News

  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് ഫലം: 15 സീറ്റുകൾ എൽഡിഎഫിന്; 13 സീറ്റ് യുഡിഎഫിന്

    തിരുവനന്തപുരം : സംസ്ഥാനത്ത് 28 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 15 സീറ്റുകളിലും യുഡിഎഫ് 13 സീറ്റുകളിലും വിജയിച്ചു. മറ്റുള്ളവർ 3 ഇടത്ത് വിജയിച്ചു.  മലപ്പുറം കരുളായിയിൽ പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. വിപിൻ കരുവാടൻ 397 വോട്ടുകൾക്ക് വിജയിച്ചു.  മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് പ്രതിനിധി മേരിക്കുട്ടി ചാക്കോ വിജയിച്ചു. പായിപ്ര പഞ്ചായത്ത് 10-ാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. സിപിഐ അംഗം രാജിവച്ചതിനെ തുടർന്നാണ് പായിപ്രയിൽ ഉപതിരഞ്ഞെടുപ്പ് വന്നത്.…

    Read More »
  • നിർണ്ണായക നീക്കവുമായി ഹൈക്കമാൻഡ്; ശശി തരൂരിന്‍റെ അതൃപ്തിക്ക് കാരണം അവഗണന

    തിരുവനന്തപുരം: ശശി തരൂരിന്‍റെ വിവാദ നിലപാടുകള്‍ക്ക് കാരണം എഐസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ചെന്നതിന്‍റെ പേരിൽ തന്നെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും അവഗണിക്കുന്നുവെന്ന വികാരം. ലോക്ഭയിലും സംഘടനാകാര്യങ്ങളിലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നതാണ് തരൂരിന്‍റെ പരാതി. ഇടഞ്ഞ് നില്‍ക്കുന്ന തരൂരിനെ ഒപ്പം കൂട്ടാൻ ബിജെപിയിലെയും സിപിഎമ്മിലെയും ഉന്നത നേതാക്കള്‍ നീക്കം തുടങ്ങിയെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യമടക്കം പരസ്യമായി ഉന്നയിച്ച് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയുള്ള തരൂരിന്‍റെ നീക്കത്തിന് കാരണം കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പ്രതിഷേധം. ഒരു പരിഗണനയും പാര്‍ട്ടിയിൽ ഇല്ലെന്ന് പരാതി അദ്ദേഹത്തിനുണ്ട്. ലോക്സഭയിൽ അര്‍ഹമായ അവസരം നൽകുന്നില്ല. വിദേശ കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്‍റി സമിതി…

    Read More »
  • തിരുവനന്തപുരം കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

    തിരുവനന്തപുരം:  തിരുവനന്തപുരം കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അഫാനുമായുള്ള ഫർസാനയുടെ സൗഹൃദം അച്ഛൻ സുനിലിന് അറിയില്ലായിരുന്നുവെന്ന് അച്ഛന്റെ സുഹൃത്തുക്കൾ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിൽക്കുമ്പോഴാണ് മകൾ വീട്ടിൽ നിന്ന് പോയിട്ട് തിരികെ വന്നില്ലെന്ന് വിവരം സുനിൽ അറിയുന്നത്. സമീപത്തെ വീട്ടിൽ ട്യൂഷൻ എടുക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് വൈകിട്ട് മൂന്നരയോടു കൂടി ഫർസാന വീട്ടിൽ നിന്ന് ഇറങ്ങിയത്. അച്ഛൻ സുനിലിന്റെ സ്ഥലം ചിറയിൻകീഴ് ആണ്. അമ്മ ഷീജയുടെ സ്വദേശം വെഞ്ഞാറമൂടാണ്. വെഞ്ഞാറമൂട്ടിൽ അലൂമിനിയം ഫാബ്രിക്കേഷൻ കട നടത്തുകയാണ് സുനിൽ. ആറുവർഷം മുമ്പാണ് കുടുംബം ഇവിടെ താമസം…

    Read More »
  • അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്
    സൗദിയിൽ ഉള്ള ബാധ്യതകൾ

    തിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം…

    Read More »
  • സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടൽ പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിച്ച് ഹൈക്കമാൻഡ്

    ദില്ലി: സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കമാൻഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചർച്ചയാകും. അതേസമയം, അനുനയനീക്കവുമായി ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിളിച്ചിരുന്നു. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം…

    Read More »
  • ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; മരുന്നുകുത്തിയ കാനുല ഊരിക്കളഞ്ഞു

    തിരുവനന്തപുരം: തലസ്ഥാനത്തെ അരുംകൊലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ ഇടപാടുകളെ കുറിച്ചും അന്വേഷിക്കുമെന്നും മാനസിക ആരോഗ്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, അഫാൻ അസ്വസ്ഥത കാണുക്കുന്നുണ്ടെന്നും ചികിത്സയോട് സഹകരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് കുത്തിയ കാനുല ഊരിക്കളഞ്ഞു. എലി വിഷം കഴിച്ചു എന്ന മൊഴി ഉള്ളതിനാൽ ജാഗ്രത തുടരുകയാണ്. ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിരീക്ഷണം തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. റൂറൽ എസ് പിയുടെ…

    Read More »
  • ഇക്കാക്ക കൊല്ലല്ലേ എന്ന് അനിയൻ നിലവിളിച്ചു കരഞ്ഞിട്ടും വിടാതെ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

    തിരുവനന്തപുരം : ഇക്കാക്ക കൊല്ലല്ലേ എന്ന് അനിയൻ നിലവിളിച്ചു കരഞ്ഞിട്ടും വിടാതെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് അഫാൻ മൊഴി നൽകിയതായി വിവരം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതിയായ അഫ്ഫാൻ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പോലീസിനു മൊഴി നൽകിയതിന് തുടർന്നാണ് അഫ്വാനെ വെഞ്ഞാറമൂട് പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പ്രതിക്ക് യാതൊരുവിധ കൂസലും ഇല്ലെന്നാണ് പോലീസിന്റെ ഭാഷ്യം. സ്വന്തം അമ്മയെയും അനിയനെയും സ്നേഹിച്ച കാമുകിയെയും ബാപ്പയുടെ ഉമ്മയെയും തന്റെ വലിയുപ്പയെയും മൂത്തുമ്മയെയും…

    Read More »
  • സാറെ, ഞാന്‍ 6 പേരെ കൊന്നു’: അഫാൻ പറഞ്ഞത് കേട്ടു പൊലീസും ഞെട്ടി

    സ്വന്തം അമ്മയെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുക, അതു പരാജയപ്പെട്ടപ്പോൾ ചുറ്റിക വാങ്ങിച്ചു വന്നു തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിക്കുക… പെരുമല സ്വദേശി അഫാന്റെ കൊടുംക്രൂരതകളും കൂട്ടക്കൊലപാതകവും അറിഞ്ഞു ഞെട്ടിയിരിക്കുകയാണു കേരളം. അമ്മ കൊല്ലപ്പെട്ടെന്നു കരുതി അഫാൻ പോയതു പാങ്ങോട് ഒറ്റയ്ക്കു താമസിക്കുന്ന 88 വയസ്സുകാരിയായ അച്ഛമ്മയുടെ വീട്ടിലേക്കാണ്. കയ്യിലുള്ള ചുറ്റികകൊണ്ടു ഇവരെ തലയ്ക്കടിച്ചു കൊന്നു. പിന്നീടു കൂനൻവേങ്ങയിലെത്തി അച്ഛന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തി. സ്വന്തം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ട 13 വയസ്സുകാരനായ ഇളയ സഹോദരനെ തലയ്ക്കടിച്ചു കൊന്നു. പെൺസുഹൃത്ത് അനാഥമായി പോകുമോ എന്ന ഭയത്തിലാണ് അവരെ വീട്ടിലേക്കു…

    Read More »
  • കാമുകിയുടെ മൃതദേഹം തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് ചതച്ച നിലയിൽ

    കാമുകിയുടെ മൃതദേഹം കണ്ടെത്തിയത് തലയ‌്ക്ക് ചുറ്റിക കൊണ്ട് അടിച്ചു ചതച്ച നിലയിലെന്ന് നാട്ടുകാര്‍. കാമുകിയെ തനിച്ചാക്കാനാകില്ലെന്ന കരുതിയാണ് കാമുകിയെയും വെട്ടിക്കൊന്നത്.   രണ്ട് മണിക്കൂറിനുള്ളില്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത്  6 പേരെയാണ് 23കാരന്‍ അഫാന്‍ വെട്ടിയത്. അതില്‍ 5 പേര്‍ മരിച്ചു. ആദ്യം പാങ്ങോട്ടുള്ള വീട്ടിലെത്തി 88 കാരിയായ മുത്തശ്ശി സല്‍മാ ബീവിയെ വെട്ടിക്കൊന്നു പിന്നീട് വല്യച്ഛന്‍റെ വീട്ടിലെത്തി, വല്യച്ഛന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊന്നു. ഒടുവില്‍ സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും കാമുകിയെയും അമ്മയെയും വെട്ടി. വെട്ടേറ്റ 6 പേരില്‍…

    Read More »
  • കാമുകി തനിച്ചാകുമെന്ന് കരുതി അവളെ കൊന്നു, അനിയന് കുഴിമന്തിവാങ്ങി നല്‍കി കൊലനടത്തി

    തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വന്തം വീട്ടിലെത്തി പെണ്‍സുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് സഹോദരന്‍ 14കാരനായ അഹസാന് ഭക്ഷണം വാങ്ങി നല്‍കിയതായി നാട്ടുകാര്‍. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. പ്രതി പിതാവിന്റെ കൂടെ വിദേശത്തായിരുന്നു. വിസിറ്റിങ് വിസയില്‍ പോയി തിരിച്ചുവന്നതാണ്. മാതാവ് അര്‍ബുദ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട സഹോദരന്‍. സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പ്രതിയുടെ പിതാവിന്…

    Read More »
Back to top button