News
-
മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമല്ല : അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി
മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. പരാമർശങ്ങൾ വേദനയുണ്ടാക്കുന്നതാണെന്നും ജഡ്ജിയുടെ ഭാഗത്തുനിന്ന് തികഞ്ഞ അശ്രദ്ധയുണ്ടായെന്നും കോടതി വിമര്‍ശിച്ചു. പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിധിന്യായ വിവാദ പരാമർശങ്ങൾ സ്റ്റേ ചെയ്യുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കാൻ ശ്രമിക്കുന്നതോ പൈജാമയുടെ ചരട് പിടിച്ച് വലിക്കുന്നതോ ബലാത്സംഗം ശ്രമമായി കണക്കാക്കാൻ ആകില്ലെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം. പ്രായപൂർത്തിയാകാത്ത…
Read More » -
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത വരുത്തി. അതേസമയം ദുരന്തബാധിതരുടെ വായ്പാ എഴുതിതള്ളൽ പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൊറട്ടോറിയം പോരായെന്ന് വ്യക്തമാക്കിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ദുരിതബാധിതർക്ക് ബാങ്ക് ഓഫ് ബറോഡ നൽകിയ നോട്ടീസ് പിൻവലിച്ചുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ പറഞ്ഞു. ഒരു വർഷം മൊറട്ടോറിയം ശുപാർശ ബാങ്കേഴ്സ് സമിതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഒരു വർഷത്തിനു…
Read More » -
ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, ജനം പരിഭ്രാന്തിയില്‍
ചാലക്കുടി നഗരത്തില്‍ പുലിയിറങ്ങി. സൗത്ത് ജംഗ്ഷനില്‍ നിന്ന് 150 മീറ്റര്‍ മാറി ബസ് സ്റ്റാന്‍ഡിനടുത്ത് കണ്ണമ്പുഴ അമ്പലം റോഡിലാണ് പുലിയെ കണ്ടത്. 24-ാം തീയതി പുലര്‍ച്ചെയാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യം കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ബെംഗളൂരുവിൽ സ്ഥിര താമസമാക്കിയ കുടുംബത്തിന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. കാൽപാട് ഉൾപ്പെടെ പരിശോധിച്ച ശേഷമാകും പുലിയാണോയെന്ന് സ്ഥിരീകരിക്കുകയെന്ന് വനംവകുപ്പ് അറിയിച്ചു. പുലി ഇറങ്ങിയതായുള്ള സംശയം പ്രചരിച്ചതോടെ ചാലക്കുടി നഗരത്തിലെ ജനവാസമേഖലയിൽ പരിഭ്രാന്തി പരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ കൊരട്ടിയിലും പുലിയെ…
Read More » -
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും; യോഗ്യരായവരെ കണ്ടെത്താൻ സമിതി
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും. യോഗ്യരായവരെ കണ്ടെത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചു. മൂന്ന് ശതമാനം ഭിന്നശേഷി നിയമനമാണ് സർക്കാർ നേരിട്ട് നടപ്പാക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആകും സംസ്ഥാനതല സമിതിയുടെ ചെയർമാൻ. സംസ്ഥാനതല സമിതി നിയമനം സംബന്ധിച്ച് അവലോകനം നടത്തും. യോഗ്യരായവരെ കണ്ടെത്തുക ജില്ലാതല സമിതികളായിരിക്കും. ജില്ലാതല സമിതികൾ ഉദ്യോഗർഥികളുടെ പട്ടിക തയ്യാറാക്കി നിയമനത്തിന് ശുപാർശ ചെയ്യും. കമ്മിറ്റി കണ്ടെത്തുന്നവരെ നിയമിക്കാൻ മാനേജർക്ക് ബാധ്യതയുണ്ട്. യോഗ്യരായ കിട്ടുന്നില്ലെന്ന് പറഞ്ഞു മാനേജ്മെന്റുകൾ നിയമനം വൈകിപ്പിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തില്‍…
Read More » -
‘ഭാര്യ കറുത്തവൾ, ഭർത്താവിന് വെളുപ്പ്’; ‘നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടു’ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ
ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശാരദ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ശാരദ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികൾ സൂചിപ്പിച്ചതിനാലാണ്…
Read More » -
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് മിക്കയിടങ്ങളിലും വേനല്‍ മഴ ലഭിക്കുന്നുണ്ട്. കൊച്ചിയില്‍ പലയിടങ്ങളിലും ഇന്നലെയും മഴ പെയ്തു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്…
Read More » -
‘വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്’; മുന്നറിയിപ്പുമായി എംവിഡി
മധ്യവേനൽ അവധി ആരംഭിക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019 ൽ 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തിൽ കൊല്ലപ്പെട്ടതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 2019-ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോൾ ഏറ്റവും കഠിനമായ ശിക്ഷ ജുവനൈൽ ഡ്രൈവിങ്ങിന് ഏർപ്പെടുത്തിയത് ഇക്കാരണംകൊണ്ടാണ്. എന്നാൽ…
Read More » -
‘ദുരന്തമുഖത്ത് രാഷ്ട്രീയമില്ല, വയനാടിന് കേന്ദ്രം 898 കോടി രൂപ നൽകി’; അമിത് ഷാ
മുണ്ടക്കൈ-ചൂരൽമല ദുരന്തനിവാരണത്തിന് കേന്ദ്രസഹായം നൽകിയില്ലെന്ന കേരള എംപിമാരുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വയനാട് ദുരന്ത സമയത്ത് എൻഡിആർഎഫിൽ നിന്ന് 215 കോടി രൂപ അനുവദിച്ചു. വയനാട്ടിലേത് അതി തീവ്ര ദുരന്തമെന്ന് പ്രഖ്യാപിച്ചു. മന്ത്രി തല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 530 കോടി രൂപ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അമ്പതിനായിരം ചോദിച്ചു, അയ്യായിരമേ കിട്ടിയുള്ളൂവെന്ന് പറയുന്നതിൽ കാര്യമില്ല. 50 പൈസ പോലും വെട്ടിക്കുറയ്ക്കില്ല.…
Read More » -
വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി ; ആറര കോടി രൂപ നൽകണം
വാഹനാപകട കേസില്‍ റെക്കോര്‍ഡ് നഷ്ടപരിഹാരത്തുക വിധിച്ച് കേരള ഹൈക്കോടതി. 2013ല്‍ പത്തനംതിട്ടയിലുണ്ടായ അപകടത്തില്‍ നഴ്സും അച്ഛനും മരിച്ച കേസിൽ ആറര കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. പത്തനംതിട്ട മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണലിന്‍റെ ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ അപ്പീല്‍ ഹർജി തള്ളിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി. ഓസ്ട്രേലിയയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നഴ്സായി ജോലി ചെയ്തിരുന്ന കുളത്തുപ്പുഴ സ്വദേശിനി ഷിബി എബ്രഹാം 2013ല്‍ എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. മെയ് 9ന് പരീക്ഷ കേന്ദ്രത്തിലേക്ക് അച്ഛന്‍ എബ്രഹാമിനൊപ്പം ബൈക്കില്‍ യാത്രചെയ്യവേയാണ് എതിരെവന്ന ലോറി…
Read More » -
‘കൊലയ്ക്ക് കാരണം പക’; നെന്മാറ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ വ്യക്തമാക്കി. കുടുംബം തകരാൻ കാരണമായിയെന്നതിൻ്റെ വൈരാഗ്യത്തിലാണ് ചെന്താമര സുധാകരനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ ഉൾപ്പെടെ 133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടി ബോയില്‍ നഗര്‍…
Read More »