News
-
ആശാവർക്കർമാരുടെ രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരം 23ാം ദിവസത്തിലേയ്ക്ക്. വിഷയം ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. ഇന്നലെ ശ്രദ്ധക്ഷണിക്കലായി സർക്കാർ വിഷയം അവതരിപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് നൽകുന്നില്ലെന്നായിരുന്നു പ്രധാന വിശദീകരണം. ഇന്നലെ ആശാവർക്കർമാർ നിയമസഭാ മാർച്ച് നടത്തിയിരുന്നു. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസിൽ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ ഉറച്ച് നിന്നാണ് ആശാവർക്കർമാരുടെ സമരം. ഇതിനിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമരപ്പന്തൽ സന്ദർശിച്ചതുമായി ബന്ധപ്പെട്ട്…
Read More » -
ജര്‍മനിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റി;രണ്ടു മരണം
ബെര്‍ലിന്‍: ആള്‍ക്കൂട്ടത്തിലേക്കു കാര്‍ ഓടിച്ചുകയറിയുണ്ടായ അപകടത്തില്‍ ജര്‍മനിയില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. പടിഞ്ഞാറന്‍ ജര്‍മനിയിലെ മാന്‍ഹെയിമില്‍ വാര്‍ഷിക കാര്‍ണിവല്‍ പരേഡിനു പിറ്റേന്നാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കഴിവതും വീടുകളില്‍ത്തന്നെ കഴിയാന്‍ മേഖലയിലെ ജനങ്ങള്‍ക്കു പോലീസ് മുന്നറിയിപ്പു നല്‍കി. ഏതാനും ആഴ്ചകള്‍ക്കുമുമ്പ് മ്യൂണിച്ചില്‍ സമാനരീതിയില്‍ വാഹനം ഓടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ അമ്മയും മകളും കൊല്ലപ്പെട്ടിരുന്നു.
Read More » -
ആനകൾ തമ്മിലുണ്ടായ സംഘർഷം കുത്തിൽ കലാശിച്ചു
ഉത്സവത്തിനിടെ 10 പേർക്ക് പരുക്ക് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ ഉത്സവ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടത് വ്യാപക പരിഭ്രാന്തിയുണ്ടാക്കി. ആന വിരണ്ടത് കണ്ട് ഓടിയവരും ആനക്ക് മുകളിലിരുന്നവരും അടക്കം പത്തു പേർക്കാണ് പരുക്കേറ്റത്. വിരണ്ടോടിയ ആന തൊട്ടടുത്ത് നിന്ന ആനയെ കുത്തിയതാണ് സ്ഥിതി അപകടത്തിലാക്കിയത്. എഴുന്നള്ളത്തിന് എത്തിച്ച വേണാട്ടുമറ്റം ഉണ്ണിക്കുട്ടന്‍ എന്ന ആന വിരണ്ട് ജയരാജൻ എന്ന ആനയെ കുത്തിയതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ ഓടിയ ജയരാജന്റെ മുകളിലുണ്ടായിരുന്ന കീഴ്ശാന്തി ശ്രീകുമാര്‍ വീണെങ്കിലും കാര്യമായ അപകടം ഒഴിവായി. എന്നാൽ ആദ്യം വിരണ്ട ആനയുടെ പുറത്തിരുന്ന അനൂപ്…
Read More » -
സതീശന് പ്രശംസ, ചെന്നിത്തലയ്ക്ക് പരിഹാസം, നിയമസഭയില്‍ നിറഞ്ഞ് പിണറായി
തിരുവനന്തപുരം: ചര്‍ച്ച ചെയ്യുന്നത് അതീവ ഗൗരവമായ വിഷയമാണെന്ന് ലഹരി വിഷയം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗൗരവം ഉള്‍ക്കൊണ്ടാണ് സംസാരിച്ചതെന്നും അതുപോലെയല്ല കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയം ഉള്‍ക്കൊണ്ടാണ് പ്രതിപക്ഷനേതാവ് സംസാരിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. മയക്കുമരുന്നിന്റെ യഥാര്‍ത്ഥ ഉറവിടത്തിലേക്ക് എത്താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ സര്‍ക്കാറിന്റെ കാലത്ത് 87702 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്നിന്റെ…
Read More » -
കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില,നിരത്തുകള്‍ നിറഞ്ഞ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍
തിരുവനന്തപുരം: ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡ് കോര്‍പറേഷന്‍ അധികൃതര്‍ മാറ്റുന്നില്ലെന്നു പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി 25 നാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചത്. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആന്റ് വര്‍ക്കേഴ്സ് തിരുവനന്തപുരം എന്ന പേരിലാണ് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ ഇത്തരം ഫ്ളക്സ് സ്ഥാപിക്കുന്നതിന് ഓരോ ബോര്‍ഡിനും 5000 രൂപ വരെ പിഴ ഈടാക്കാമെന്ന ഹൈക്കോടതി വിധി ഉള്ളപ്പോഴാണ് കോര്‍പ്പറേഷന്റെ മൂക്കിന് തുമ്പില്‍ നിയമ ലംഘനം നടക്കുന്നത്. നിയമം ലംഘിച്ച് സ്ഥാപിക്കുന്ന ഫ്ളക്സുകള്‍…
Read More » -
ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ പരാമര്‍ശം പിടിച്ചില്ല, സഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി
ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ്മിനിസ്റ്റര്‍ പരാമര്‍ശം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷുഭിതനാക്കി. കേരളത്തിലെ ലഹരി ഉപയോഗവും അതുമൂലം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതും സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നടന്നത്. പ്രതിപക്ഷത്ത് നിന്നും രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. മസിറ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് ആവര്‍ത്തിച്ച് വിളിച്ച് ചെന്നിത്തല കേരളത്തില്‍ ലഹരിയുടെ പേരില്‍ നടന്ന കൊലപാതകങ്ങളും അക്രമങ്ങലും എണ്ണിപ്പറഞ്ഞു. സ്‌ക്ൂള്‍ കുട്ടികള്‍ക്ക് പോലും എന്തും ചെയ്യാന്‍ മടിയില്ലാത്ത അവസ്ഥയില്‍ എത്തിയില്ലേ എന്നും ചോദിച്ചു. കേരളം കൊളബിയയായി മാറുകയോ. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ നിങ്ങള്‍ ഒന്‍പത് വര്‍ഷം…
Read More » -
കലഞ്ഞൂരിലെ ഇരട്ട കൊലപാതക കാരണം അവിഹിതം, ഭാര്യ സുഹൃത്തിന് കുടുംബശ്രീ ലോണ്‍ എടുത്ത് രഹസ്യമായി നല്‍കി
ഭാര്യയേയും സുഹൃത്തിനേയുമാണ് ഭര്‍ത്താവ് വെട്ടിക്കൊന്നു. പത്തനംതിട്ട കലഞ്ഞൂര്‍ പാടത്ത് ഇന്നലെ അര്‍ദ്ധരാത്രിയിലാണ് കൊലപാതക പരമ്പര. വൈഷ്ണവി, വിഷ്ണു എന്നിവരാണു കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജുവാണ് കൊലപാതകങ്ങള്‍ നടത്തിയത്. അയല്‍വാസിയായ വിഷ്ണുവിന്റെ വാടകവീട്ടില്‍ വച്ചായിരുന്നു രണ്ടു കൊലപാതകങ്ങളും. വൈഷ്ണവിയും വിഷ്ണുവും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നു ബൈജുവിനു സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായിരുന്നു. ഭര്‍ത്താവ് അറിയാതെ വൈഷ്ണവി കുടുംബശ്രീയില്‍ നിന്നും ലോണെടുത്ത് വിഷ്ണുവിന് പണം നല്‍കിയത് അറിഞ്ഞതോടെയാണ് വലിയ വഴക്ക് നടന്നത്. കൊടുവാളുമായി ആക്രമിക്കാന്‍ തുനിഞ്ഞതോടെ വൈഷ്ണവി വീട്ടില്‍ നിന്നും ഇറങ്ങി ഓടി. വിഷ്ണുവിന്റെ…
Read More » -
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ. പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു…
Read More » -
ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് സഭയിൽ തുറന്നടിച്ചു; എംഎൽഎ റോജി എം ജോൺ
തിരുവനന്തപുരം : അതിക്രമങ്ങളിലെ അടിയന്തര പ്രമേയ ചർച്ച സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. സംസ്ഥാനത്ത് ലഹരിക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ എംഎൽഎ റോജി എം ജോൺ സഭയിൽ തുറന്നടിച്ചു. കേരളത്തിൽ നടക്കുന്ന 50 കൊലപാതങ്ങളിൽ 30 എണ്ണവും ലഹരികൊണ്ടാണെന്ന് പൊലീസ് പറയുന്നു. കൊലപാതകം യഥേഷ്ടം നടക്കുമ്പോഴും പക്ഷേ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ലഹരി മാഫിയകളിലെ വലിയ തിമിംഗങ്ങളെ പൊലീസ് പിടികൂടുന്നില്ലെന്നും പലപ്പോഴും പിടിയിലാകുന്നത് ലഹരി മാഫിയകളിലെ അവസാന കണ്ണിയാണെന്നും റോജി എം ജോൺ തുറന്നടിച്ചു. പൊലീസിനും ലഹരി മാഫിയയെ പേടിയാണ്. എക്സൈസ് വകുപ്പ് തുരുമ്പിച്ച ലാത്തിയുമായി…
Read More » -
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ കൂടുതൽ കേസുകളിൽ പ്രതി അഫാന്റെ അറസ്റ്റ രേഖപ്പെടുത്തി. അനിയനെയും പെൺസുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടർമാർ അനുമതി നൽകിയാൽ പ്രതിയെ ഇന്ന് ആശുപത്രിയിൽ നിന്നും ജയിലേക്ക് മാറ്റും. ജയിലിലേക്ക് മാറ്റിയാൽ കൂടുതൽ ചോദ്യം ചെയ്യലിനായി അഫാനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം അഫാൻ ചെയ്തത് തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ്. കടബാധ്യതയെ തുടർന്ന് ബന്ധുക്കളിൽ നിന്നുമുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്‍റെ മൊഴി. അഫാൻ മറ്റ് രണ്ട്…
Read More »