News
-
കോട്ടയത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ചു; രണ്ടുമരണം, മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം നാട്ടകത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാട്ടകം പോളിടെക്‌നിക്കിന് സമീപമാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് ലോഡുമായി എത്തിയ ലോറിയിലേക്ക് ജീപ്പ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. എന്നാല്‍ മരിച്ചവര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് സ്ഥിരീകരണം വരാനുണ്ട്. ജീപ്പില്‍ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. ജീപ്പില്‍ തന്നെ ഉണ്ടായിരുന്ന മറ്റു മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. ജീപ്പില്‍ ഉണ്ടായിരുന്നത് തൊടുപുഴ സ്വദേശികളാണ് എന്നാണ് വിവരം. ഇന്റീരിയര്‍ ജോലികള്‍…
Read More » -
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്
കൊല്ലം കടയ്ക്കൽ കോട്ടുക്കൽ ദേവീക്ഷേത്രത്തില്‍ ആർഎസ്എസ് ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ക്ഷേത്രത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോ, പ്രവർത്തനങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി കൃത്യമായി പാലിക്കപ്പെടും. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഗാനമേള സംഘങ്ങളും ശ്രദ്ധിക്കണമെന്ന് പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, കൊല്ലത്ത് ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീഭഗവതി, ഭദ്രകാളി ക്ഷേത്രത്തിൽ ശനിയാഴ്ച…
Read More » -
കന്യാകുമാരി-ബാംഗ്ലൂര്‍ എക്‌സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്
ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ യാത്രക്കാരന് പരിക്ക്. കന്യാകുമാരിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന എക്‌സ്പ്രസ് ട്രെയിനിനു നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു സംഭവം. കല്ലേറില്‍ കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.40 ഓടെ ഭക്ഷണം കഴിച്ച് വാഷ്‌ബേസിന് സമീപം നിന്ന് കൈ കഴുകുകയായിരുന്നു അക്ഷയ്. ഇതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജംഗ്ഷനില്‍ നിന്ന് അക്ഷയ്‌യെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
അറസ്റ്റ് ചെയ്താല്‍ ഷൂട്ടിങ് മുടങ്ങും ; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താനയെയും സഹായി കെ ഫിറോസിനെയും എക്‌സൈസ് സംഘം പിടികൂടിയത്. ഇവരുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ശ്രീനാഥ് ഭാസി അടക്കമുള്ള ചില സിനിമാ താരങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് നല്‍കിയിട്ടുണ്ട് എന്ന വിവരം എക്‌സൈസിന് ലഭിച്ചത്. തുടര്‍നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുന്നതിനിടെയാണ്…
Read More » -
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ അവസാന ഘട്ടത്തിലെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസില്‍ പ്രതിയായ ഒരാള്‍ക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ കഴിയുക എന്ന് നേരത്തെ വാദം കേള്‍ക്കലിനിടെ കോടതി ചോദിച്ചിരുന്നു. വിചാരണയ്‌ക്കെതിരായ പരിചയായാണോ ഈ ഹര്‍ജിയെന്നും കോടതി വിമര്‍ശനം ഉന്നയിച്ചു. 2017ല്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഈ കേസില്‍ സത്യം പുറത്തുകൊണ്ടുവരാന്‍…
Read More » -
യാത്രക്കാർക്ക് ആശ്വാസം : തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും, ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്; നാലുദിവസത്തിനിടെ കുറഞ്ഞത് 2200 രൂപ
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,280 രൂപയായി. നാലുദിവസത്തിനിടെ സ്വര്‍ണവിലയില്‍ 2200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 8285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച വരെ കണ്ടത്. വ്യാഴാഴ്ച 68,480 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ സ്വര്‍ണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്.…
Read More » -
ഏലൂരില്‍ നിന്ന് നേരിട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്ക്; വാട്ടര്‍മെട്രോ സര്‍വീസിന് ഇന്ന് തുടക്കം
ഏലൂര്‍ ജെട്ടിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ഇന്ന് മുതല്‍ വാട്ടര്‍മെട്രോ നേരിട്ട് സര്‍വീസ് നടത്തും. നേരത്തെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ ജെട്ടിയിലിറങ്ങി അടുത്ത ബോട്ട് പിടിച്ചായിരുന്നു ഹൈക്കോടതി ജെട്ടിയിലേയ്ക്ക് ആളുകള്‍ എത്തിയിരുന്നത്. രാവിലെ രണ്ട് ബോട്ട് ഹൈക്കോടതി ജെട്ടിയിലേയ്ക്കും 2 ബോട്ട് തിരികെ ഏലൂരിലേയ്ക്കും സര്‍വീസ് നടത്തും. വൈകുന്നേരവും 2 സര്‍വീസ് ഉണ്ട്. ബാക്കി സമയം പതിവു പോലെ ഏലൂരില്‍ നിന്ന് ചിറ്റൂര്‍ വരെയും തിരിച്ചും. 2022ല്‍ പണി പൂര്‍ച്ചിയാക്കി തരണമെന്ന വ്യവസ്ഥയോടെ 23 ബോട്ട് പണിയാന്‍ കൊച്ചി കപ്പല്‍ ശാലയ്ക്ക് കരാര്‍ നല്‍കിയെങ്കിലും…
Read More » -
സ്‌കൂള്‍ തുറക്കുംമുമ്പ് യൂണിഫോം കൈയില്‍ എത്തും ; 79.01 കോടി രൂപ അനുവദിച്ചു
സ്‌കൂള്‍ തുറക്കുംമുമ്പ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒന്നുമുതല്‍ എട്ടുവരെയുള്ള 13.16 ലക്ഷം കുട്ടികള്‍ക്ക് 600 രൂപ ക്രമത്തില്‍ 79.01 കോടി രൂപ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിലെ സൗജന്യ യൂണിഫോം പദ്ധതി, സൗജന്യ കൈത്തറി യൂണിഫോം പദ്ധതി എന്നിങ്ങനെ രണ്ടു ഘടകങ്ങളായാണ് യൂണിഫോം വിതരണം. എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നുമുതല്‍ നാലുവരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പുവഴി കൈത്തറി യൂണിഫോം നല്‍കുന്നുണ്ട്. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച പകല്‍…
Read More » -
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത ; ജാഗ്രത നിർദ്ദേശം
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും…
Read More »