News
-
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; എം വി ഗോവിന്ദൻ മാസ്റ്റർ വ്യാഴാഴ്ച വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നാളെ ജൂൺ 12-ന് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലും നിലമ്പൂർ ചട്ടിയങ്ങാടിയിലും നടക്കുന്ന പൊതുയോഗങ്ങളിൽ സംസാരിക്കും. ജൂൺ 12-ന് വൈകുന്നേരം 6 മണിക്ക് അമരമ്പലം പഞ്ചായത്തിലെ കൂറ്റമ്പാറയിലെ (ചുള്ളിയോട് അമരമ്പലം) പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർക്കൊപ്പം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവും പങ്കെടുക്കും. ജൂൺ 12-ന് വൈകുന്നേരം 5 മണിക്ക് നിലമ്പൂർ ചെട്ടിയങ്ങാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഷൈലജ ടീച്ചർ, കെ.ടി. ജലീൽ എന്നിവരും പ്രസംഗിക്കും. എം…
Read More » -
കൃഷ്ണകുമാറിന്റേയും മകളുടേയും പരാതി; കേസ് ക്രൈംബ്രാഞ്ചിന്, പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയയും പ്രതിയായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ അക്കൗണ്ടുകളിലേയ്ക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ മൂന്ന് ജീവനക്കാരികളും ഒളിവിലാണ്. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മൂന്ന് പേര്‍ 10 മാസങ്ങളിലായി 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി. സാധനങ്ങള്‍ വാങ്ങുന്നയാളില്‍ നിന്നും ക്യൂ ആര്‍ കോഡ് മാറ്റി പണം സ്വന്തം അക്കൗണ്ടിലേയ്ക്ക് മൂവരും വാങ്ങുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. എന്നാല്‍ ദിയ പറഞ്ഞിട്ടാണ്…
Read More » -
മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് വി ഡി സതീശന്റെ ശ്രമം: മുഹമ്മദ് റിയാസ്
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തില്‍ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇങ്ങനൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ സെക്കുലര്‍ രാഷ്ട്രത്തിനു പകരം മതരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്ന് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിയാസിന്റെ വിമര്‍ശനം. ‘ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രത്തിലൂന്നിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. അപ്പോള്‍ എന്ത് അര്‍ത്ഥത്തിലാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത്? ഇങ്ങനൊരു ഗുഡ് സര്‍ട്ടിഫിക്കറ്റ്…
Read More » -
താൻ വിദ്യാസമ്പന്നയായ യുവതി, മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തി; വീണ വിജയൻ
മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ എക്സാലോജിക് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ ടി വീണ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മകൾ വീണ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളും വിദ്യാസമ്പന്നയും സംരഭകയുമായ തന്നെ പൊതുജന മധ്യത്തിൽ അപമാനിക്കാനുള്ള ശ്രമമാണ് ഹർജിക്ക് പിന്നിലെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. എക്സാലോജിക് ബെനാമി കമ്പനിയല്ലെന്നും തന്‍റെ പിതാവായ പിണറായി വിജയനോ ഭർത്താവ് മുഹമ്മദ് റിയാസിനോ സ്ഥാപനവുമായി യാതൊരു ബന്ധവുമില്ലെന്നും വീണ സത്യവാങ്മൂലത്തില്‍ പറയുന്നു. മാസപ്പടിക്കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ എം…
Read More » -
രാജ്യങ്ങളുമായി ആശയവിനിമയത്തിന് പ്രത്യേക സമിതി, തരൂരിന് പ്രധാന പദവി നല്‍കിയേക്കും
പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്താ സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പ്പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വറും ശശി തരൂരിന്( പിന്തുണ അറിയിച്ച് രംഗത്ത് വന്നിട്ടുമുണ്ട്. വിദേശ രാജ്യങ്ങളുമായുള്ള ബന്ധം നിലനിര്‍ത്താന്‍ എംപിമാരുടെ നേതൃത്വത്തിലുള്ള സ്ഥിരം സമിതി രൂപീകരിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആലോചന പുരോഗമിക്കുകയാണെന്നാണ്…
Read More » -
പ്ലസ് വണ്ണിന് അധിക സീറ്റ്; കോഴിക്കോട് സിബിജി പ്ലാന്റ് സ്ഥാപിക്കും; ഇന്നത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍
സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നമന്ത്രിസഭാ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്. മറ്റ് തീരുമാനങ്ങള്‍ പ്രജിലയ്ക്ക് ചികിത്സാ ധനസഹായം ഉത്തര്‍പ്രദേശില്‍ നടന്ന 44-ാമത് ജൂനിയര്‍ ഗേള്‍സ് ദേശീയ ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്ക് പരിക്ക് പറ്റിയ പ്രജിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ…
Read More » -
കോഴിക്കോട് പെൺവാണിഭ കേസ്; രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു
കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് പൊലീസുകാർക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടും മറ്റ് ഇടപാടുകളും ഇവർക്കുള്ളതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ മാത്രമേ ഇനിയും എത്രപേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന്…
Read More » -
കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണം; കേന്ദ്രവിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
കെനിയ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ അടിയന്തര പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ കെനിയയില്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടം ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ പിന്തുണ കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകട സമയത്ത് അടിയന്തരമായി ഇടപെട്ട നെയ്‌റോബിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് മുഖ്യമന്ത്രി കത്തില്‍ നന്ദി രേഖപ്പെടുത്തി. കെനിയയില്‍ ടൂറിസ്റ്റ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് മലയാളികളാണ് മരിച്ചത്. ഖത്തറില്‍ നിന്നും കെനിയയിലേക്ക്…
Read More » -
ഷഹബാസ് വധക്കേസ്:കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ ബോണ്ട് നല്‍കണം, അന്വേഷണവുമായി വിദ്യാര്‍ത്ഥികള്‍ സഹകരിക്കുമെന്ന് മാതാപിതാക്കള്‍ സത്യവാങ്മൂലം നല്‍കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനല്‍ സ്വഭാവം ഉള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാന്‍ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവില്‍ വിദ്യാര്‍ഥികള്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലില്‍ സാരമായി…
Read More » -
മരിച്ച മലയാളികളിൽ 18 മാസം പ്രായമായ കുഞ്ഞും ; കെനിയയിൽ ദുരന്തമായി മാറി വിനോദ യാത്ര
കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്‌സ് (8), തൃശൂരില്‍ നിന്നുള്ള ജസ്‌ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന്‍ മുഹമ്മദ് (18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ്…
Read More »