News

  • ‘ഈ ഭാരതാംബയെ വണങ്ങാന്‍ സിപിഐ ഒരുക്കമല്ല, ഭരണഘടനാപദവി മറയാക്കരുത്’ ; ബിനോയ് വിശ്വം

    ഇന്ത്യയുടെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ ഭരണഘടനാപദവി മറയാക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്ഭവനിനില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയപതാകയും ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പ്രധാനപ്പെട്ടവയാണ്. ഇന്ത്യന്‍ ദേശീയതയുടെ അടയാളങ്ങളാണവ. ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. ഇന്ത്യയുടെ ഭൂപടമല്ലാത്ത മറ്റൊരു ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ കാവിക്കൊടിയേന്തി സിംഹപ്പുറത്തിരിക്കുന്ന സ്ത്രീയുടെ ചിത്രത്തെ വണങ്ങാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമല്ല. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഒരാള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞേക്കും. എന്നാല്‍,…

    Read More »
  • ജലന്ധര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പ്

    മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരികുന്നേല്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പ്. 63 കാരനായ ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്ട്രേറ്ററാണ്. പാല രൂപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ.ജോസ് 1991 മുതല്‍ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍. പഞ്ചാബിലെ 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 214 വൈദികരും 147 പള്ളികളും ഒന്നേകാല്‍ ലക്ഷം വിശ്വാസികളുമുണ്ട്. 1971ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്. 2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ…

    Read More »
  • ഉണ്ണി മുകുന്ദൻ- മുൻ മാനേജർ പ്രശ്നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണൻ

    ഉണ്ണി മുകുന്ദനും മാനേജർ വിപിൻ കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിച്ചെന്ന് ഫെഫ്ക. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ കുമാർ ഉണ്ണി മുകുന്ദന്റെ പി ആർ മാനേജർ ആയിരുന്നു വിപിനെതിരെ സിനിമാ സംഘടനകളിൽ നിലവിൽ പരാതികൾ ഒന്നുമില്ല. വിപിനെതിരെ സംഘടനയിൽ ചില പരാതികൾ ഉണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. വിപിൻ പൊലീസിൽ നൽകിയ പരാതിയിൽ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയ വിപിൻ കുമാറിനെ…

    Read More »
  • എല്ലാ വായനക്കാർക്കും ബലിപെരുന്നാള്‍ ആശംസകൾ …

    എല്ലാ വായനക്കാർക്കും കേരളശബ്ദം ഓൺലൈൻ വാർത്ത പോർട്ടലിൻ്റെ ബലിപെരുന്നാള്‍ ആശംസകൾ …

    Read More »
  • തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം? കിറ്റെക്‌സ് ആസ്ഥാനം സന്ദര്‍ശിച്ച് ആന്ധ്ര മന്ത്രി

    തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രയിലും നിക്ഷേപം നടത്താന്‍ കിറ്റെക്‌സ് ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലെ ബിസിനസ് സാധ്യതകളെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ആന്ധ്രയിലെ ടെക്‌സ്‌റ്റൈല്‍ മന്ത്രി എസ് സവിത കിഴക്കമ്പലത്തെ കിറ്റക്‌സ് ആസ്ഥാനത്ത് എത്തി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് കിറ്റക്‌സ് പ്ലാന്റില്‍ എത്തിയതെന്നും കിറ്റക്‌സിനെ ആന്ധ്രയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും അവര്‍ പ്രതികരിച്ചു. സാബു എം ജേക്കബിനെ ആന്ധ്രയിലേക്ക് ക്ഷണിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്തണമെന്നും ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.. കേരളത്തില്‍ ഇനി വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന് കിറ്റക്‌സ് എംഡി സാബു…

    Read More »
  • കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധി(Sonia Gandhi) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം സോണിയയെ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍…

    Read More »
  • പ്രതിഭകൾക്ക് ആദരവുമായി സിപി ട്രസ്റ്റ്; ‘നക്ഷത്രത്തിളക്കം’ നാളെ മതിലകത്ത്

    തൃശ്ശൂർ: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സിപി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ‘എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡ് 2025’ സംഘടിപ്പിക്കുന്നു. ‘നക്ഷത്രത്തിളക്കം’ എന്ന് പേരിട്ടിരിക്കുന്ന പുരസ്കാര സമർപ്പണ ചടങ്ങ് ജൂൺ 8-ന് (നാളെ) ഉച്ചയ്ക്ക് 2 മണിക്ക് മതിലകം പുന്നക്കബസാർ ആർ.എ.കെ പ്ലാസയിൽ നടക്കും. 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയുമാണ് ചടങ്ങിൽ ആദരിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി…

    Read More »
  • വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

    വിവാഹ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിവിധ ജില്ലകളിലായി പത്തിലധികം പേരെ വിവാഹം ചെയ്ത് കബളിപ്പിച്ച കോട്ടയം സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. ഓൺലൈനിൽ വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പുകൾ നടത്തിയിരുന്നത്. പുതിയൊരാളുമായി വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്. തിരുവനന്തപുരം ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെയും കബളിപ്പിച്ചാണ് അടുത്ത വിവാഹത്തിന് ഒരുങ്ങിയത്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് പതിനൊന്നാമത്തെ വിവാഹതട്ടിപ്പിനു തൊട്ടുമുന്‍പ് ഇന്നലെ കുടുങ്ങിയത്. രാവിലെ വിവാഹത്തിനായി ആര്യനാട്ടെ ഓഡിറ്റോറിയത്തിലേക്കു പോകാന്‍…

    Read More »
  • തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

    ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി. കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന…

    Read More »
  • കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം

    ഇടുക്കി അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ്. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്ന് മുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് കിട്ടിയ വിരലടയാളത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ.…

    Read More »
Back to top button