News

  • മെഡിക്കൽ കോളേജ് തീപ്പിടിത്തം; മെഡിക്കൽ ബോർഡ് യോഗം ഇന്ന്

    കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10.30 ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ഇന്നലെ മരണപ്പെട്ട രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമബംഗാളില്‍ നിന്നും ഗംഗ, വയനാട് സ്വദേശി നസീറ എന്നിവരുടെ മരണത്തിലാണ് ബന്ധുക്കള്‍ സംശയം ഉന്നയിച്ചത്. അതില്‍ ഗംഗാധരന്‍, നസീറ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. പുക ശ്വസിച്ചാണ് ഇവരുടെ മരണമെന്നാണ് ബന്ധുക്കള്‍…

    Read More »
  • ഷാജി എൻ കരുണിന് ‘സ്നേഹപൂർവ്വം’

    തിരുവനന്തപുരം: ഷാജി എൻ കരുണിന് ആദരം അർപ്പിച്ച് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടുന്ന “സ്നേഹപൂർവ്വം” പരിപാടി ഞായറാഴ്ച നടത്തും. വെള്ളയമ്പലം ഉദാര ശിരോമണി റോഡിലുള്ള അദ്ദേഹത്തിന്റെ ‘പിറവി’ വീട്ടിലാണ് ഒത്തുചേരൽ. സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ.

    Read More »
  • ‘1000 ദിവസം കൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി പൂർത്തിയാക്കിയത് 9 വർഷം കൊണ്ട്’; വിമർശനവുമായി കെ ബാബു

    ആര് അവകാശവാദം ഉന്നയിച്ചാലും വിഴിഞ്ഞം പദ്ധതിയുടെ മാതൃത്വത്തെ കുറച്ചു ഒരു സംശയവുമില്ലായെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ബാബു. നന്ദിയോടെ കേരളം അനുസ്മരിക്കുന്നത് ഉമ്മൻ‌ചാണ്ടിയെയാണ്. അന്ന് തുറമുഖ മന്ത്രിയായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നതിൽ അഭിമാനമുണ്ടെന്നും കെ ബാബു പറഞ്ഞു. 1000 ദിവസംകൊണ്ട് പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതി 9 വർഷം കൊണ്ടാണ് പൂർത്തിയാക്കിയതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞത്തെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മന്ത്രിമാരും…

    Read More »
  • പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം

    പി വി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. അൻവറിനെ പാർട്ടിയിൽ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേർന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അൻവർ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാർട്ടിയിലെ മറ്റ് ഘടകകക്ഷികൾക്കൊന്നും തന്നെ പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോൺഗ്രസിന്റെ എതിർ

    Read More »
  • പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

    പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്ഐ നേതാക്കൾക്ക് മർദ്ദനമേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. കോൺഗ്രസ് നേതാവ് പ്രഭാകരനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വെച്ചതിനും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിവിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് ഇയാൾ മർദ്ദിച്ചത് എന്നാണ് ഡിവൈഎഫ്‌ഐയുടെ ഭാഗം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടിരുന്നു.

    Read More »
  • അപമാനകരമായ പരാമർശം:എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ്

    മുൻ ക്രിക്കറ്റ് താരം എസ്‌ ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ കാര്യങ്ങൾ പറഞ്ഞുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. എറണാകുളത്ത് ചേർന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം. നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹഉടമയാണ് ശ്രീശാന്ത്. വിവാദമായ പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി ടീം…

    Read More »
  • കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകും : ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനെന്ന് പ്രധാനമന്ത്രി

    വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷൻ ചെയ്‌തത്. മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ച്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയർത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നൽകുമെന്നും വ്യക്തമാക്കി. രാജ്യത്തിന്റെ തുറമുഖ നഗരങ്ങൾ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാറിനൊപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം…

    Read More »
  • ‘അങ്ങനെ നമ്മൾ അതും നേടി’; കേരളത്തിനിത് സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    ഇത് കേരളത്തിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ്ങിന് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി തുടങ്ങിയത്. കേരളത്തിന്റെ സ്വപ്നസാഫല്യമാണിത്. നാടിന്‍റെ അഭിമാനമുഹൂര്‍ത്തമാണിത്. ഇതു കേവലം ഒരു തുറമുഖ കവാടം തുറക്കലല്ല; വികസന സാധ്യതകളിലേക്കുള്ള രാജ്യത്തിന്‍റെ മഹാകവാടം തുറക്കലാണ്. ഇന്ത്യയെ സാര്‍വദേശീയ മാരിടൈം വ്യാപാര ലോജിസ്റ്റിക്‌സ് ഭൂപട ശൃംഖലയില്‍ കണ്ണിചേര്‍ക്കുന്ന മഹാസംരംഭമാണ് വി‍ഴിഞ്ഞമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്ന് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ചു വികസിപ്പിച്ചു…

    Read More »
  • ‘കാലം കരുതി വച്ച കര്‍മയോഗി; പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പി’: വിഎന്‍ വാസവന്‍

    വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കാലം കരുതി വച്ച കര്‍മയോഗിയായ പിണറായി വിജയനാണ് ഈ തുറമുഖത്തിന്റെ ശില്‍പിയെന്നും ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കിയതെന്നും വാസവന്‍ പറഞ്ഞു. നാടിനെ സംബന്ധിച്ചിടത്തോളം തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് വാസവന്‍ പറഞ്ഞു. ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കേരളത്തെ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ എത്തിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ…

    Read More »
  • കേരളം കാത്തിരുന്ന സ്വപ്നം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു,

    കേരളത്തിന്റെ വികസന കുതിപ്പിന് കൂടുതല്‍ കരുത്തുപകര്‍ന്ന് അഭിമാന പദ്ധതിയായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാംഘട്ടത്തിന്റെ കമീഷനിങ് ആണ് നടന്നത്. രാവിലെ 10.15ഓടേ വിഴിഞ്ഞം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ബെര്‍ത്തും കണ്ട ശേഷമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രിമാരായ സര്‍ബാനന്ദ സോനോവാള്‍, ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, വി…

    Read More »
Back to top button