News

  • തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തിനു നേരെ ആക്രമണമെന്ന് പരാതി

    തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്‍വിളയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തച്ചന്‍വിള സ്വദേശി അല്‍ത്താഫിനെ പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്‍ദിച്ചെന്നാണ് പരാതി. അല്‍ത്താഫ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു. എക്‌സൈസ് സംഘം തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും അല്‍ത്താഫ് ആരോപിച്ചു. ഇരുകൂട്ടരും നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • ‘സിപിഎം വിലക്ക്’: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പി കെ ശ്രീമതി

    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുതിര്‍ന്ന നേതാവ് പി കെ ശ്രീമതി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പി കെ ശ്രീമതി വിലക്ക് വാര്‍ത്ത നിഷേധിച്ചത്. വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും, പിന്‍വലിക്കണമെന്നും പി കെ ശ്രീമതി കുറിപ്പില്‍ വ്യക്തമാക്കി. ഈ മാസം 19 ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ പി കെ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍…

    Read More »
  • ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിക്ക് നേരെ അതിക്രമം; തിരുവനന്തപുരം മെഡിക്കൽ കോളേജ് അറ്റൻഡർ അറസ്റ്റിൽ

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ അറ്റൻഡർ അറസ്റ്റിൽ. തിരുവല്ലം സ്വദേശി‍ ദിൽ കുമാർ ആണ് അറസ്റ്റിലായത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടിയെ അറ്റൻഡർ ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ഇടുപ്പെല്ലിന് സർജറി കഴിഞ്ഞ പെൺകുട്ടിക്ക് നേരെയാണ് അറ്റൻഡർ അതിക്രമം നടത്തിയത്. പെൺകുട്ടി ബന്ധുക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അറ്റന്റർ…

    Read More »
  • സഹജീവികള്‍ക്ക് വേണ്ടി സ്വയം കത്തിയെരിയുന്ന സൂര്യന്‍’; മുഖ്യമന്ത്രിയെ പുകഴ്ത്തി കെ കെ രാഗേഷ്

    മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ കെ രാഗേഷ്. ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും സഹജീവികള്‍ക്ക് വേണ്ടി കത്തിയെരിയുന്ന സൂര്യനാണ് പിണറായി വിജയന്‍ എന്നും കെ കെ രാഗേഷ് പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്ത കാലയളവ് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും സഫലമായ ഒന്നാണെന്നും അദ്ദേഹത്തിന്റെ അടിയുറച്ച നീതിബോധം എങ്ങനെയൊക്കെ സമൂഹത്തെ മാറ്റിമറിക്കുന്നുവെന്ന് കാണാന്‍ കഴിഞ്ഞുവെന്നും കെ കെ രാഗേഷ് പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…

    Read More »
  • സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പി കെ ശ്രീമതിക്ക് പിണറായിയുടെ വിലക്ക്

    സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അസാധാരണ വിലക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ്, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശ്രീമതിയെ വിലക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 19 ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു സംഭവം. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്. അതിനാല്‍ കേന്ദ്രകമ്മിറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാനാവില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പി കെ ശ്രീമതിയോട് പറഞ്ഞത്. പ്രായപരിധി ഇളവ് കേന്ദ്രകമ്മിറ്റിക്കു…

    Read More »
  • കോഴിക്കോട് യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ സംഭവം; 18 പേർക്കെതിരെ കേസ്

    കോഴിക്കോട് പാലക്കോട്ടുവയലില്‍ യുവാവിനെ മർദ്ദിച്ചുകാെലപ്പെടുത്തിയ കേസിൽ 18 പേർക്കെതിരെ കേസെടുത്തു. വിജയ്, അജയ്, മനോജ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 15 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ മർദ്ദിച്ചുവെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതി​കളായ വിജയ്, അജയ്, മനോജ് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട സൂരജിന്റെ സുഹൃത്തുക്കളായ വിജയ്, അജയ് എന്നിവർ കോളേജിൽ ഉണ്ടായ തർക്കത്തിൽ സൂരജ് ഇടപെട്ടിരുന്നു. എന്നാൽ എന്തിന് കൊലപാതകം നടത്തി എന്നുള്ളതിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ഇന്നലെ രാത്രിയിൽ സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സൂരജിനെ…

    Read More »
  • ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

    കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ അറസ്റ്റിലായ സംഭവത്തിൽ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഇന്ന് പുലർച്ചെയായിരുന്നു ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍…

    Read More »
  • കശ്മീരില്‍ ഒരു ഭീകരന്റെ കൂടി വീട് തകര്‍ത്തു, 60ലധികം സ്ഥലങ്ങളില്‍ റെയ്ഡ്

    ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ മറ്റൊരു ഭീകരവാദിയുടെ വീട് കൂടി തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും അവസാനമായി അധികൃതര്‍ ബോംബിട്ട് തകര്‍ത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശനിയാഴ്ച 60ലധികം സ്്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന പരമോ ഭീകരവാദപരമോ ആയ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും…

    Read More »
  • സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി കൊച്ചിയില്‍ അറസ്റ്റില്‍

    കൊച്ചിയില്‍ കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മലയാള സിനിമാ മേഖലയിലെ പ്രമുഖ സംവിധായകര്‍ തന്നെ…

    Read More »
  • എൻ എം വിജയൻ്റെ ആത്മഹത്യ; കെ സുധാകരനെ ചോദ്യം ചെയ്തു

    വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ചോദ്യം ചെയ്തു. സുധാകരൻ്റെ കണ്ണൂരിലെ വീട്ടിലെത്തിയാണ് അന്വഷണ സംഘം ചോ​ദ്യം ചെയ്തത്. ബാങ്ക് നിയമനങ്ങളിലെ അഴിമതി എൻ എം വിജയൻ സുധാകരനെ അറിയിച്ചിരുന്നു. നിർണായക വിവരം ലഭിച്ചിട്ടും സുധാകരൻ നടപടി എടുത്തിരുന്നില്ല. ബത്തേരി അർബൻ ബാങ്ക്‌ ഉൾപ്പെടെ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമനക്കോഴയിൽ കുരുങ്ങി ആത്മഹത്യയുടെ വക്കിൽനിൽക്കുമ്പോൾ വിജയൻ, സുധാകരന്‌ കത്തുകൾ അയച്ചിരുന്നു. ഇതിലെ വിശദാംശങ്ങളും അതിൻമേൽ എടുത്ത നടപടികളും അറിയുന്നതിന്‌ കെ സുധാകരനെ വൈകാതെ ചോദ്യംചെയ്യുമെന്ന്‌…

    Read More »
Back to top button