News

  • ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി

    കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ…

    Read More »
  • സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ ഭയപ്പെടുത്തുന്നു; വിരട്ടൽ വേണ്ടെന്ന് വി ഡി സതീശന്‍

    മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോക്ടര്‍ക്ക് പോലും മെഡിക്കല്‍ കോളജിനകത്തും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. നിവൃത്തികേടുകൊണ്ട് പറഞ്ഞതാണെന്നാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതു ശരിയല്ല. സത്യം തുറന്നുപറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും…

    Read More »
  • ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കി’; ‘ഇത് തിരുത്തലല്ല തകര്‍ക്കല്‍’ എന്ന പേരില്‍ ദേശാഭിമാനി മുഖപ്രസംഗം

    തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ ഡോ ഹാരിസ് ഹസനെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. ഡോ. ഹാരിസിന്റെ പ്രതികരണം തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം. ഡോ. ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണ്. ആരോഗ്യവകുപ്പ് അതില്‍ ദൗരവമായി തന്നെ ഇടപെട്ടു. ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തി. ഇത് തിരുത്തലല്ല തകര്‍ക്കല്‍ എന്ന പേരിലാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന സൗജന്യ ചികിത്സകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടായെന്നും സൗകര്യങ്ങള്‍ വര്‍ധിച്ചെന്നും മുഖപ്രസംഗത്തിലൂടെ…

    Read More »
  • വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ

    മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന്‌ മെഡിക്കൽ ബുള്ളറ്റിൻ. സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ 7 അംഗ വിദഗ്ധ സംഘത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് വി എസിന് ചികിത്സ നൽകുന്നത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി എസിന്‌ 23ന് രാവിലെയാണ്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. ഉടൻ തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും എന്നാൽ…

    Read More »
  • വിസ്മയ കേസ്: ശിക്ഷാവിധി മരവിപ്പിച്ചു; കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

    സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ കിരണ്‍ കുമാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് അനുവദിച്ച് കൊണ്ടാണ് സുപ്രീംകോടതി കിരണ്‍ കുമാറിന് ജാമ്യം നല്‍കിയത്. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം…

    Read More »
  • ‘പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശം’; ഡോ. ഹാരിസിനെതിരെ എംവി ഗോവിന്ദന്‍

    ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആരോഗ്യമേഖല ആകെ തകര്‍ന്നുവെന്ന് വരുത്തിതീര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ലോകോത്തരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന, ജനകീയ ആരോഗ്യപ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള ആതുരശുശ്രൂഷാമേഖല വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. അതിനെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടില്‍ നിന്നും പ്രതിപക്ഷവും അതിനൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും പിന്തിരിയണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. നൂറുകണക്കിന് ആശുപത്രികളും മെഡിക്കൽ കോളജും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ ഉള്ള സംസ്ഥാനത്ത് ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പരിഹരിക്കുകയും ചെയ്യും. എവിടെയെങ്കിലും…

    Read More »
  • സ്വര്‍ണവില വീണ്ടും ഉയര്‍ന്നു : രണ്ടുദിവസത്തിനിടെ 1200 രൂപയുടെ വര്‍ധന

    ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുതിപ്പ്. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72500ന് മുകളില്‍ എത്തി. 72, 520 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 9065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നലെ മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 1200 രൂപയാണ് വര്‍ധിച്ചത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില…

    Read More »
  • ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന : ‘എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരൻ’, പ്രധാന സഹായിക്കായി തിരച്ചിൽ

    ഡാർക്ക് വെബ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശി എഡിസൺ അപകടകാരിയായ ലഹരി കച്ചവടക്കാരനെന്ന് നർകോട്ടിക്സ് കോൺട്രോൾ ബ്യൂറോ. ഡാർക്ക് വെബ്ബിലെ ലഹരി കച്ചവടത്തിന് നിരവധി അക്കൗണ്ടുകളാണ് എഡിസൺ ഉപയോ​ഗിച്ചിരുന്നത്. ഡാർക്ക് വെബ് വഴി ലഹരി വാങ്ങിയിരുന്ന വർക്ക് എഡിസൺ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇങ്ങനെയാണ് ആദ്യ ഇടപാടുകാരെ കണ്ടെത്തിയത്. എ‍ഡിസൺ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരുന്നത് 70 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസിയെന്ന് കണ്ടെത്തി. കെറ്റാമെലോണിലൂടെ കൈകാര്യം ചെയ്തത് ഒരുമാസം 10000 എൽ എസ് ടി ബ്ലോട്ടുകളായിരുന്നു. കേസിൽ അഞ്ച് സഹായികളെയും…

    Read More »
  • യന്ത്രത്തകരാര്‍; പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് പുറപ്പെടാനായില്ല

    യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം പുറപ്പെടാനായില്ല. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

    Read More »
  • ഡാര്‍ക് നൈറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല ‘കെറ്റാമെലന്‍’ തകര്‍ത്തു, സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി

    ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് വില്‍പന ശൃംഖല ‘കെറ്റാമെലന്‍’ തകര്‍ത്തെന്ന് എന്‍സിബി (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ). കെറ്റാമെലനിന്‍റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ ആണെന്നും ഇയാള്‍ രണ്ട് വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്‍പന നടത്തുന്നുണ്ടെന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. മയക്കുമരുന്നടക്കം പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ലെവല്‍ 4 ഡാര്‍ക്ക്‌നെറ്റ് വില്‍പ്പന സംഘമാണ് കെറ്റാമെലോണ്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബാംഗ്ലൂര്‍, ചെന്നൈ, ഭോപ്പാല്‍, പട്‌ന, ഡല്‍ഹി, ഹിമാചല്‍…

    Read More »
Back to top button