News

  • സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു ; ഒറ്റയടിക്ക് ഇടിഞ്ഞത് 1640 രൂപ

    സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആറുദിവസത്തിനിടെ 2800 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ…

    Read More »
  • പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വിലക്ക്; വ്യോമാതിര്‍ത്തി അടച്ച് ഇന്ത്യ

    ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്ക് കൽപ്പിച്ച് വ്യോമാതിർത്തി അടച്ച പാകിസ്താൻ്റെ നീക്കത്തിന് തിരിച്ചടി. പാകിസ്താൻ വിമാനങ്ങളെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും വ്യോമാതിർത്തി അടയ്ക്കുകയാണെന്നും ഇന്ത്യ അറിയിച്ചു. യാത്രാ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കുമുൾപ്പടെയാണ് വിലക്ക്. അടുത്ത മാസം 23 വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പാകിസ്താന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വീസുകള്‍ക്ക് തടസ്സമില്ല. ഏപ്രില്‍ 22-നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചിരുന്നു. ഇതിനുമറുപടിയെന്നോണം പാകിസ്താന്‍ വ്യോമപാതകള്‍ അടച്ചിരുന്നു. പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ച് ആറുദിവസത്തിന് ശേഷമാണ് ഇന്ത്യ…

    Read More »
  • ‘കശ്മീരിലെ ഭീകരർക്ക് തക്കതായ മറുപടി നൽകണം’ :പഹൽഗാം ആക്രമണം മനുഷ്യരാശിയോടുള്ള വെല്ലുവിളിയെന്ന് മുഖ്യമന്ത്രി

    ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം, കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ച വാർത്താ സമ്മേളനത്തിലാണ് പ്രതികരണം. വിഴിഞ്ഞം പദ്ധതിയടക്കം സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചത്. ഭീകരാക്രമണം നടന്നിട്ടും മനസാന്നിധ്യം കൈവിടാതെ പ്രവർത്തിച്ചതിന് കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ മകളെ മുഖ്യമന്ത്രി പ്രശംസിച്ചു. തുടർന്ന് പ്രതിപക്ഷത്തെ വിമർശിച്ച അദ്ദേഹം നാല് വർഷത്തെ…

    Read More »
  • എല്ലാം നേരത്തെ പ്ലാൻ ചെയ്തു; ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റിൽ

    കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മാതമംഗലം സ്വദേശി മിനി നമ്പ്യാരാണ് അറസ്റ്റിലായത്. ഒന്നാംപ്രതി സന്തോഷുമായി ഭർത്താവ് രാധാകൃഷ്ണനെ കൊല്ലാൻ മിനി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് കഴിഞ്ഞ ദിവസം മിനിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാം പ്രതിയാണ് മിനി, 2025 മാര്‍ച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വെച്ച് രാധാകൃഷ്ണനെ സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിൽ മിനി കൊലപാതകത്തിന് മുമ്പും ശേഷവും ഒന്നാം പ്രതി സന്തോഷിനെ ഫോണിൽ…

    Read More »
  • ‘മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ല’; പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

    പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം വിട്ടു പോകരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നു വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിര്‍ത്തെങ്കിലും ഈ വാദങ്ങള്‍ തള്ളിയാണു കോടതി ജാമ്യം അനുവദിച്ചത്. പുലിപ്പല്ല് നല്‍കിയത് ശ്രീലങ്കന്‍ വംശജനെന്നു വേടന്‍ നേരത്തേ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ പ്രാഥമിക പരിശോധനയില്‍ മാലയില്‍ നിന്നു…

    Read More »
  • അഭിഭാഷക ജിസ്മോളും മക്കളും ആറ്റിൽ ചാടി മരിച്ച സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

    കോട്ടയം ഏറ്റുമാനൂരിൽ അഭിഭാഷക ജിസ്മോളും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജിസ്മോൾ ഗാർഹിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു. ജിമ്മിയുടെ മാതാവിനെതിരെയും മൂത്ത സഹോദരിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവർക്കെതിരെയും ചില തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഏപ്രിൽ 15നാണ് അയർകുന്നം നീറിക്കാടിന് സമീപം…

    Read More »
  • രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം : മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

    രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പൊതു സെന്‍സസിന് ഒപ്പമാണ് ജാതി സെന്‍സസ് നടത്തുകയെന്നും പ്രത്യേക സെന്‍സസിന്റെ ആവശ്യം ഇല്ലെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. 2010 ല്‍, അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് 2010 ല്‍, ജാതി സെന്‍സസ് നടത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി മന്ത്രിമാരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. മിക്ക രാഷ്ട്രീയ…

    Read More »
  • എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എഡിജിപി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

    ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എച്ച് വെങ്കിടേഷിനെ നിയമിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി മനോജ് എബ്രഹാം ഡിജിപിയായതോടെയാണ് വെങ്കിടേഷിന്റെ നിയമനം. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയാണ് വെങ്കിടേഷ്. വെങ്കിടേഷിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിനെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ മേധാവിയായാണ് സര്‍ക്കാര്‍ നിയമിച്ചത്.‌വിവാദങ്ങളെത്തുടര്‍ന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയായിരുന്ന എം ആര്‍ അജിത് കുമാറിനെ പദവിയില്‍ നിന്നും മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചത്. മനോജ് എബ്രഹാം മാറിയതോടെ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്ത്, എം ആര്‍ അജിത് കുമാര്‍ എന്നിവരുടെ…

    Read More »
  • ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

    ഷൂട്ടിങ് പരിശീലകനായ ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ്(85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ ഉഴവൂര്‍ സ്വദേശിയാണ്. ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബ്രിന്ദ്ര ഇന്ത്യയ്ക്കായി ആദ്യമായി സ്വര്‍ണം നേടുമ്പോള്‍ ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകന്‍ സണ്ണി തോമസ് ആയിരുന്നു. ഇതിന് പുറമേ ഈ ഇനത്തില്‍ വെള്ളി മെഡലുകള്‍ നേടിയതും സണ്ണി തോമസിന്റെ കാലത്തായിരുന്നു. അഞ്ചുതവണ ഷൂട്ടിങ്ങില്‍ സംസ്ഥാന ചാംപ്യനും 1976 ദേശീയ ചാംപ്യനുമായിരുന്നു സണ്ണി തോമസ്. റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍…

    Read More »
  • കെ എം എബ്രഹാമിന് ആശ്വാസം: അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ എഫ്ഐആർ സ്റ്റേ ചെയ്ത് സുപ്രീം കോടതി

    അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സ്റ്റേ ചെയ്ത് സുപ്രീം കോടതി. സമാന കേസിൽ നേരത്തെയുള്ള ഉത്തരവ് കണക്കിലെടുത്താണ് സുപ്രീം കോടതി നടപടി. അന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. കെ എം എബ്രഹാമിനായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് ആണ് ഹാജരായത്. അനുമതി വാങ്ങാതെയാണ് തനിക്കെതിരെ സിബിഐ കേസ് എടുത്തതെന്നും ഉയർന്ന പദവി വഹിച്ച ഉദ്യോഗസ്ഥനാണെന്നും കെ എം എബ്രഹാം വാദത്തിൽ ചൂണ്ടിക്കാട്ടി. കുടുംബവുമായി ബന്ധപ്പെട്ട സ്വത്ത് വിവരം സമർപ്പിച്ചിരുനോ എന്ന് കോടതി…

    Read More »
Back to top button