News
-
കൂരിയാട് ദേശീയപാത; റോഡ് പൊളിച്ചുമാറ്റി ‘വയഡക്ട്’ നിർമിക്കും; 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം
മലപ്പുറം കൂരിയാട് ദേശീയപാത തകർന്ന ഭാഗത്ത് തൂണുകളിൽ ഉയർത്തി (വയഡക്ട്) പുതിയ പാത നിർമിക്കും. ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനോട് കരാർ കമ്പനിയായ കെഎൻആർസിഎൽ എംഡി നരസിംഹ റെഡ്ഡി നേരിട്ടെത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറ് മാസത്തിനുള്ളിൽ പാലം പൂർത്തിയാക്കാൻ ചെയർമാൻ നിർദ്ദേശിച്ചു. നിലവിൽ തകർന്നരിക്കുന്നത് പൊളിച്ചു മാറ്റിയ ശേഷമേ പുതിയ പാലമടക്കമുള്ളവയുടെ നിർമാണം ആരംഭിക്കാൻ സാധിക്കു. ഇതിനു കമ്പനി സാവകാശം തേടിയിട്ടുണ്ട്. മണ്ണ് പരിശോധനാ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് മണ്ണിട്ടുയർത്തി പാത നിർമിക്കാൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നു എംഡി വിശദീകരിച്ചു.…
Read More » -
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം…
Read More » -
യുവ അഭിഭാഷകയെ മര്‍ദിച്ച കേസിൽ പ്രതിയായ ബെയിലിൻ ദാസിന് തിരിച്ചടി
യുവ അഭിഭാഷകയെ മർദിച്ച കേസിലെ പ്രതിയായ ബെയിലിൻ ദാസിന് തിരിച്ചടി. വഞ്ചിയൂർ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ബെയിലിങ് നൽകിയ ഹർജി കോടതി തള്ളി. ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് നിബന്ധനകളോടെ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ബെയിലിന് നേരത്തെ ജാമ്യം അനുവദിച്ചത്. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയോ രണ്ട് മാസത്തേക്കോ വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നാണ് പ്രധാന ഉപാധി. ഈ ഉപാധിയിൽ…
Read More » -
നീറ്റ് പിജി പരീക്ഷ മാറ്റി
ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി മാറ്റി. ഈ മാസം പതിനഞ്ചിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഒരുഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണത്തിന്റെ ഭാഗമായാണ് പരീക്ഷമാറ്റി വച്ചത്. ഒരുഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി രണ്ട് ഷിഫ്റ്റുകളില്‍ പരീക്ഷ നടത്തുന്നത് സ്വേഛാപരമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യോട് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടു ഷിഫ്റ്റിലായി രണ്ട് ചോദ്യപ്പേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ…
Read More » -
സിക്കിമില്‍ സൈനിക ക്യാംപിന് മുകളിലേക്ക് മണ്ണിടിഞ്ഞു; മൂന്ന് മരണം; ആറുപേരെ കാണാതായി
സിക്കിമിലെ ചാറ്റെനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ (Landslide ) സൈനിക ക്യാംപ് തകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ആറു സുരക്ഷാ ഉദ്യോഗസ്ഥരെ കാണാതായി. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ഹവീല്‍ദാര്‍ ലഖ്വീന്ദര്‍ സിങ്, ലാന്‍സ് നായിക് മുനീഷ് ഠാക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിസ്സാര പരുക്കുകളോടെ നാലുപേരെ രക്ഷപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിലും കാണാതായ ആറുപേരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ പരിശ്രമിക്കുകയാണെന്ന് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.…
Read More » -
ട്രാൻസ് ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ‘രക്ഷിതാക്കൾ’ എന്ന് ചേർക്കാം; ഉത്തരവുമായി ഹൈക്കോടതി
ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നതിന് പകരം ഇനിമുതൽ രക്ഷിതാക്കൾ എന്ന് ചേർക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികളായ സഹദും സിയയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ എ എ ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായി വാർത്തകളിൽ ഇടം നേടിയ ട്രാൻസ് പുരുഷനായ സഹാദും ട്രാൻസ് വനിതയായ സിയ പവലും ചേർന്നാണ് ഹർജി സമർപ്പിച്ചത്. കോഴിക്കോട് കോർപ്പറേഷനിൽ കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യുകയും ജനന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. എന്നാൽ അതിൽ…
Read More » -
‘തൃണമൂല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല’; നിലമ്പൂരില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ മുന്നണിയുമായി പി വി അന്‍വര്‍ . ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരില്‍ മത്സരിക്കുകയെന്ന് പി വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നില്‍ യുഡിഎഫിന്റെ വാതിലുകള്‍ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ ഞങ്ങള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചിഹ്നത്തിനൊപ്പം…
Read More » -
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എം സ്വരാജ് എത്തിയത്. ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ചിരുന്നു. വാഹനപര്യടനം ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി…
Read More » -
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; രോഗബാധിതരുടെ എണ്ണം 3758
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ്് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ കേസുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 485, ദില്ലിയില്‍ 436, ഗുജറാത്തില്‍ 320, കര്‍ണാടകയില്‍ 238, ബംഗാളില്‍ 287, എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍. കേരളത്തില്‍ 24 വയസുകാരി കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ജനുവരി മുതല്‍ കോവിഡ് കാരണം കേരളത്തില്‍ മരിച്ചത് 7 പേര്‍ ആണെന്നാണ് കേന്ദ്രത്തിന്റെ…
Read More » -
കുരുന്നുകൾ ഇന്ന് അറിവിന്റെ ലോകത്തേക്ക് ; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുട്ടികൾ
വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം…
Read More »