News

  • സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ ; മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം

    മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവ‍ർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം ജൂണിൽ പരിഗണിക്കും. ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷൻ നൽകുന്ന ശുപാർശകൾ സർക്കാരിന് ഇപ്പോൾ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശുപാർശകൾ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവ‍ർത്തനം അസാധുവാക്കിയ സിംഗിൾ ബെഞ്ച്…

    Read More »
  • കാട്ടാന ആക്രമണത്തില്‍ പ്രതിഷേധം; മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

    പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അലന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ് വിജി പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂര്‍ പഞ്ചായത്തില്‍ ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫീസ് മാര്‍ച്ചും നടത്തും. മുണ്ടൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി നിലയുറപ്പിച്ചിരിക്കുകയാണ് കാട്ടാനകള്‍. ഇതേ കാട്ടാനക്കൂട്ടത്തിന് മുന്നിലാണ് അലനും അമ്മ വിജിയും ഇന്നലെ പെട്ടത്. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു…

    Read More »
  • ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട;ഓര്‍ഗനൈസര്‍ ലേഖനത്തിനെതിരെ വിഡി സതീശന്‍

    സര്‍ക്കാരിതര മേഖലയിലെ ഏറ്റവും വലിയ ഭൂവുടമയാണെന്ന് കാത്തോലിക്ക സഭയെ വിശേഷിപ്പിച്ച ഓര്‍ഗനൈസര്‍ ലേഖനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസിന്റെ നിഗൂഢ അജണ്ട അടിവരയിടുന്നതാണ് ഓര്‍ഗനൈസര്‍ ലേഖനമെന്ന് അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതാണ് ആര്‍എസ്എസ് രീതി. കത്തോലിക്കാസഭയ്ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തിരിച്ചു പിടിക്കണം എന്നാണ് ആര്‍എസ്എസ് പറയുന്നത്. ഓര്‍ഗനൈസര്‍ ലേഖനം മുക്കിയെങ്കിലും ലക്ഷ്യം ഇല്ലാതാകുന്നില്ല. ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ മതേതര സമൂഹം തിരിച്ചറിയുമെന്നും സംഘപരിവാറിന്റെ കപട ന്യൂനപക്ഷ സ്‌നേഹം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച ലേഖനം വിവാദമായതിനെ…

    Read More »
  • വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല ; ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം

    വരനും വധുവിനും ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് മന്ത്രി എം ബി രാജേഷ്. രണ്ടുപേരും ഒരു സ്ഥലത്ത് വേണമെന്നില്ല, ഒരേ സമയത്ത് ഓണ്‍ലൈനില്‍ വരണമെന്ന് പോലുമില്ല. വിവാഹം ഓണ്‍ലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റര്‍ ചെയ്യാന്‍ കെ സ്മാര്‍ട്ടില്‍ സംവിധാനമുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്‌ട്രേഷന്‍ സാധ്യമാക്കിയത് കെ സ്മാര്‍ട്ടിലൂടെ കേരളമാണ്. നഗരങ്ങളില്‍ 2024 ജനുവരി മുതല്‍ ഈ മാര്‍ച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്‌ട്രേഷനില്‍ 21344 ഉം ഈ ഓണ്‍ലൈന്‍…

    Read More »
  • ‘ജ്യോഗ്രഫി പ്രത്യേക രീതിയിൽ ആകുമ്പോൾ ജനാധിപത്യവും മതേതരത്വവും ഉണ്ടാകില്ല’; വെള്ളാപ്പള്ളിയെ പിന്തുണച്ച് കെ സുരേന്ദ്രൻ

    വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ പിന്തുണച്ച് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞതിൽ എന്താണ് തെറ്റ് എന്ന് ചോദിച്ച സുരേന്ദ്രൻ അവ യാഥാർഥ്യമാണെന്നും, ജ്യോഗ്രഫി ഒരു പ്രത്യേക രീതിയിൽ ആകുമ്പോൾ അവിടെ ജനാധിപത്യവും മതേതരത്വവും ഉണ്ടാകില്ല എന്നും പറഞ്ഞു. അതേസമയം, വിവാദമായ മലപ്പുറം വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. താൻ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഈഴവ…

    Read More »
  • പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു, ഭർത്താവിനെതിരെ പരാതി

    മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലൻസ് വിളിച്ച് മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് 6 മണിയോടുകൂടിയായിരുന്നു യുവതി വീട്ടിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത്. മരണശേഷം മറ്റാരെയും അറിയിക്കാതെ ഭർത്താവ് അസ്മയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലേക്ക്…

    Read More »
  • ‘വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ’ ; വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി

    വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസം​ഗത്തിൻ്റെ ഒരു ഭാ​ഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാമർശത്തിൽ വിശദീകരണവുമായി വെള്ളാപ്പള്ളി രം​ഗത്തെത്തിയിരിക്കുന്നത്. പറഞ്ഞതിൽ ഒരു വാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ് എന്നാണ് പറഞ്ഞത്. ലീ​ഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.…

    Read More »
  • കെഎസ്ആർടിസിയിൽ ഡ്രൈവർമാരുടെ ഉറക്കം നിരീക്ഷിക്കാൻ സെൻസർ കാമറ

    ഡ്രൈവർമാർ ഉറങ്ങിപ്പോയി അപകടങ്ങൾ സംഭവിക്കാതിരിക്കാൻ കെഎസ്ആർടിസി ബസുകളിൽ സെൻസർ കാമറകൾ സ്ഥാപിക്കുന്നു. ദീർഘദൂര ബസുകളിലാണ് ആദ്യം കാമറകൾ സ്ഥാപിയ്ക്കുന്നത്. ഘട്ടം ​ഘട്ടമായി മറ്റു ബസുകളിലും സൗകര്യം വരും. ഡ്രൈവർമാരുടെ ക്ഷീണം നിരീക്ഷിക്കുന്നതിനാണ് കാമറകൾ സ്ഥാപിക്കുന്നത്. ഇതുവഴി അപകടങ്ങൾ തടയാനാണ് കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ ലക്ഷ്യമിടുന്നത്. ഹൈവേകളിലടക്കം വാഹനാപകടങ്ങളിലെ പ്രധാന വില്ലൻ മതിയായ ഉറക്കമില്ലാതെ ഡ്രൈവർമാർ വണ്ടിയോടിക്കുന്നതാണെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിആർആർഐ) പഠനങ്ങൾ പ്രകാരം 40 ശതമാനം ഹൈവേ അപകടങ്ങൾക്കും കാരണം ഉറക്കക്കുറവാണെന്നു പറയുന്നു. കെഎസ്ആർടിസി ഇതിനകം…

    Read More »
  • വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബിൽ നിയമമായി

    വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി. ബില്ലിൻ്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്ത് ഇറക്കി.ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍…

    Read More »
  • എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി ; ശുപാര്‍ശയ്ക്ക് പോളിറ്റ് ബ്യൂറോയുടെ അംഗീകാരം

    സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പുണ്ടാകില്ല. ബംഗാള്‍ ഘടകം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എംഎ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എംഎ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം എ ബേബി. കൊല്ലം എസ് എൻ…

    Read More »
Back to top button