News
-
നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേർ ചികിത്സയിലുണ്ട്. ചികിത്സയിൽ ഉള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ജോയിന്റ് ഔട്ട് ബ്രേക്ക് ഇൻവെസ്റ്റിഗേഷനിൽ മൃഗങ്ങൾ ചത്തത് പ്രത്യേകമായി പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. സമ്പർക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം കൂടി ഇന്നലെ നെഗറ്റീവ് ആയി.…
Read More » -
ടെസ്റ്റിൽ നിന്ന് വിരാട് കോഹ്ലി വിരമിച്ചു
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ടെസ്റ്റിൽ നിന്നും വിരമിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ വിരമിക്കൽ തീരുമാനം താരം അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും. വിരമിക്കൽ തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു. രോഹിത് ശർമക്ക് പിന്നാലെയാണ് ഇപ്പോൾ കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ബിസിസിഐയെ കോഹ്ലി നേരത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെസ്റ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയായിരുന്നു കോഹ്ലി. 68 ടെസ്റ്റുകളിലാണ് ഇന്ത്യയെ ടെസ്റ്റിൽ…
Read More » -
സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അടുത്ത അധ്യയന വർഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. സ്‌കൂളുകളുടെ ഫിറ്റ്‌നസ് ഉറപ്പാക്കും. ഈ മാസം 20-ന് എല്ലാ സ്‌കൂളുകളിലും പി ടി എ യോഗം നടത്തണം. സ്‌കൂള്‍ സുരക്ഷ, പരിസര ശുചീകരണം എന്നിവ ഉറപ്പാക്കും. ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. നിര്‍മാണം നടക്കുന്ന സ്‌കൂളുകളില്‍ പണി നടക്കുന്ന സ്ഥലം വേര്‍തിരിക്കണം. സുരക്ഷാ…
Read More » -
ഒരു വിട്ടുവീഴ്ചയും വേണ്ട’: സൈന്യത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം
പാകിസ്ഥാനുമായി വെടിനിര്‍ത്തല്‍ ധാരണയായെങ്കിലും, അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നും എന്തെങ്കിലും തരത്തില്‍ പ്രകോപനം ഉണ്ടായാല്‍ അതിശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം. ‘അവര്‍ വെടിയുതിര്‍ത്താല്‍, ഞങ്ങള്‍ തിരിച്ചും വെടിവയ്ക്കും’ – അതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷവും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കുള്ള നിലപാട്. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. അപ്പുറത്തു നിന്നും ബുള്ളറ്റുകള്‍ വന്നാല്‍, തിരിച്ച്, ഷെല്ലുകള്‍ അയക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് നല്‍കിയ നിര്‍ദേശം. അതിര്‍ത്തി കടന്നുള്ള ഭീകരതയെക്കെതിരായ പോരാട്ടം തുടരാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരശൃംഖലകള്‍ക്ക് താവളവും സഹായവും പാകിസ്ഥാന്‍ നല്‍കി വരികയാണെന്ന്…
Read More » -
‘ആദ്യമായി ഒരു മലയോര കർഷകന്റെ മകൻ കെപിസിസി പ്രസിഡന്റാകുന്നു’; ആശംസകളുമായി എ കെ ആന്റണി
ചുമതലേയേറ്റെടുക്കുന്നതിന് മുൻപായി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ കണ്ട് പുതിയ കെപിസിസി നേതൃത്വം. നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയത്. യുഡിഎഫിനെയും കോൺഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനോടൊപ്പം എല്ലാ ജനവിഭാഗങ്ങളേയും കൂട്ടിയിണക്കാൻ കഴിഞ്ഞാൽ സണ്ണി ജോസഫിന് മികച്ച വിജയം നേടാനാകുമെന്ന് എ കെ ആന്റണി ആശംസിച്ചു. താൻ കേരളത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന രണ്ട് വിഭാഗങ്ങൾ…
Read More » -
അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തം; ഇന്ത്യ-പാക് ഡിജിഎംഒ ചർച്ച ഇന്ന്
വെടിനിര്‍ത്തല്‍ ധാരണക്ക് ശേഷം ഇന്ത്യയുടെയും പാകിസ്താന്റേയും ഡിജിഎംഒമാരുടെ ആദ്യയോഗം ഇന്ന്. ഉച്ചയ്ക്ക് 12 മണിക്കാണ് ചർച്ച. പാക് പ്രകോപനത്തില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. പാക്കിസ്താനില്‍ വളരുന്ന ഭീകരവാദം അവസാനിപ്പിക്കണമെന്നും പെഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടേക്കും. പ്രകോപനം ആവര്‍ത്തിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും യോഗത്തില്‍ ഇന്ത്യ അറിയിക്കും. ഇന്ത്യയുടെ മിലിട്ടറി താവളങ്ങള്‍ തകര്‍ത്തു എന്നതടക്കമുള്ള പാക്കിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഇന്ത്യ ഉന്നയിച്ചേക്കും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താനെതിരായ ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.…
Read More » -
ഇനി പുതിയ മുഖം; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റു
പുതിയ കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ വെച്ച് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറും. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും കെ കരുണാകരന്റെയും സ്‌മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം നിയുക്ത അധ്യക്ഷൻ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എ പി അനിൽകുമാർ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് എന്നിവർ ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സൻ, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍…
Read More » -
രാജസ്ഥാനിൽ വീണ്ടും ബ്ലാക്ക് ഔട്ട് , നിരോധന ബഫർ സോൺ ഏർപ്പെടുത്തി
ജാഗ്രതയുടെ ഭാഗമായി രാജസ്ഥാനിലെ ജയ്സാൽമീർ, ബാർമിർ തുടങ്ങിയ ജില്ലകളിൽ ഇന്നും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാവിലെ ആറുമണി വരെയാണ് ബ്ലാക്ക് ഔട്ട്. ജാഗ്രതയുടെ ഭാഗമായാണ് ബ്ലാക്ക് ഔട്ട് എന്ന സർക്കാർ അറിയിപ്പ്.ജില്ലകളിലെ എല്ലാ താമസക്കാരും വീടുകളിലെയും പരിസര പ്രദേശങ്ങളിലെയും എല്ലാ വിളക്കുകളും ഓഫ് ചെയ്യണമെന്ന് ഔദ്യോഗിക അറിയിപ്പിൽ അഭ്യർത്ഥിക്കുന്നു. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ രാത്രി സഞ്ചാരം കർശനമായി നിരോധിച്ചിരിക്കും. പ്രതിരോധ മേഖലയ്ക്ക് ചുറ്റും 5 കിലോമീറ്റർ പരിധിയിൽ പ്രവേശന…
Read More » -
ഓപ്പറേഷൻ സിന്ദൂർ: വധിച്ചത് 100 ഓളം ഭീകരരെ; വിശദീകരിച്ച് സൈന്യം
പാകിസ്താനിലെ ഒൻപത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഗായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ഓപ്പറേഷൻ സിന്ദൂർ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ സിന്ദൂർ വിഭാവനം ചെയ്തതെന്ന് അദ്ദേഹം…
Read More » -
സൈക്കിള്‍ പമ്പുകളില്‍ കുത്തിനിറച്ചത് 24 കിലോ കഞ്ചാവ്; നാല് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍
സൈക്കിള്‍ പമ്പുകളില്‍ കഞ്ചാവ് കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ നാലുപേര്‍ പിടിയില്‍. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരെയാണ് അങ്കമാലിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. 200 സൈക്കിള്‍ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നു ഇവരുടെ പദ്ധതി. കോയമ്പത്തൂരില്‍ തീവണ്ടി ഇറങ്ങിയ ശേഷം ഇവര്‍ ബസില്‍ അങ്കമാലിയിലെത്തി. തുടര്‍ന്ന്…
Read More »