News

  • മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി

    കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശ കേസില്‍ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. ബിജെപി നേതാക്കൾക്കൊപ്പമാണ് പി സി ജോർജ് കോടതിയിലെത്തിയത്. പി സി ജോർജിന്‍റെ അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയും എത്തിയതിന് പിന്നാലെയാണ് കീഴടങ്ങുന്നതിനായി ജോർജ് കോടതിയിലെത്തിയത്. നിയമം പാലിക്കുമെന്നും താൻ കീഴടങ്ങനാണ് വന്നതെന്നും ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും കോട്ടയം ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. പിന്നാലെ രണ്ട് തവണ ജോര്‍ജിന്റെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും നോട്ടീസ് കൈമാറാനായില്ല. പൊലീസ്…

    Read More »
  • നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പൾസർ സുനി പൊലീസ് കസ്റ്റഡിയിൽ

    കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന പ്രതി പൾസർ സുനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസിന്റെ നടപടി. ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങൾ തല്ലി തകർത്തുവെന്നുമായിരുന്നു പരാതി. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയാണ് സംഭവമുണ്ടായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.  ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പൾസർ സുനി, തെറി വിളിക്കുകയും  ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസിൽ…

    Read More »
  • അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന്;രമേശ്‌ ചെന്നിത്തല

    തിരുവനന്തപുരം : അനാവശ്യ വിവാദങ്ങളിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ടതിന്റെയും വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതിന്റെയും സമയമാണിത്. കേരളത്തിൽ എല്ലാ നേതാക്കളും അനിവാര്യരാണ്. ഈ ഘട്ടത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ അഭിപ്രായം പറയാനുള്ള ജനാധിപത്യ അവകാശമുണ്ട്. പഴയ ഗ്രൂപ്പ് വഴക്ക് പോലുള്ള സങ്കീർണ അവസ്ഥ ഇപ്പോൾ ഇല്ല. തരൂർ വാദത്തിൽ അഭിപ്രായം പറയുന്നില്ല.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പുള്ള തരൂരിന്റെ അഭിമുഖമാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീടൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. വിവാദങ്ങൾ ഉണ്ടാക്കി സിപിഎം…

    Read More »
  • തരൂരിനെ തള്ളി തിരുവഞ്ചൂർ; കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം, ജനങ്ങൾ ആ നേതൃത്വത്തെ അംഗീകരിക്കുന്നു

    കോട്ടയം: കേരളത്തിലെ കോൺഗ്രസിൽ നേതൃപ്രതിസന്ധിയെന്ന ശശി തരൂരിന്‍റെ പരാമർശം തളളി കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാനത്തെ പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വമാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളുണ്ടാവരുത്. തരൂർ കോണ്‍ഗ്രസിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നാണ് തന്‍റെ പരിപൂർണമായ വിശ്വാസമെന്നും തിരുവഞ്ചൂർ പറഞ്ഞു. പാരമ്പര്യമുള്ള നിരവധി നേതാക്കൾ സംസ്ഥാന പാർട്ടിയിലുണ്ടെന്ന് തിരുവഞ്ചൂർ പറഞ്ഞു. നിലവിലെ നേതൃത്വത്തിന്‍റെ മികവാണ്  ഉപതെരഞ്ഞെടുപ്പുകളിലെ വിജയം. ഇപ്പോഴത്തെ നേതൃത്വത്തെ ജനങ്ങൾ അംഗീകരിക്കുന്നു. ഇടത് സർക്കാർ മൂന്നാം തവണ ഭരണം ആവർത്തിക്കില്ല. യുഡിഎഫിന് ഭരണത്തിലേക്ക് വരാൻ ഒരു തടസവുമില്ല.…

    Read More »
  • ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം;ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കി’; പിന്നിൽ അരാജക സംഘടനകളെന്ന് എളമരം

    തിരുവനന്തപുരം: പിന്നിൽ അരാജക സംഘടനകളെന്ന് ആരോപിച്ച് ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎംആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം.  കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക് കേന്ദ്രം…

    Read More »
  • തരൂർ ഉയർത്തിയ വെല്ലുവിളികൾക്കിടെ ഇന്ന് കോൺഗ്രസ് നേതൃയോഗം

    തിരുവനന്തപുരം : കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്ന് ചേരും. രാത്രി എട്ട് മണിക്ക് ഓൺ ലൈനായാണ് യോഗം. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് പ്രധാന അജണ്ട. എങ്കിലും ശശി തരൂരിന്റെ തുടർച്ചയായുള്ള വെല്ലുവിളിയും ചർച്ചക്ക് വരാൻ ഇടയുണ്ട്. സംസ്ഥാനത്ത് നേതൃപദവി ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ തരൂർ നിരന്തരം പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. അതെ സമയം തരൂരിന്റെ പ്രശ്നങ്ങൾ തീർത്തു ഒപ്പം നിർത്തണം എന്നും വാദം ഉണ്ട്. കെപിസിസി നടപടിക്ക് നിർദേശം നൽകില്ല. പ്രശ്നം ഹൈക്കമാണ്ട് പരിഹരിക്കണം എന്നാണ് കേരള നേതാക്കളുടെ ആവശ്യം. ഉരുൾപൊട്ടൽ പുനരധിവാസത്തിലെ…

    Read More »
  • ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ്
    വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

    നെടുമങ്ങാട്: ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വട്ടപ്പാറ കുറ്റിയാണിയില്‍ ബാലചന്ദ്രന്‍ (67), ഭാര്യ ജയലക്ഷ്മി (63) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ  ഉച്ചയ്ക്കുശേഷമാണ് സംഭവം നടക്കുന്നത്. ഇവര്‍ക്ക് മരുമകള്‍ ഭക്ഷണവുമായി എത്തുമ്പോള്‍ കഴുത്തില്‍ മുറിവേറ്റ് ജയലക്ഷ്മിയെയും കെട്ടി തൂങ്ങിയ നിലയില്‍ ബാലചന്ദ്രനെയും കാണുകയായിരുന്നു. ഇരുവര്‍ക്കും അപ്പോള്‍ മരണം സംഭവിച്ചിരുന്നു. ജയലക്ഷ്മിയെ കൊലപ്പെടുത്തിയശേഷം ബാലചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വട്ടപ്പാറ പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി ജയലക്ഷ്മി കിടപ്പ് രോഗിയായി ചികിത്സ നടത്തി വരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. പോലീസെത്തി അടപടികള്‍…

    Read More »
  • മാറനല്ലൂരില്‍ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി 10 പവന്‍ കള്ളന്‍ കൊണ്ടുപോയി

    മലയിന്‍കീഴ്: ഊരൂട്ടമ്പലം പെരുമുള്ളൂര്‍, ഇടത്തറ ക്ഷേത്രത്തിന് സമീപം  രതീഷിന്റെ അനസ്വരം വീട്ടില്‍ നിന്നും 10 പവന്‍ സ്വര്‍ണം മോഷ്ടാവ് കവര്‍ന്നു. ശനിയാഴ്ച വൈകിട്ട് 6.30 തോടെ രതീഷും ഭാര്യ ശ്രീലക്ഷ്മിയും രണ്ടു മക്കളുമായി ശംഖുംമുഖത്തേക്ക് പോയശേഷം രാത്രി 11 ന് വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതിലുകള്‍ തകര്‍ത്തിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കമ്മലും വളയും മോതിരങ്ങളുമടങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ബാഗിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്നത് നഷ്ടപ്പെട്ടതായി കണ്ടെത്തി. വീടിന്റെ പുറക് വശത്തെ വാതിലുകള്‍ തകര്‍ത്താണ്  കള്ളന്‍ അകത്ത് കയറിയിരിക്കുന്നത്. കിടപ്പ് മുറിയിലും മറ്റും അലമാരയിലെ വസ്ത്രങ്ങളും സാധനങ്ങളും…

    Read More »
  • അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച്
    ബൈക്ക് യാത്രികയായ യുവതി മരിച്ചു

    കൊല്ലം: അപകടത്തില്‍പ്പെട്ടവരുമായി പോയ കാറിടിച്ച് ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാരേറ്റ് കൃഷ്ണാലയത്തില്‍ ബിനുവിന്റെ ഭാര്യ അശ്വതി (39) യാണ് മരിച്ചത്. ബിനുവിനൊപ്പം ചടയമംഗലം വെട്ടുവഴിയിലുള്ള ബിനുവിന്റെ വീട്ടില്‍പോയി തിരികെ കരേറ്റിലേക്ക് വരുന്ന വഴി കഴിഞ്ഞദിവസം രാവിലെ 11.45-നായിരുന്നു അപകടം. ബിനുവിനും പരുക്കേറ്റു.അപകടത്തില്‍പ്പെട്ടവരുമായി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിച്ചശേഷം ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരെ കൂടാതെ കുട്ടികളടക്കം അഞ്ചു പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രക്കാരായ ശാസ്താംകോട്ട പോരുവഴി കോടത്ത് വടക്കതില്‍ വീട്ടില്‍ ഷാജി (49), ഭാര്യ ഷഹാന (38), മക്കളായ…

    Read More »
  • വികസനം എത്തേണ്ടത് ഗ്രാമങ്ങളില്‍: നിയാസ് ഭാരതി

    കൊല്ലം: വികസനം എത്തേണ്ടത് ഗ്രാമങ്ങളിലാമെന്ന് കോണ്‍ഗ്രസ് നേതാവ് നിയാസ് ഭാരതി. ചിതറ ഗ്രാമ പഞ്ചായത്തിലെ കിളിതട്ട് വാര്‍ഡിലെ മഹാത്മാ ഗാന്ധി കുടുംബസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദര്‍ശിനി ചാരിറ്റബിള്‍ സൊസൈറ്റിയുടെ കുടിവെള്ള പദ്ധതിയും നിയാസ് ഭാരതി ഉത്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറിയും, മുന്‍ ഗ്രാമ പഞ്ചായത്ത് അംഗവുമായ ചിതറ മുരളി കുടുംബ സംഗമം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, മണ്ഡലം പ്രസിഡന്റ് പി ജി സുരേന്ദ്രന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഷമീം…

    Read More »
Back to top button