News
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി കെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്
സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അസാധാരണ വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി കെ ശ്രീമതിയോട് പറഞ്ഞത്. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു…
Read More » -
കോഴിക്കോട് യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്
കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ കേസിൽ 18 പേർക്കെതിരെ കേസെടുത്തു. വിജയ്, അജയ്, മനോജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ മർദ്ദിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളായ വിജയ്, അജയ്, മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട സൂരജിന്റെ സുഹൃത്തുക്കളായ വിജയ്, അജയ് എന്നിവർ കോളേജിൽ ഉണ്ടായ തർക്കത്തിൽ സൂരജ് ഇടപെട്ടിരുന്നു. എന്നാൽ എന്തിന് കൊലപാതകം നടത്തി എന്നുള്ളതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സൂരജിനെ…
Read More » -
ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക
കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ അറസ്റ്റിലായ സംഭവത്തിൽ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍…
Read More » -
കശ്മീരില്‍ ഒരു ഭീകരന്റെ കൂടി വീട് തകര്‍ത്തു, 60ലധികം സ്ഥലങ്ങളില്‍ റെയ്ഡ്
ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ മറ്റൊരു ഭീകരവാദിയുടെ വീട് കൂടി തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും അവസാനമായി അധികൃതര്‍ ബോംബിട്ട് തകര്‍ത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച 60ലധികം സ്്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന പരമോ ഭീകരവാദപരമോ ആയ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും…
Read More » -
സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി കൊച്ചിയില്‍ അറസ്റ്റില്‍
കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ…
Read More » -
എൻ എം വിജയൻ്റെ ആത്മഹത്യ; കെ സുധാകരനെ ചോദ്യം ചെയ്തു
വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്തു. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വഷണ സംഘം ചോദ്യം ചെയ്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതി എൻ എം വിജയൻ സുധാകരനെ അറിയിച്ചിരുന്നു. നിർണായക വിവരം ലഭിച്ചിട്ടും സുധാകരൻ നടപടി എടുത്തിരുന്നില്ല. ബത്തേരി അർബൻ ബാങ്ക് ഉൾപ്പെടെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ വിജയൻ, സുധാകരന് കത്തുകൾ അയച്ചിരുന്നു. ഇതിലെ വിശദാംശങ്ങളും അതിൻമേൽ എടുത്ത നടപടികളും അറിയുന്നതിന് കെ സുധാകരനെ വൈകാതെ ചോദ്യംചെയ്യുമെന്ന്…
Read More » -
പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവം; ഹോം നഴ്സ് കസ്റ്റഡിൽ
പത്തനംതിട്ട തട്ടയിൽ അൽഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തിൽ ഹോം നഴ്സ് വിഷ്ണുവിനെ കൊടുമൺ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗി കട്ടിലിൽ നിന്ന് വീണപ്പോൾ മുറിയിൽ നിന്ന് മാറ്റിയതാണെന്നാണ് ഹോം നഴ്സ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. വിഷ്ണുവിനെ ഇന്ന് തട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. രണ്ടുദിവസം മുൻപാണ് അടൂർ സ്വദേശിയായ മുന്‍ ബി എസ്എഫ് ജവാൻ ശശിധരൻപിള്ളയെ ഹോം നഴ്സ് ക്രൂരമായി മർദിച്ചത്. രോഗിയെ നഗ്നനാക്കി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. രോഗി അബോധാവസ്ഥയിലായതിനെ തുടർന്ന് നിലത്ത് വീണ് ബോധംപോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ…
Read More » -
മാറനല്ലൂര്‍ ക്ഷീര സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ്; എന്‍ ഭാസുരാംഗന്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്
കണ്ടല ബാങ്കിലും മാറനല്ലൂര്‍ ക്ഷീര സഹകരണ സംഘത്തിലും കോടികളുടെ അഴിമതി നടത്തി ജയിലില്‍ ആയിരുന്ന സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗന് വീണ്ടും തിരിച്ചടി. മാറനല്ലൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടികയില്‍ നിന്നും ഭാസുരാംഗനെ പുറത്താക്കി. ക്ഷീര വകുപ്പിന്റെതായിരുന്നു ഭാസുരാംഗനെ ഒന്നാം നമ്പര്‍ വോട്ടറാക്കികൊണ്ടുള്ള ചട്ടവിരുദ്ധ നീക്കം. കരട് വോട്ടര്‍ പട്ടിക റിപ്പോര്‍ട്ടര്‍ ടി വിയാണ് പുറത്തുകൊണ്ടുവന്നത്. അടുത്തമാസം 16നാണ് മാറനെല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇതില്‍ ഒന്നാം നമ്പര്‍ വോട്ടര്‍ ആയിരുന്നു പശുവോ തൊഴുത്തോ ഇല്ലാത്ത എന്‍ ഭാസുരാംഗന്‍.…
Read More » -
അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിന് സിബിഐ കുരുക്ക്, കേസെടുത്തു
അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിന്റെ എഫ്ഐആർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ് സെക്രട്ടറിയുമാണ് കെ എം എബ്രഹാം. മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ്…
Read More » -
ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
പ്രമുഖ ചരിത്രപണ്ഡിതനും അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. 1932 ഓഗസ്റ്റ് 20 ന് പൊന്നാനിയിൽ ആണ് അദ്ദേഹം ജനിച്ചത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. 1973 ൽ കേരള സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കി. 1970 മുതൽ 1992 ൽ വിരമിക്കുന്നത് വരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ…
Read More »