്തകരെ ഒപ്പം നിർത്താനായി നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ സി വേണുഗോപാൽ ഗ്രൂപ്പ്, രമേശ് ചെന്നിത്തല എന്നിവർ ഇതിനായി പ്രവർത്തനം തുടങ്ങി. കൂടാതെ ‘എ’ ഗ്രൂപ്പും പതിയെ സജീവമാകാനുളള നീക്കത്തിലാണ്. നേതൃത്വം പിടിക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുന്നതെന്നാണ് വിലയിരുത്തൽ. ഗ്രൂപ്പിലേക്ക് ആളെ കൂട്ടാനുളള ഓട്ടപ്പാച്ചിലിലാണ് നേതാക്കൾ. യുവ നേതാക്കളിലാണ് വി ഡി സതീശന്റെ നോട്ടം. ഇടവേളയ്ക്ക്…
Read More » -
മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
കൊച്ചി : മുസ്ലിം വിരുദ്ധ പരാമര്‍ശ കേസില്‍ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പിസി ജോര്‍ജ്ജ് നിരന്തരം ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. അല്ലെങ്കില്‍ കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു. പിസി ജോര്‍ജ്ജ് മുന്‍പും മതവിദ്വേഷം…
Read More » -
പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്ക് ലൈംഗികബന്ധമാകാം, അനുകമ്പയോടെയുള്ള സമീപനം വേണമെന്ന് കോടതി
ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു വിചാരണക്കോടതി കാമുകനെ കുറ്റവിമുക്തനാക്കിയതെന്ന് ഹൈക്കോടതി വിലയിരുത്തി. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കാമുകനെതിരെ പോക്‌സോ കേസെടുത്തത്. പരസ്‌പര സമ്മതത്തോടെ ലൈംഗിക…
Read More » -
വ്യവസായങ്ങൾ തുടങ്ങാൻ പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട, ചട്ടങ്ങളിൽ ഇളവു വരുത്തി സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാൻ തദ്ദേശ നിയമങ്ങളിൽ ഇളവുവരുത്തി സർക്കാർ. കാറ്റഗറി ഒന്നിലെ രണ്ട് വിഭാഗത്തിൽപ്പെടുന്ന സംരംഭങ്ങൾ തുടങ്ങാൻ ഇനി പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ല. കാറ്റഗറി ഒന്നിൽപ്പെടുന്ന ഉത്പാദന യൂണിറ്റുകളിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പട്ടികയിലെ ഗ്രീൻ, വൈറ്റ് വിഭാഗത്തിലെ സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി വേണ്ടി വരില്ല. രജിസ്ട്രേഷൻ മാത്രം മതി. അതേസമയം റെഡ്, ഓറഞ്ച് സംരംഭങ്ങൾക്ക് പഞ്ചായത്തിന്റെ അനുമതി ആവശ്യമാണ്. മദ്യോത്പാദന കമ്പനികൾക്ക് ഇളവുണ്ടോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. ബ്രൂവറി ഏതു കാറ്റഗറിയിലാണ് എന്ന ചോദ്യത്തിനും പരിശോധിക്കണമെന്നാണ്…
Read More » -
കോണ്‍ഗ്രസിലെ തമ്മിലടിയിൽ ലീഗിന് മുറുമുറുപ്പ്; ഹൈക്കമാൻ്റിനെ കാണാൻ തീരുമാനം
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി. അടി അടിവച്ച് യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് ലീഗ്. ഈ സാഹചര്യത്തിലാണ്…
Read More » -
ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് മമ്മൂട്ടി
ദില്ലി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ സന്ദർശിച്ച് നടന്‍ മമ്മൂട്ടി. ദില്ലിയില്‍ ചലച്ചിത്ര ചിത്രീകരണത്തിന് എത്തിയപ്പോഴാണ് ഉപരാഷ്ട്രപതിയെ മമ്മൂട്ടി വസതിയില്‍ എത്തി സന്ദര്‍ശിച്ചത്. മോഹൻ ലാലും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിനാണ് മമ്മൂട്ടി ദില്ലിയില്‍ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മോളിവുഡ് ഉറ്റുനോക്കുന്നത്. ഇവർക്കൊപ്പം കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്. നയന്‍താരയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട അധികം അപ്ഡേറ്റുകൾ ഒന്നും വരാത്തത് കൊണ്ടുതന്നെ…
Read More » -
രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു എന്ന്;മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: യുജിസി കരട് നിര്‍ദേശങ്ങള്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതാണെന്നും സംസ്ഥാനങ്ങളെ പൂര്‍ണമായും ഒഴിവാക്കാനാണ് യുജിസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് റെഗുലേഷനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നിയമസഭ മന്ദിരത്തിൽ നടക്കുന്ന കണ്‍വെൻഷനിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുത്തു. യുജിസി കരട് നിര്‍ദേശങ്ങളിലെ വിസി നിയമന നിര്‍ദേശങ്ങളോടാണ് പ്രധാന എതിര്‍പ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരട് നിര്‍ദേശം ആരെയും വിസിയാക്കാൻ ചാന്‍സിലര്‍ക്ക് അധികാരം നൽകുന്നതാണ്. നിയമസഭകളുട അധികാരത്തെയാണ് വെല്ലുവിളിക്കുന്നത്.…
Read More » -
നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു
കൊച്ചി: നടന്‍ ബാലയ്‌ക്കെതിരെ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയുണ്ട്. കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ പരാതികളാണ്…
Read More » -
ബാബര്‍ അസമിന്റെ ‘മുട്ടിക്കളി’യെ പരിഹസിച്ച് അശ്വിന്‍
ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് പാക് പട പരാജയം വഴങ്ങിയത്. 321 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ പാകിസ്താന്‍ 47.2 ഓവറില്‍ 260 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ബാബറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. 90 പന്തുകള്‍ നേരിട്ട് 64 റണ്‍സെടുത്താണ് ബാബര്‍ പുറത്തായത്. സൗദ്…
Read More » -
ലീഗിന്റെ അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന്;രമേശ് ചെന്നിത്തല
പാലക്കാട്: കോൺഗ്രസിലെ പ്രശ്നങ്ങളെ ചൊല്ലി ലീഗിന് അതൃപ്തി ഉണ്ടെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എലപ്പുള്ളി ബ്രൂവറി കൊണ്ടുവരുന്നതിനുളള ഇടത് മുന്നണി തീരുമാനം ജനങ്ങൾക്കെതിരെയുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബ്രൂവറിക്ക് എതിരെ സിപിഐയും ആർജെഡിയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ എൽഡിഎഫ് യോഗത്തിന് എത്തിയപ്പോൾ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന രീതിയിലായിരുന്നു അവരുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുള്ള നട്ടെല്ല് രണ്ട് പാർട്ടികൾക്കും നഷ്ടമായി എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഒയാസിസ് കമ്പനി കാണേണ്ട പോലെ കണ്ടത് കൊണ്ടാണോ സിപിഐയും…
Read More »