News
-
100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘നഷാമുക്ത യുവ അഭിയാന്‍’ പദ്ധതി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 100 ആഴ്ചത്തേക്ക് ബോധവല്‍ക്കരണ പ്രചാരണം തുടരുമെന്നും, വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ ലഹരിമുക്ത ഭാരതത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ ‘അമൃത തലമുറ’യായ യുവാക്കള്‍ക്ക്…
Read More » -
മുഖ്യമന്ത്രിയുടെ വിരുന്ന് സൽക്കാരം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുമ്പോൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കുറ്റകരമായ അനാസ്ഥയും ഏകോപനമില്ലായ്മയും അംഗീകരിക്കാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദുരന്തസാഹചര്യത്തിൽ ചെറിയ വീഴ്ചകൾ പോലും വലിയ വില കൊടുക്കേണ്ടിവരുന്ന നിർണായക ഘട്ടമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജനങ്ങൾ പ്രാണഭയത്തിൽ കഴിയുമ്പോൾ മുഖ്യമന്ത്രി പൊന്നാനിയിൽ വിരുന്നിൽ പങ്കെടുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപകടസാധ്യതാ മേഖലയിലുള്ളവരെ ഉടൻ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനും അവർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Read More » -
സംസ്ഥാനത്ത് മഴ കനക്കുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി
സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ മതപഠനക്ലാസുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ മലയോരമേഖലയിൽ രേഖപ്പെടുത്തിയത് അതിതീവ്രമഴയെന്ന് കണക്ക്. സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് എട്ട് പേര്‍ക്ക്. 13 പേര്‍ക്കാണ് മഴയുമായി…
Read More » -
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
മുന്‍മന്ത്രി വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിക്കും. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണത്തിന്റെ ചുമതല. കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ ശരിരായ അന്വേഷണം നടന്നില്ലെന്ന ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വീണാ ജോര്‍ജ് എത്തിയപ്പോള്‍ പ്രതിഷേധിക്കാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ അവരെ ആക്രമിച്ചുവെന്നും വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതില്‍ അന്നത്തെ മന്ത്രിയായിരുന്ന വീണയ്ക്ക് പരുക്കേറ്റു എന്നുമായിരുന്നു കേസ്. എന്നാല്‍ ആക്രമണ…
Read More » -
കൗൺസിലർ സുഗതൻ്റെ അവധി; തദ്ദേശവകുപ്പിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ ചിത്രക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. മേയർ വിവി രാജേഷിനാണ് സുഗതൻ വിയ്യൂർ ജയിൽ സൂപ്രണ്ടുവഴി കത്ത് നൽകിയത്. കാപ്പാ പ്രതി കത്ത് നൽകിയ കാര്യം സൂപ്രണ്ട് ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. 13ന് കത്ത് ആഭ്യന്തരവകുപ്പ് തദ്ദേശവകുപ്പിന് കൈമാറി. തദ്ദേശ വകുപ്പിലെ അസിസ്റ്റൻ്റ് കത്തിൽ വകുപ്പ് നടപടി സ്വീകരിക്കേണ്ടെന്ന് എഴുതി. അണ്ടർ സെക്രട്ടറി വഴി ഫയൽ സെക്രട്ടറി ഷാനവാസ് കണ്ടു. സെക്രട്ടറിയും മന്ത്രിയും അനുമതി നിഷേധിച്ചു. ഇത് മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥയായ…
Read More » -
സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് താത്കാലിക പരിഹാരം; സംസ്ഥാന വിഹിതത്തിന് ഭരണാനുമതി
സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള സംസ്ഥാന സർക്കാറിന്റെ വിഹിതത്തിന് ഭരണാനുമതിയായി. 2026-27 സാമ്പത്തിക വർഷം 649 കോടി രൂപയാണ് അനുവദിച്ചത്. പി എം പോഷൻ പദ്ധതിയുടെ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിനാണ് ഭരണാനുമതി. ഇതോടെ സർക്കാർ എയ്ഡഡ് സ്കൂളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമാകും. ഉച്ചഭക്ഷണ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും വിഹിതം ഉപയോഗിച്ചാണ് നൽകിയിരുന്നത്. അതിലാണ് ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിന് അനുമതി നൽകിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിന്റെ ഭാഗമായി നേരത്തെ തന്നെ ബജറ്റിൽ നീക്കിയിരിപ്പ് ഉണ്ടായിരുന്നു അത്…
Read More » -
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുള്‍പ്പെടെ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നതിനാല്‍ മീന്‍പിടിത്ത വിലക്കും തുടരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. മലയോര…
Read More » -
സംസ്ഥാനത്ത് കനത്ത മഴയിൽ മരണം നാലായി ; കോട്ടയം പൂഞ്ഞാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം
കോട്ടയം പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് മരണം രണ്ടായി. മണക്കാട്ട് റെജീനയുടെ മൃതദേഹമാണ് ഒടുവിലായി കണ്ടെത്തിയത്. നേരത്തെ റെജീനയുടെ മകൻ ജോസഫിൻ ജോണിയും മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയിൽ മരണപ്പെട്ടവരുടെ എണ്ണം നാലായി. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. വാഗമൺ…
Read More » -
നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ്; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്
നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരിയിൽ ജനിച്ച ഒരു കുഞ്ഞിനെ വിൽപ്പന നടത്തിയെന്ന് തീക്കോയിൽ പിടിയിലായ പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ ഈരാറ്റുപേട്ട കോടതി പരിഗണിക്കും. നവജാത ശിശുക്കളെ വിൽക്കുന്ന റാക്കറ്റിന് കണ്ണികളേറെ എന്നാണ് പൊലീസ് നിഗമനം. കുട്ടിയെ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെ, അസം സ്വദേശിയായ ഗർഭിണിയെ തടവിൽ പാർപ്പിച്ചതിന് അറസ്റ്റിലായവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പൊലീസും അന്വേഷണത്തിന് തുടക്കമിട്ടത്. കൊല്ലം അയലറ സ്വദേശിയായ…
Read More » -
കനത്ത മഴ : എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ഇന്ന് നടത്താനിരുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് (എച്ച്ഡിസി ആന്‍ഡ് ബിഎം) പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. മഴ ശക്തമായതിനെ തുടര്‍ന്ന് ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം,…
Read More »