News

  • പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. “ഞങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്കെയുടെ പ്രതികരണം. മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ…

    Read More »
  • എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി

    പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. ഇത് യാഥാര്‍ഥ്യമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന് തയ്യാറാണെന്നും കേന്ദ്രം സിജെപിക്ക് ഉറപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍…

    Read More »
  • കീഴടങ്ങി കേന്ദ്ര സർക്കാർ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

    സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സർക്കാർ വഴങ്ങി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തിരുന്നു. ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും…

    Read More »
  • കേരള പൊലീസിൽ വൻ അഴിച്ചുപണി; 161 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റം ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്

    സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി നടപ്പിലാക്കിക്കൊണ്ട് സമഗ്രമായ സ്ഥലംമാറ്റ ഉത്തരവിറക്കി ആഭ്യന്തര വകുപ്പ്. സംസ്ഥാനത്തൊട്ടാകെയുള്ള 161 ഡിവൈഎസ്പിമാർക്കാണ് പുതിയ ഉത്തരവ് പ്രകാരം സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഉയർന്ന ഐപിഎസ് തലങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, ഡിവൈഎസ്പി തലത്തിൽ ഇത്രയും വലിയൊരു അഴിച്ചുപണി നടക്കുന്നത് ആദ്യമായാണ്. മുൻകാലങ്ങളിൽ വിവിധ വിഷയങ്ങളിലും നടപടികളുടെ പേരിലും കടുത്ത വിമർശനങ്ങളും വിവാദങ്ങളും നേരിട്ട പ്രമുഖ ഉദ്യോഗസ്ഥരെ ഉൾപ്പെടെ സ്ഥലം മാറ്റിയിട്ടുണ്ട്. കോൺഗ്രസ് എംപി ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കോഴിക്കോട് റൂറലിൽ നിന്ന് ഇടുക്കി…

    Read More »
  • സിജെപി പ്രതിഷേധം; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

    പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ…

    Read More »
  • ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം; സിജെപിയുമായി കേന്ദ്രസർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും

    നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിജെപിയുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്‍റർനെറ്റ് നിയന്ത്രണവും തുടരും. ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന്…

    Read More »
  • അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം; മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7 ന്

    സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത വൈദ്യുതി നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ, പ്രതിഷേധത്തിന് സിപിഎം. വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ സമീപനം തുറന്ന് കാണിക്കാൻ കരണ്ട് കട്ടിനെതിരെ കേരളത്തിലുടനീളം പ്രതീകാത്മകമായി മെഴുകുതിരി സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം…

    Read More »
  • പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം; CPIMൻ്റെ വിശാല നേതൃയോഗം സെപ്റ്റംബറിൽ കോഴിക്കോട്

    സിപിഐഎമ്മിൻ്റെ വിശാല നേതൃയോ​ഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി മാറ്റം ഉണ്ടാകുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്നും സെക്രട്ടറി മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും എം വി​ ​ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു. ഞാൻ ഉൾപ്പെടെ എങ്ങനെ…

    Read More »
  • ‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ; പ്രശ്‌നം പരമാവധി പരിഹരിച്ചു വരുന്നു’മന്ത്രി സണ്ണി ജോസഫ്

    സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ എന്ന് ആവർത്തിച്ച് വൈദ്യതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് ഗുണകരമായ വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. UDF സർക്കാർ പ്രശ്‌നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു വരികയാണ് . സിപിഐഎം സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടൊന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങിന്റെ പേരില് പണംതട്ടിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷിക്കും. ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി…

    Read More »
  • ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

    നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ടിഎയില്‍ നിന്ന്‌ 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍ടിഎയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ്…

    Read More »
Back to top button