News
-
ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്
മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ്…
Read More » -
ഐബി ഓഫീസറുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും
ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതൽ വകുപ്പുകള്‍ ചുമത്തിയത്. സുകാന്തിന്‍റെ പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് പൊലീസിന് ലഭിച്ച വിവരം. സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചു. ഇതിനിടെ, സുകാന്തിന്‍റെ മുൻകൂര്‍…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ നാലു ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ (കാപ്പില്‍ മുതല്‍ പൂവാര്‍ വരെ) ഇന്ന് (ഏപ്രില്‍ 06)…
Read More » -
എട്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടാത്തവര്‍ക്ക് പ്രത്യേക ക്ലാസ്, പുനഃപ്പരീക്ഷ
എട്ടാം ക്ലാസ് മിനിമം മാര്‍ക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂര്‍ണ രൂപത്തിലുള്ള ഫലപ്രഖ്യാനം നാളെ ഉണ്ടാകും. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയതിനു ശേഷമുള്ള ആദ്യ ഫല പ്രഖ്യാപനമാണിത്. ഓരോ വിഷയത്തിലും 30 ശതമാനമാണ് മിനിമം മാര്‍ക്ക്. സംസ്ഥാനത്ത് ആകെ 3,136 സ്‌കൂളുകളിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എട്ടാം ക്ലാസിലെ വാര്‍ഷിക പരീക്ഷ നടത്തിയത്. ഇതില്‍ 1,229 സര്‍ക്കാര്‍ മേഖലയിലും 1,434 എയിഡഡ് മേഖലയിലും 473 അണ്‍ എയിഡഡ് മേഖലയിലുമാണ് സ്‌കൂളുകള്‍. എഴുത്തു പരീക്ഷയില്‍ യോഗ്യത മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍…
Read More » -
പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു : ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം
ഒഡീഷയിൽ മലയാളി വൈദികന് പൊലിസിന്റെ ക്രൂര മർദനം. ബെഹാരാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പാകിസ്താനിൽ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മർദനം. ആക്രമണത്തിൽ സഹ വൈദികൻ ഫാ.ദയാനന്ദിന്റെ തോളെല്ല് പൊട്ടി. ഒരു കാരണവുമില്ലാതെയാണ് മർദിച്ചതെന്ന് വൈദികർ ആരോപിച്ചു. ഒഡീഷയിലെ ജൂബാ ഗ്രാമത്തിൽ കഞ്ചാവ് പരിശോധനയക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയിൽ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയിൽ നിന്ന് കാശ് വാങ്ങി മതപരിവർത്തനം നടത്തുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണമെന്ന് ഫാദർ ജോഷി ജോർജ്…
Read More » -
എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷ; ഫലപ്രഖ്യാപനം നാളെ, ഒമ്പതാം ക്ലാസില്‍ മിനിമം മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍
മിനിമം മാര്‍ക്ക് സംവിധാനത്തിന് കീഴില്‍ ഈ വര്‍ഷം നടത്തിയ എട്ടാം ക്ലാസ് പരീക്ഷയുടെ ഫല പ്രഖ്യാപനം നാളെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഈ വര്‍ഷം മുതല്‍ 8 ആം ക്ലാസ് പരീക്ഷ വേണമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നു. 3136 സ്‌കൂളുകളിലും 8 ആം ക്ലാസ് വാര്‍ഷിക പരീക്ഷ നടത്തി. അധ്യാപകരെയും, നിരീക്ഷകരെയും നിയോഗിച്ചു. ഒപ്പം അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പിന്തുണ ലഭിച്ചു. മിനിമം മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് അവശ്യമുള്ള ക്‌ളാസുകള്‍ ലഭിച്ചോ എന്ന് പരിശോധിക്കും. 30 ശതമാനം മാര്‍ക്കില്ലെങ്കില്‍ വീണ്ടും ക്ലാസും പരീക്ഷയും നടത്തും. പുതിയ…
Read More » -
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം; പരാതി നല്‍കി യൂത്ത് ലീഗും എഐവൈഎഫും
വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ മലപ്പുറത്ത് പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണെന്നുമാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു എ റസാക്കാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. എഐവൈഎഫ് നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയും എടക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് തൃക്കാക്കര എസ്പിക്കും തൃക്കാക്കര പൊലീസിനും പരാതി…
Read More » -
ഒപി ടിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങൾ : സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം
സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി ടിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങളുടെ തുക ഇനി ഡിജിറ്റലായി അടയ്ക്കാം. സംസ്ഥാനത്തെ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളില്‍ ലഭ്യമായിട്ടുള്ള വിവിധ സേവനങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ (ഗുഗിള്‍ പേ, ഫോണ്‍ പേ) മുതലായവ വഴി പണമടക്കുന്നതിനുള്ള സൗകര്യമാണൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ 313 ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം സജ്ജമാണ്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനം, ഓണ്‍ലൈനായി ഒപി ടിക്കറ്റ്, എം-ഇഹെല്‍ത്ത് ആപ്പ്,…
Read More » -
ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ
ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന് നേതൃത്വം നൽകുന്നവർ ഒത്തുതീർപ്പ് മനസ്ഥിതിയില്ലാത്തവരാണ്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പഠനസമിതി എന്ന ആവശ്യം മുന്നോട്ടുവെച്ചത് ഐഎൻടിയുസിയല്ല, സിഐടിയുവാണ്. ആശാ സമരപ്പന്തലിൽ പോകാഞ്ഞത് സമയക്കുറവ് കൊണ്ടാണ്. സർക്കാറിന്റെ സാമ്പത്തിക സ്ഥിതി അന്വേഷിക്കേണ്ട കാര്യം ഐഎൻടിയുസിക്കില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു. ‘ഐഎൻടിയുസി എന്താണെന്ന് അറിയാത്തത് കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. പാവപ്പെട്ട ആശമാരെ സഹായിക്കാനുള്ള മനസ്ഥിതിയല്ല അവർക്കുള്ളത്. ചർച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തന്നെ അവർ…
Read More » -
ശക്തമായ ഇടിമിന്നല്‍; ഇടുക്കിയില്‍ വീട് തകര്‍ന്നു, തൊഴിലുറപ്പ് ജോലിക്കിടെ 7 സ്ത്രീകള്‍ക്ക് പരിക്ക്
ഇടുക്കിയില്‍ തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് 7 സ്ത്രീകള്‍ക്ക് പരിക്ക്. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലാണ് സംഭവം. പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, മാമ്പറമ്പില്‍ അനിതമ്മ വിജയന്‍, ആഞ്ഞിലിമൂട്ടില്‍ സുബി മനു, ആഞ്ഞിലിമൂട്ടില്‍ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടില്‍ സിയാന ഷൈജു, പുത്തന്‍ പുരയ്ക്കല്‍ ശോഭ റോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. 32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. മിന്നലേറ്റ് ഏഴു പേര്‍ നിലത്ത് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. ശക്തമായ ഇടിമിന്നലില്‍ നെടുംകണ്ടം…
Read More »