News

  • മാധ്യമങ്ങളോട് മുഖം തിരിച്ച് ; എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുമായി സുരേഷ്‌ഗോപി

    എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരോട് ബ്രിട്ടാസ് പറയുന്ന സംസ്കാരമുള്ളവരുടെ അടുത്ത് പോയാൽ മതിയെന്ന് കേന്ദ്രമന്ത്രി പറയുകയായിരുന്നു. മുനമ്പം വിഷയത്തിൽ പ്രതികരണം തേടിയെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ രോക്ഷത്തോടെയുള്ള മുഖം തിരിക്കൽ. ജബൽപൂരിൽ വൈദികന് നേരെയുണ്ടായ ആക്രമത്തെ കുറിച്ചുള്ള ചോദ്യങ്ങളോടും മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റം സംബന്ധിച്ച ചോദ്യങ്ങളോടും കേന്ദ്ര മന്ത്രി ഇന്നും പ്രതികരിച്ചില്ല. മാധ്യമ പ്രവർത്തകരെ ഗസ്റ്റ്‌ ഹൗസിൽ നിന്ന് പുറത്താക്കണമെന്ന് സുരേഷ്‌ഗോപിയുടെ ഗൺമാൻ നിർദേശം നൽകിയതായി ഗസ്റ്റ്‌ ഹൗസ് ജീവനക്കാരൻ പ്രസീത് പറഞ്ഞു. അദ്ദേഹം…

    Read More »
  • ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചെന്ന് ഇ ഡി; 1.5 കോടി രൂപയും രേഖകളും കണ്ടുകെട്ടി

    വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്‍പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ ഡി ക്രമക്കേടുകള്‍ വിവരിക്കുന്നത്. എംപുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് സഹ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളിലെ ഇ ഡി പരിശോധന. ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡിന്റെ കോഴിക്കോടുള്ള ഓഫീസിലും…

    Read More »
  • മാർക്കറ്റിങ് കമ്പനിയിലെ തൊഴിൽ പീഡനം: ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

    ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്‌സ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി പറഞ്ഞു. വാര്‍ത്തകളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇനി ഇത്തരം പീഡനങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ശക്തമായ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു തരത്തിലുള്ള തൊഴില്‍ പീഡനവും അനുവദിക്കില്ല. അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകില്ല. ഇത്തരത്തില്‍…

    Read More »
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം : ആറ് ജില്ലകളില്‍ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴുയടെ ശക്തി കുറയുമെന്നുമാണ് പ്രവചനം. അടുത്ത…

    Read More »
  • വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്

    വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിക്കാനൊരുങ്ങി മുസ്‌ലിം ലീഗ്. ഈ മാസം 16 ന് കോഴിക്കോട് വെച്ചാണ് മഹാറാലി സംഘടിപ്പിക്കുക. ലീഗ് അടിയന്തര നേതൃയോഗത്തിലാണ് തീരുമാനം. വഖഫ് വിഷയത്തിൽ ദേശീയ തലത്തിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം ലീഗ് അറിയിച്ചു. വഖഫ് ഭേദഗതി ബില്ലിലെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനും ലീഗ് നേതൃയോഗത്തിൽ തീരുമാനമായി. വഖഫ് ബിൽ ലോക്സഭയും രാജ്യസഭയും കടന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ തീരുമാനം. ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും…

    Read More »
  • താരങ്ങളെ പിന്നീട് വിളിച്ചു വരുത്തും ; തസ്ലീമയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയതാരെന്ന് വിവരം ലഭിച്ചതായി എക്സൈസ്

    ആലപ്പുഴയിൽ കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയടക്കം രണ്ടു പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകും. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചു. അതേസമയം പ്രതികൾ വെളിപ്പെടുത്തിയ സിനിമ താരങ്ങളെ വിളിച്ചു വരുത്തുന്നത് വൈകും. പിടിയിൽ ആയ ക്രിസ്റ്റീന എന്നറിയപ്പെടുന്ന തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയത് ദുബായ്, ബംഗലൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതിൽ ഒരാൾ ലഹരിക്കേസുകളിൽ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്.…

    Read More »
  • പീക്ക് ടൈം വൈദ്യുത ഉപഭോഗം 7000 മെഗാവാട്ട് കവിയും: ഇ.എം.സി പഠന റിപ്പോർട്ട്

    സംസ്ഥാനത്തിന്റെ പീക്ക് ടൈം വൈദ്യുത ഉപഭോഗം 2027 സാമ്പത്തിക വർഷത്തോടെ 7,000 മെഗാവാട്ട് കവിയുമെന്ന് എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംഭരണത്തിന്റെ പ്രായോഗികതയെക്കുറിച്ചുള്ള പഠന റിപ്പോർട്ട്. വൈകുന്നേരം 6 മണി മുതൽ രാത്രി 12 വരെയാണ് പീക്ക് ടൈമായി കണക്കാക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ ഇത് ഏകദേശം 5,300 മെഗാവാട്ട് ആയിരുന്നു. വൈദ്യുത വാഹന ചാർജിംഗും എയർ കണ്ടീഷനിംഗ് ഉപയോഗവും വർധനവിന്റെ പ്രധാന കാരണങ്ങളാണ്. പീക്ക് ഡിമാൻഡ് വർധനവിന്റെ 60 ശതമാനം പ്രതീക്ഷിക്കുന്നത് പ്രസ്തുത മേഖലയിൽ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഈ വെല്ലുവിളികളെ നേരിടാൻ,…

    Read More »
  • ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സുകാന്തിനെ പ്രതി ചേർത്ത് പോലീസ്

    ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്ത് സുകാന്തിനെ പ്രതിചേർത്ത് പോലീസ്. ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തിയാണ് കേസ്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം പേട്ട പോലീസാണ് കേസ് എടുത്തത്. സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങൾ ആയിരുന്നു. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മേഘയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. യുവതി ഉൾപ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം…

    Read More »
  • വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍

    വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26, 29, 300എ എന്നിവ ബില്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും…

    Read More »
  • ഏപ്രിൽ 10 മുതൽ പെർമിറ്റ്‌ നിർബന്ധം : സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് രേഖകൾ വേണം

    പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ, ടാക്‌സ്‌പെയർ സർവീസസ് ഹെഡ്ക്വാട്ടേഴ്സ്, തിരുവനന്തപുരം അപ്രൂവ് ചെയ്ത് നല്കുന്ന പെർമിറ്റിന്റെ ഒറിജിനൽ കൂടി ചരക്ക് നീക്കം…

    Read More »
Back to top button