News

  • പത്തനംതിട്ട ശാരിക കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

    പത്തനംതിട്ടയില്‍ 17 വയസ്സുകാരിയെ മുത്തച്ഛന് മുന്നിലിട്ട് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം കഠിന തടവ്. രണ്ടുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി. പിഴത്തുക ശാരികയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. 2017 ല്‍ കടമ്മനിട്ടയില്‍ പ്ലസ്ടൂ വിദ്യാര്‍ഥിനി ശാരികയെ തീ കൊളുത്തിക്കൊന്ന കേസിലാണ് വിധി. അയല്‍വാസിയും കാമുകനുമായ സജിലാണ് പ്രതി. വിളിച്ചിട്ട് കൂടെച്ചെല്ലാന്‍ വിസമ്മതിച്ചതിന് ആയിരുന്നു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പത്തനംതിട്ട അഡീഷണല്‍ പ്രിന്‍സപ്പല്‍ കോടതിയുടേതാണ് വിധി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്ക് ശരീരത്തിലേറ്റ പൊള്ളലും കേസില്‍…

    Read More »
  • കണ്ണൂരില്‍ എട്ട് വയസുകാരിയെ അച്ഛന്‍ മർദിച്ച സംഭവം; കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് വീണാ ജോർജ്

    കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി മർദിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് കണ്ണൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും നടപടി സ്വീകരിക്കും. ആവശ്യമാണെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുകയും ചെയ്യും. കണ്ണൂര്‍ ചെറുപുഴയിലാണ് സ്വന്തം മകള്‍ക്ക് നേരെ പിതാവിന്റെ മനസാക്ഷിയില്ലാത്ത ക്രൂരത ഉണ്ടായത്. മകളെ മുടിക്ക്…

    Read More »
  • എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍, ഇന്ന് ജന്മദിനം

    കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ ഇന്മദിനം. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ നാളെ 9 വര്‍ഷം പൂര്‍ത്തിയാക്കും. ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന രണ്ടാമത്തെ നേതാവെന്നുള്‍പ്പെടെയുള്ള റെക്കോർഡ് കൂടിയാണ് മുഖ്യമന്ത്രി പൂര്‍ത്തിയാക്കുന്നത്. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ പിറന്നാള്‍. എന്നാല്‍ യഥാര്‍ത്ഥ ജന്മദിനം 1945 മെയ് 24 ആണെന്ന് 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍…

    Read More »
  • വടക്കന്‍ ജില്ലകളില്‍ വരുന്നു, അതിതീവ്രമഴ, റെഡ് അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

    സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം നാളെയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളില്‍ നാളെ…

    Read More »
  • എട്ടുവയസുകാരിക്കു മര്‍ദനം; പ്രാങ്ക് അല്ലെന്നു പൊലീസ്, പിതാവ് കസ്റ്റഡിയില്‍

    എട്ടുവയസുകാരിയെ അതിക്രൂരമായി മര്‍ദിക്കുന്നതായുള്ള ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ച സംഭവത്തില്‍ പിതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയിലില്‍ താമസിക്കുന്ന ജോസ് എന്ന മാമച്ചനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ നടപടിയെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തരമായി എത്താന്‍…

    Read More »
  • റെഡ് അലര്‍ട്ട്: മലപ്പുറത്തെ ആഢ്യന്‍പാറ, കേരളാംകുണ്ട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി

    കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടം, കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം വിലക്കി. തീരദേശ, പുഴയോര ഡെസ്റ്റിനേഷനുകളിലും അപകടസാധ്യതയുള്ള മറ്റ് പാര്‍ക്കുകളിലും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 25, 26 തീയതികളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം ജില്ലാ…

    Read More »
  • തിരുവാങ്കുളത്തെ നാല് വയസുകാരിയുടെ കൊലപാതകം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്

    എറണാകുളം ആലുവയില്‍ കുഞ്ഞിനെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് പൊലീസ്. പല കാര്യങ്ങളിലും ഇവര്‍ ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നു. സ്വന്തം മക്കളുടെ കാര്യം പോലും സ്വയമേ ചെയ്യാന്‍ കഴിയാത്ത ഒരു അമ്മയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. അതിനാല്‍ തന്നെ അച്ഛന്റെ കുടുംബം കുട്ടികളെ പൂര്‍ണമായും ഏറ്റെടുത്ത് നോക്കിയതില്‍ ഒരു ബുദ്ധിമുട്ട് ഇവര്‍ക്കുണ്ടായിരുന്നു. താന്‍ ആ കുടുംബത്തില്‍ എന്ന തോന്നലും ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്‍പും മക്കളെ കൊലപ്പെടുത്താന്‍ അമ്മ ശ്രമിച്ചെന്ന മൊഴികളും അന്വേഷണം സംഘം തള്ളി. മകള്‍ പീഡിപ്പിക്കപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ അമ്മ…

    Read More »
  • കെപിസിസിയില്‍ സമ്പൂര്‍ണ്ണ പുനഃസംഘടന?; കനഗോലു റിപ്പോര്‍ട്ട് പിന്തുടരാന്‍ തീരുമാനം

    സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണിക്കൊരുങ്ങി ഹൈക്കമാന്‍ഡ്. സംസ്ഥാന നേതാക്കളുടെ നിര്‍ദേശം തള്ളിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത്. സംസ്ഥാന കോൺ​ഗ്രസ് പുനഃസംഘടന സംബന്ധിച്ച് രാഷ്ട്രീയതന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട് പിന്തുടരാനാണ് തീരുമാനം. കെപിസിസി ഭാരവാഹികള്‍ക്ക് പുറമേ, ഡിസിസി തലപ്പത്തും മാറ്റമുണ്ടാകുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ പുനഃസംഘടന വേണ്ടെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ നിലപാട് അറിയിച്ചത്. കെപിസിസി ഭാരവാഹികളില്‍ ചിലരെയും, പ്രവര്‍ത്തനം ദുര്‍ബലമായ ഡിസിസി അധ്യക്ഷന്മാരെയും മാറ്റിയാല്‍ മതിയാകുമെന്നുമാണ് സംസ്ഥാനത്തെ നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടിരുന്നത്.…

    Read More »
  • മാസപ്പടി കേസ്: എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കുന്നതിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

    മാസപ്പടിക്കേസില്‍ എസ്എഫ്‌ഐഒ റിപ്പോട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള വിലക്ക് നീട്ടി ഹൈക്കോടതി. നാലുമാസത്തേക്കാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിഎംആര്‍എല്ലിന്റെ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. (High Court extends stay on taking action on SFIO report CMRL) മുന്‍പ് ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ തുടര്‍നടപടികള്‍ രണ്ട് മാസത്തേക്കാണ് കോടതി വിലക്കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കൂടി ഉള്‍പ്പെട്ട കേസില്‍ എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് പ്രകാരം കോടതി പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇത് ചോദ്യം ചെയ്തുകൊണ്ട് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചത്. എസ്എഫ്‌ഐഒ…

    Read More »
  • റീൽസ് നിരോധിക്കാൻ ഇതെന്താ അടിയന്തരാവസ്ഥയോ: മന്ത്രി മുഹമ്മദ് റിയാസ്

    എല്‍ഡിഎഫ് സര്‍ക്കാരിനെ കരിവാരിതേയ്ക്കാന്‍ ബോധപൂര്‍വ ശ്രമം നടക്കുന്നുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രതിപക്ഷം ഭയക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്‍പത് വര്‍ഷം കൊണ്ട് അത്ഭുതകരമായ മാറ്റമാണ് ഉണ്ടായത്. 2016ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നില്ലായിരുന്നില്ലെങ്കില്‍ ദേശീയപാത വികസനം ഇതുപോലെ ഉണ്ടാകുമായിരുന്നോ എന്ന് മന്ത്രി ചോദിച്ചു. 2014ല്‍ മലയാളിയുടെ സ്വപ്‌നപദ്ധതിക്ക് റീത്തുവെച്ച് പോയതാണ് യുഡിഎഫ് എന്നും മന്ത്രി പറഞ്ഞു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫിന്റെ കെടുകാര്യസ്ഥതയാണ് കാരണം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യക്ക് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട…

    Read More »
Back to top button