News

  • നിപ: രോഗിയുടെ നില ഗുരുതരം, മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

    നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക് പുനെയില്‍ നിന്നെത്തിച്ച മോണോക്ലോണല്‍ ആന്റി ബോഡി നല്‍കിത്തുടങ്ങി. തീവ്രപരിചരണ വിഭാഗത്തിലെ പ്രത്യേക ഐസൊലേഷനില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രോഗിക്ക് മോണോക്ലോണല്‍ ആന്റി ബോഡി നല്‍കാന്‍ ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് തീരുമാനിച്ചത്. തുടര്‍ന്ന് പുനെയില്‍നിന്നു വിമാനമാര്‍ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ച ആന്റി ബോഡി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചു. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. ഉച്ചയോടെ രോഗിക്ക് കുത്തിവച്ചു. നിലവില്‍ ഇവര്‍…

    Read More »
  • സംസ്ഥാനത്തും കനത്ത ജാഗ്രത; വിഴിഞ്ഞത്ത് പ്രത്യേക റഡാര്‍, സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി

    അതിര്‍ത്തിയിലെ ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. സേനാ വിഭാഗങ്ങള്‍ തീരസുരക്ഷയടക്കം ഉറപ്പാക്കി. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്നും സൈനിക വിഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി കലക്ടര്‍മാരുടെ യോഗം വിളിക്കും. വ്യോമസേനയും തീരസംരക്ഷണ സേനയും ഡോണിയര്‍ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിച്ച് സംസ്ഥാനത്തും നിരീക്ഷണം നടത്തുന്നുണ്ട്. റഡാര്‍ നിരീക്ഷണവും ശക്തമാക്കി. വിഴിഞ്ഞം, കൊച്ചി തുറമുഖത്തും കര്‍ശനസുരക്ഷ ഒരുക്കിയിട്ടുണ്ട്. വിഴിഞ്ഞത്ത് പ്രത്യേക റഡാറിന്റെ സഹായത്തോടെയാണ് തീരസംരക്ഷണസേനയുടെ നിരീക്ഷണം. വിഴിഞ്ഞത്തെ പുറംകടലില്‍ ചരക്ക് കപ്പല്‍…

    Read More »
  • രജൗരിയില്‍ പാക് ആക്രമണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

    രജൗരിയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഞെട്ടിയെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഥാപ്പ തനിക്കൊപ്പം ഒരു ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു, പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഥാപ്പയുടെ വീട് തകര്‍ന്നിരുന്നുവെന്നും ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. പാകിസ്താന്റെ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങാതെ വീട്ടില്‍ തന്നെ…

    Read More »
  • ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

    ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗറും അമൃത്സറും അടക്കമുള്ള വിമാനത്താവളങ്ങള്‍ മെയ് 15 വരെയാണ് അടച്ചിടുക. അധംപൂര്‍, അംബാല, അമൃത്സര്‍, അവന്തിപൂര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്‌സാല്‍മര്‍, ജാംനഗര്‍, ജോദ്പൂര്‍, കാണ്ട്‌ല, കാന്‍ഗ്ര, കേശോദ്, കിഷന്‍ഗഢ്, കുളു മണാലി, ലേഹ്, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്തര്‍, രാജ്കോട്ട് സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയിസ്, ഉത്തര്‍ലായ് വിമാനത്താവളങ്ങളും വ്യോമതാവളങ്ങളുമാണ് ഡിജിസിഎയുടെ നിര്‍ദേശപ്രകാരം അടച്ചത്. അതിനിടെ നിയന്ത്രണ രേഖയില്‍ പലയിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. പൂഞ്ച്,…

    Read More »
  • പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജി7 രാജ്യങ്ങള്‍

    ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ജി7 രാജ്യങ്ങളിലെ വിദേശ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ ഉന്നത പ്രതിനിധിയും അപലപിച്ചു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും ജി7 വിദേശമന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നി രാജ്യങ്ങളാണ് ജി7ല്‍ ഉള്‍പ്പെടുന്നത്. സൈനികമായി ഉണ്ടാകുന്ന പ്രകോപനം തുടരുന്നത് പ്രാദേശിക സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തും. ഇരുവശത്തുമുള്ള സാധാരണക്കാരുടെ സുരക്ഷയില്‍ വളരെയധികം ആശങ്കയുണ്ട്. സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം സാധ്യമാകുന്നതിനായി ഇരു രാജ്യങ്ങളും നേരിട്ടുള്ള…

    Read More »
  • ‘പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അവധിയിലുള്ളവർ ജോലിയിൽ ഉടൻ പ്രവേശിക്കണം’; ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയം

    പഹൽഗാം ആക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാക് സംഘർഷത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിൻ്റെ പ്രത്യേക അറിയിപ്പ്. നിലവിൽ അവധിയിലുള്ള ആരോഗ്യ പ്രവർത്തകർ ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മെഡിക്കൽ അവധിയല്ലാത്ത മറ്റൊരു അവധിയും നൽകില്ലായെന്നുമാണ് മന്ത്രാലയത്തിൻ്റെ അറിയിപ്പ്. അറിയിപ്പുമായി ബന്ധപ്പെട്ടുള്ള പുതിയ സർക്കുലർ പുറത്തിറക്കി. രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീരുമാനമെന്നാണ് സർക്കുലറിലെ വിശദീകരണം. ജമ്മു കശ്മീരിലും പഞ്ചാബിലും ചണ്ഡീഗഡിലും കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉറിയില്‍ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ട സാഹചര്യത്തില്‍…

    Read More »
  • ഷഹബാസിന്റെ കൊലപാതകം; കുറ്റാരോപിതരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞു

    കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോ​ഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരി​ഗണിക്കാനും മാറ്റിയിരുന്നു. ഫെബ്രുവരിയിലാണ്…

    Read More »
  • സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാം, സര്‍ക്കാരിന് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

    സിവില്‍ ഡിഫന്‍സ് അധികാരം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിമാര്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്. സിവില്‍ ഡിഫന്‍സ് പ്രകാരം നിലവില്‍ ജില്ലാ കലക്ടര്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. എക്സ്‌ക്യുട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരം കൂടിയുള്ള ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍. അടിയന്തര സാഹചര്യങ്ങളില്‍ പ്രയോഗിക്കാവുന്ന എല്ലാ അധികാരങ്ങളും കലക്ടര്‍ക്കുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരാളെ അറസ്റ്റു ചെയ്യുവാനുള്ള അധികാരം വരെ ജില്ലാ കലക്ടര്‍ക്കുണ്ട്.

    Read More »
  • എസ്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മേയ് 17വരെ അപക്ഷേ നല്‍കാം

    എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ മേയ് 12 മുതല്‍ 17 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ 2 വരെ നടത്തും. വിജയം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യ ആഴ്ച മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയശതമാനം കുറഞ്ഞ 10 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളുടെ ലിസ്റ്റ് എടുത്തുവെന്നും ഇതില്‍ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.’ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന്…

    Read More »
  • വിദേശ യാത്രക്കാര്‍ 5 മണിക്കൂര്‍ നേരത്തെയെത്തണം; പ്രത്യേക നിര്‍ദേശവുമായി കൊച്ചി വിമാനത്താവളവും

    ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിര്‍ദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകള്‍ക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിര്‍ദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിമാന യാത്രകള്‍ക്കായി വരുന്നവര്‍ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പും അന്താരാഷ്ട്ര യാത്രകള്‍ക്കായി എത്തുന്നവര്‍ അഞ്ച് മണിക്കൂര്‍ മുമ്പും എത്തിയാല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ…

    Read More »
Back to top button