News
-
നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
ലഹരി ഉപയോഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പൊലീസ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. NDPS 27/ 29 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തുക. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം ഷൈനിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഒടുവിലാണ് കേസ് എടുത്തത്. ഡ്രഗ് ഡീലർ സജീറിനെ അറിയാമെന്ന് ഷൈൻ പൊലീസിനോട് മൊഴി നൽകി. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു. ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ…
Read More » -
62 വയസില്‍ പിരിഞ്ഞു പോകണമെന്ന ഉത്തരവ് മരവിപ്പിച്ചു; ആശാ വര്‍ക്കര്‍മാരുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ ഒരു സുപ്രധാന ആവശ്യം കൂടി അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. വേതന വര്‍ധന ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തീരുമാനം. 62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക്…
Read More » -
കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും
കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും. നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തില്‍ ഒഴിച്ചുകൂടനാകാത്ത വഴിയോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ .കച്ചവടക്കാര്‍ക്ക് ഔദ്യോഗികമുഖം നല്‍കി പുനരധിവാസം നടത്തുക എന്നതാണ് ലക്ഷ്യം.ഒപ്പം നഗരത്തിലെ ഗാതാഗത പ്രശ്‌നങ്ങളെ പരിഹരിച്ച് പൊതുജന സഞ്ചാരം സുഖമമാക്കുക എന്നതും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു. നഗരസഭ കണ്ടെത്തിയ 16 വെന്‍ഡിങ് സോണുകള്‍ കച്ചവടക്കാരെ ഏകോപികരിക്കാനും എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിചേരാനും സഹായിക്കും. കോര്‍പ്പറേഷന്‍ 1952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.
Read More » -
ഓടിയത് ഗുണ്ടകളെന്ന് ഭയന്ന്’; പൊലീസിനോട് വിവരിച്ച് ഷൈൻ ടോം ചാക്കോ
ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത് ഗുണ്ടകളെന്ന് ഭയനാണെന്ന് പൊലീസിനോട് ഷൈൻ ടോം ചാക്കോ. പൊലീസ് ആണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ഷൈൻ ടോം ചാക്കൊയുടെ ഫോൺ പൊലീസ് പരിശോധിച്ചു. വാട്സാപ്പ് കോൾ, സന്ദേശങ്ങൾ, യുപി ഐ ഇടപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ഷൈനിൽ നിന്ന് ചോദിച്ചറിയുകയാണെന്നാണ് വിവരം. എറണാകുളം എസി പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. നാർക്കോട്ടിക് സെൽ എ സി പിയും സൗത്ത് എസി പിയും ചോദ്യം ചെയ്യുന്ന സംഘത്തിലുണ്ട്. എന്തിനാണ് പൊലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്…
Read More » -
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും ഇടയിലാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഡൽഹി പൊലീസ് പറയുന്നതനുസരിച്ച്, ഇതുവരെ 18 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
ബസ് കാത്തുനില്‍ക്കുന്നതിനിടെ വെടിയേറ്റു; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്. രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. പിന്നീട്…
Read More » -
ഷൈന്‍ ടോം ചാക്കോയുടെ ലഹരി ഉപയോഗം ചര്‍ച്ചയായ പശ്ചാത്തലത്തില്‍ പ്രതികരിച്ച് എ എ റഹീം എം പി.
ഷൈന്‍ ടോം ചാക്കോയൊക്കെ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നത് നല്ലതായിരിക്കുമെന്ന് എ എ റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോടായിരുന്നു എ എ റഹീം എംപിയുടെ പ്രതികരണം. മുന്‍പൊക്കെ സെലബ്രിറ്റി സ്റ്റാറ്റസിന് ഫാന്‍സ് അസോസിയേഷന്റെ പിന്തുണയുണ്ടായിരുന്നു. അതിന്റെ മറവില്‍ എന്ത് ക്രിമിനല്‍ കുറ്റം ചെയ്താലും ജയിലില്‍ പോകില്ലെന്നുള്ള ധൈര്യമുണ്ടായിരുന്നു. ആധൈര്യമെല്ലാം കഴിഞ്ഞുപോയ കാര്യം ഷൈന്‍ ടോം ചോക്കോയ്ക്ക് നേരം വെളുക്കാത്തതുകൊണ്ടോ ഇപ്പോഴും മയക്കത്തിലായതുകൊണ്ടോ അറിയാത്തതാണെന്നും എ എ റഹീം എം പി പറഞ്ഞു. സിനിമയുടേയും സെലിബ്രിറ്റി സ്റ്റാറ്റസിന്റേയും മറവില്‍ എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്നുള്ള…
Read More » -
കോന്നി ആനക്കൊട്ടിലില്‍ നാല് വയസുകാരന്‍ മരിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി
ആനക്കൊട്ടിലിന് സമീപം കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് വീണു കുട്ടി മരിച്ച സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ദുഃഖം രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ആയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കു മെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ വീഴ്ച വരുത്തിയതായയാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. കോന്നി ആനക്കൊട്ടിലിൽ കോൺക്രീറ്റ് തൂൺ ഇളകി വീണാണ് നാല് വയസുകാരന്‍ മരിച്ചത്. അടൂർ കടമ്പനാട് സ്വദേശി…
Read More » -
സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണം’: എം എ ബേബി
സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൂഹത്തിൽ തിരുത്തപെടേണ്ട പ്രവണതകൾ ഉണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല നോക്കേണ്ടത്. ആര് ജനലിലൂടെ ചാടി എന്നുള്ളതല്ല. സമൂഹത്ത് ലഹരി ഉപയോഗം കുറയണം എന്നും അദ്ദേഹം പറഞ്ഞു. സമൂഹിക പ്രശ്നം എന്ന നിലയിൽ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര താരങ്ങൾ മാതൃകയാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് സംസർഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി. വഖഫ്…
Read More » -
അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഷെയറുൾപ്പെടെ കണ്ടുകെട്ടി ഇ ഡി
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി രൂപ മൂല്യം വരുന്ന ഭൂമിയുമാണ് കണ്ടു കെട്ടിയത്. 2011-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. ഡാൽമിയ സിമന്റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗൻ്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമൻറ്സ്, രഘുറാം സിമൻറ്സ് എന്നീ കമ്പനികളിൽ…
Read More »