News

  • നടപടി ക്രമങ്ങൾക്ക് വിരുദ്ധം; രാജ്ഭവനിലെ പരിപാടി ഒഴിവാക്കിയതിൽ കൃഷി മന്ത്രിയുടെ ഓഫീസ് അയച്ച കത്ത്

    രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ് പരിപാടി ഒഴിവാക്കിയതെന്നാണ് കത്തിലെ പരാമർശം. ആദ്യം അംഗീകരിച്ച മിനിട്സിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ഉണ്ടായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. മിനിട്സ് മാറ്റം ആദ്യ പരിപാടിയുമായി യോജിക്കുന്നതല്ലെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്. മാറ്റം സർക്കാർ പിന്തുടരുന്ന സാധാരണ നടപടി ക്രമങ്ങൾക്ക് വിരുദ്ധമെന്നും കൃഷി വകുപ്പ് ഗവർണറെ അറിയിച്ചു. രണ്ടാമത് നൽകിയ മിനിട്സിൽ പുഷ്പാർച്ചന കൂട്ടിച്ചേർക്കുകയായിരുന്നു. എന്നാൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നതിന്നോടുള്ള എതിർപ്പ്…

    Read More »
  • ത്യാഗത്തിന്‍റെയും ഐക്യത്തിന്‍റെയും ബലി പെരുന്നാള്‍, ലോകമെമ്പാടും ബക്രീദ് ആഘോഷം

    ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിന്റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന്…

    Read More »
  • കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ; അറസ്റ്റിലായത് ആറു സ്ത്രീകൾ ഉൾപ്പെടെ 9 പേർ‌

    കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ. മലാപ്പറമ്പ് ഇയ്യാപാടി റോഡിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. ആറു സ്ത്രീകളും 3 പുരുഷൻമാരും ഉൾപ്പടെ 9 പേരാണ് അറസ്റ്റിലായത്. ഒരു മാസം മുൻപ് പൊലിസിന് ഇവരെ കുറിച്ച് വിവരം ലഭിച്ചിരുന്നു. അന്നുമുതൽ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ പരിശോധന നടത്തി ഇവരെ പിടികൂടുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്കെടുത്ത് പെൺവാണിഭം നടത്തുന്ന സംഘമാണ് പിടിയിലായത്. ബഹറിൻ ഫുട്ബോൾ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് ഫ്ലാറ്റ് വാടകയ്ക്ക് നൽകിയതെന്ന് ഫ്ലാറ്റിന്റെ ഉടമ സുരേഷ്…

    Read More »
  • മത്സരയോട്ടം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി

    കൊച്ചിയിൽ സ്വകാര്യ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.കാക്കനാട്- ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അൽഫിസ ബസിന്റെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. മത്സരയോട്ടത്തെ തുടർന്നാണ് നടപടി. മത്സരയോട്ടത്തിനിടെ മറ്റൊരു ബസ്സിനെ അമിതവേഗത്തിൽ മറികടന്ന് അപകടമുണ്ടാക്കിയതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ അപകടമുണ്ടാക്കിയ ബസ്സിന് വേഗപ്പൂട്ടില്ലെന്നും ഗിയർ ലിവർ തകരാറിലായിരുന്നു എന്നും കണ്ടെത്തി. ഇതോടെയാണ് എറണാകുളം ആർടിഒ നടപടി സ്വീകരിച്ചത്. അതേസമയം മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എംവിഡി മുന്നറിയിപ്പ് നൽകി.

    Read More »
  • നീറ്റ്-പിജി പരീക്ഷ ഓഗസ്റ്റ് മൂന്നിന്; അംഗീകരിച്ച് സുപ്രീംകോടതി

    ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ്-പിജി(NEET-PG) പരീക്ഷ ഓഗസ്റ്റ് 3ന്. ഒറ്റ ഷിഫ്റ്റില്‍ പരീക്ഷ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നേരത്തെ നിശ്ചയിച്ച ജൂണ്‍ 15ല്‍ നിന്ന് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ ( എന്‍ബിഇ) അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. പരീക്ഷാ തീയതി നീട്ടണമെന്ന എന്‍ബിഇയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിരവധി ചോദ്യങ്ങളും സുപ്രീംകോടതി ഉന്നയിച്ചു. നേരത്തെ ജൂണ്‍ 15ന് രണ്ട് ഷിഫ്റ്റ് ഫോര്‍മാറ്റില്‍ പരീക്ഷ നടത്തുന്നതില്‍ സുപ്രീംകോടതി ആശങ്ക ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഒറ്റ ഷിഫ്റ്റ് അടിസ്ഥാനത്തില്‍…

    Read More »
  • രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു; 24 മണിക്കൂറിനിടെ 4 മരണം

    രാജ്യത്ത് കൊവിഡ് കേസുകൾ അയ്യായിരം കടന്നു. ഇതോടെ ആകെ കൊവിഡ് ആക്ടീവ് കേസുകൾ 5364 ആയി. 498 പേർക്കാണ് രാജ്യത്ത് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 74 വയസുകാരിയും 79 വയസുകാരനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ കൊവിഡ് ബാധിച്ചത് 192 പേർക്കാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകളിൽ 31 ശതമാനം കേരളത്തിലാണ്. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം കഴിഞ്ഞ…

    Read More »
  • ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

    ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (guruvayur temple) പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി. ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി ചിലര്‍ മറിച്ചു നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ…

    Read More »
  • ‘യുഡിഎഫ് അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷൻ നിർത്തുമെന്ന് സൂചന’; ദേശാഭിമാനിയിൽ എം വി ഗോവിന്ദൻ

    യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ക്ഷേമപെന്‍ഷന്‍ നിര്‍ത്തുമെന്നാണ് സൂചനയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ കൈക്കൂലിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറയുന്നതിനെ അങ്ങനെ കാണണമെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ദേശാഭിമാനി ദിനപത്രത്തിലെ എഡിറ്റോറിയൽ പേജിൽ നേര്‍വഴി എന്ന കോളത്തിലെ ‘ചുവപ്പിന്‍ പ്രകാശം’ എന്ന പേരിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ‘ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന 62 ലക്ഷത്തോളം പേരെയാണ് കൈക്കൂലി വാങ്ങുന്നവരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് അപമാനിച്ചത്. അവശ…

    Read More »
  • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്നു. മുന്‍ കെപിസിസി അധ്യക്ഷനാണ്. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന തെന്നലയുടെ ആരോഗ്യനില രാവിലെ വഷളായി. തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിന്റെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയാണ്. രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി. 1977ലും, 1982 ലും അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980,…

    Read More »
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല ; 73,000ന് മുകളില്‍ തന്നെ

    സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം 73,000 കടന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 73,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 9130 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വെറെയും. തിങ്കളാഴ്ച രണ്ടു തവണകളായി 1120 വര്‍ധിച്ചതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 72,000ന് മുകളില്‍ എത്തിയത്. തുടര്‍ന്ന് വീണ്ടും വില ഉയര്‍ന്ന് ഇന്നലെയാണ് 73000 കടന്ന് സ്വര്‍ണവില കുതിച്ചത്. കഴിഞ്ഞ മാസം 71,000നും 72,000നും ഇടയില്‍ സ്വര്‍ണ വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന കാഴ്ചയാണ് വിപണിയില്‍ കണ്ടത്. കഴിഞ്ഞ മാസം 15ന് 68,880…

    Read More »
Back to top button