News

  • പിവി അൻവറിന് ആശ്വാസം : ഫോൺ ചോർത്തൽ ആരോപണത്തിൽ തെളിവില്ലെന്ന് പൊലീസ്

    ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയത്.പൊലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം…

    Read More »
  • ഇനി ട്രാഫിക്കിൽ കിടന്ന് ബുദ്ധിമുട്ടേണ്ട; മുംബൈയിൽ 10,000 വാട്ടർ ടാക്‌സികൾ വരുന്നു

    മുംബൈയിലെ ദൈനംദിന യാത്രാക്ലേശങ്ങൾക്ക് പരിഹാരമായി 10,000 വാട്ടർ ടാക്‌സികൾക്ക് തുടക്കമിടുന്നു. വസായ്-വിരാർ , കല്യാൺ ഡോംബിവ്‌ലി, മുംബൈ വിമാനത്താവളം പോലുള്ള പ്രാദേശികങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കിയാണ് വാട്ടർ ടാക്‌സി സേവനം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ മണിക്കൂറുകൾ ട്രാഫിക് കുരുക്കുകളിൽ പെടാതെ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനങ്ങളിൽ എത്താനാകുമെന്നത് മുംബൈ നിവാസികൾക്ക് അനുഗ്രഹമാകും. വസായ്-വീരാർ നിന്നും മുംബൈ വിമാനത്താവളം വരെയുള്ള യാത്രാ സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. കല്യാൺ ഡോംബിവ്‌ലി, വസായ് വിരാർ മേഖലകളിൽ പുതിയ ജല പാതകൾ തുറക്കുന്നതോടെ, ജനപ്രിയമായ ഗതാഗത മാർഗ്ഗങ്ങൾ കൂടുതൽ വേഗത്തിലാകുമെന്നതും നേട്ടമാണ്.റോഡ് ഗതാഗതം…

    Read More »
  • ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; 8 സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം

    കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്.…

    Read More »
  • പക്ഷിയിടിച്ചു; തിരുവനന്തപുരം വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കി

    പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഒന്നൊര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചു. വേറെ വിമാനം എത്തിച്ച് വൈകിട്ട് ആറിന് ബെംഗളൂരുവിലേക്കു സർവീസ് നടത്തും. ‘‘അറ്റകുറ്റ പണി നടക്കുന്നതിനാൽ റൺവേ അടച്ചിട്ടിരിക്കുകയാണ്. വൈകിട്ട് ആറുമണിക്കേ വിമാനം പുറപ്പെടുകയുള്ളൂ. യാത്രക്കാരെ ഹോട്ടലുകളിലേക്കു മാറ്റി. വീട്ടിൽപ്പോയി വരാവുന്നവരെ തിരിച്ചയയ്ക്കുകയും ചെയ്തു.’’– വിമാനത്താവള അധികൃതർ അറിയിച്ചു.

    Read More »
  • റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി; ചോർച്ച പരിഹരിച്ചു

    പാലക്കാട് കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റക്കുറ്റപ്പണിക്കിടെ വീണ്ടും അദാനി സിറ്റി ഗ്യാസ് പദ്ധതിയിലെ പൈപ്പ് ലൈൻ പൊട്ടി. 2 മിനിറ്റോളം പാചക വാതകം ചോർന്നു. തൊഴിലാളികൾ വിവരം നൽകിയ ഉടൻ വാൽവുകൾ അടച്ച് ചോർച്ച പരിഹരിച്ചു. നേരിയ രീതിയിലാണ് ചോർച്ചയുണ്ടായത്. പാത നവീകരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് പൈപ്പ് ലൈൻ ഉദ്യോഗസ്ഥ സംഘവും കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സുരക്ഷ വിലയിരുത്തിയ ശേഷം റോഡ് അറ്റക്കുറ്റപ്പണികളും നിർമാണ ജോലികൾ പുനരാരംഭിച്ചു. ഇതു…

    Read More »
  • കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

    കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം. കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായി കാർണിക്ക് ജനപിന്തുണ…

    Read More »
  • കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല

    കൊച്ചി കളമശ്ശേരി ഗവ പോളിടെക്‌നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ റിപ്പോർട്ട്‌ നൽകി സാങ്കേതിക സർവകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലഹരി ഉപയോഗത്തെക്കുറിച്ച് ഒന്നരമാസം മുൻപ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെന്ന് കോളജ് അധികൃതർ അധികൃതർ മൊഴി നൽകിയിട്ടുണ്ട്. വിശദമായ വിവരങ്ങൾ ഉന്നതവിദ്യാഭ്യാസ ഡയറക്ടറേ കത്ത് മുഖേന അറിയിച്ചു. അതേസമയം കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല. നിലവിൽ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ…

    Read More »
  • കൂട്ട ഉപവാസം ഇന്നു മുത ല്‍ : സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍

    സെക്രട്ടറിയേറ്റിനു മുന്നിൽ ആശ വർക്കർമാർ നടന്ന സമരം ഇന്ന് മുതൽ ശക്തമാക്കാനൊരുങ്ങി ആശ വർക്കർമാർ. ആശാവർക്കർമാരുടെ കൂട്ട ഉപവാസം ഇന്ന് മുതലെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം നാൽപ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ…

    Read More »
  • മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

    അമേരിക്കയിലെ ഡിസ്നിലാൻഡ് തീം പാർക്കിൽ അവധി ആഘോഷിച്ച ശേഷം മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. 11കാരനായ യതിൻ രാമരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സരിത രാമരാജുവിനെ (48) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതക കുറ്റത്തിനും ആയുധം കൈവശം വെച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 26 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു…

    Read More »
  • ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു

    ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിന് മുന്നോടിയായി ബിജെപി പഴയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ അദ്ദേഹം എത്തിയിരുന്നു. പ്രസിഡന്റ് കെ സുരേന്ദ്രൻ , വി മുരളീധരൻ, സുരേഷ് ​ഗോപി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. നാളെ പതിനൊന്ന് മണിക്കായിരിക്കും രാജീവ് ചന്ദ്രശേഖർ ഔദ്യോ​ഗികമായി ഏറ്റെടുക്കുക.. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം…

    Read More »
Back to top button