News

  • അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

    അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ്…

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തം: അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം കേരള സർക്കാർ നിലകൊള്ളുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അഹമ്മദാബാദിലെ അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ പറഞ്ഞു. അപകടത്തിൽ പെട്ടവർക്കും കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും അദ്ദേഹം അറിയിച്ചു. വിമാന അപകടം ഞെട്ടിപ്പിക്കുന്നതെന്നും ദൃശ്യങ്ങൾ ഹൃദയഭേദകമെന്നും സോണിയ ഗാന്ധി കുറിച്ചു. രാജ്യം മുഴുവൻ ദുഃഖത്തിലാണെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ…

    Read More »
  • വിമാനം ഇടിച്ചിറങ്ങിയത് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലേക്ക്; എട്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

    ഗുജറാത്തിലെ അഹമ്മദാബാദില്‍ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റലിലേക്ക്. ഹോസ്റ്റലിലെ കാന്റീനുളള ഭാഗത്തേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന ചിലർ മരിച്ചതായി അഹമ്മദാബാദ് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൃത്യമായ എണ്ണം സംബന്ധിച്ച് സ്ഥിരീകരണമില്ല. എട്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഗുജറാത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഹോസ്റ്റലില്‍ നിന്നുളള ദാരുണമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കഴിക്കാനായി വിളമ്പിവെച്ച ഭക്ഷണം നിറച്ച പ്ലേറ്റുകളും ഗ്ലാസുകളുമാണ് പുറത്തുവരുന്ന ദൃശ്യങ്ങളിലുളളത്. യുവഡോക്ടര്‍മാര്‍ ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക്…

    Read More »
  • അതിജീവനം, വിമാനാപകടത്തില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു

    അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് തെറിച്ചുവീണതായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് – ഇന്ത്യന്‍ വംശജനായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള മറ്റ് 241 പേരും മരിച്ചതായി നേരത്തെ അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് ഒരാള്‍ രക്ഷപ്പെട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെടുന്നു.…

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും; മരണപ്പെട്ടത് പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത

    അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയാണ് മരിച്ചത്. ബ്രിട്ടനില്‍ നഴ്സായി ജോലി ചെയ്യുകയാണ് രഞ്ജിത. കേരള ഹെല്‍ത്ത് സര്‍വീസില്‍ നേഴ്‌സ് ആയിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷം ലണ്ടനിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് മടങ്ങിപ്പോയയത്. കോഴഞ്ചേരി ആശുപത്രിയില്‍ നഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു. അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശേരിയില്‍ എത്തുകയും അവിടെ നിന്നും അഹമ്മദാബാദിലേക് എത്തിയെന്നും ബന്ധുക്കള്‍…

    Read More »
  • അഹമ്മദാബാദ് വിമാന ദുരന്തം; മരണസംഖ്യ 133 ആയി

    അഹമ്മദാബാദ് വിമാന ദുരന്തം മരണസംഖ്യ 133 ആയി. 625 അടി ഉയരത്തില്‍ പറന്നുയര്‍ന്ന ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തിൽ ഉണ്ടായിരുന്നവർ 169 ഇന്ത്യക്കാരും 59 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസുകാരും ഒരാൾ കാനഡയിൽ നിന്നയാളുമാണെന്ന് എയർ ഇന്ത്യ അറിയിച്ചു. അപകടം നടന്ന് 2-3 മിനിറ്റിനുള്ളില്‍ പോലീസും മറ്റ് ഏജന്‍സികളും സ്ഥലത്തെത്തി. വിമാനത്തിന്റെ പിന്‍ഭാഗമാണ് ഇടിച്ചിറങ്ങിയത്. വിമാനം ഡോക്ടര്‍മാരുടെ ഹോസ്റ്റലിലേക്കാണ് തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ്വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഫ്ലാറ്റായിരുന്നു ഇത്. അപകടത്തിൽ 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കെന്നുമാണ് വിവരം. വിമാനത്തിൽ ഗുജറാത്ത് മുൻ…

    Read More »
  • അഹമ്മദാബാദ് വിമാന അപകടം; 110 മരണം, മരണ സംഖ്യ ഉയരാന്‍ സാധ്യത, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിമാനത്തില്‍

    അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പോര്‍ച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു. 110 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരും. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അവരില്‍…

    Read More »
  • പടിയൂര്‍ ഇരട്ടക്കൊല: പ്രതി പ്രേംകുമാര്‍ ഉത്തരാഖണ്ഡില്‍ മരിച്ച നിലയില്‍

    ഇരിങ്ങാലക്കുട പടിയൂര്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഉത്തരാഖണ്ഡ് പൊലീസ് സംസ്ഥാനത്തെ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരള പൊലീസ് അവിടെ ചെന്ന് മൃതദേഹം കണ്ട് മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് ഉറപ്പിച്ചാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളു. പടിയൂരിലെ ഇരട്ടക്കൊലയ്ക്കു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിനു വേണ്ടി അന്യസംസ്ഥാനങ്ങളില്‍ അന്വേഷണം തുടരുന്ന തൃശൂരില്‍ നിന്നുള്ള…

    Read More »
  • വസ്ത്രം മാറുന്ന മുറിയില്‍ ഒളികാമറ വച്ചു ; പൊലീസുകാരൻ അറസ്റ്റിൽ

    ഒളികാമറയിൽ ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വൈശാഖ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഏഴ് മാസക്കാലമായി പകർത്തിയ മുഴുവൻ ദൃശ്യങ്ങളും വൈശാഖിന്റെ മൊബൈലിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് സംഭവം പുറത്തറിയുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥയെ അവരുടെ നഗ്നചിത്രങ്ങൾ ഒളികാമറയിൽ പകർത്തി വൈശാഖ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടുക്കി വനിത സെല്ലിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖിനെ സൈബർ വിഭാഗം…

    Read More »
  • ഇന്ന് അതിശക്തമായ മഴ: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ മുന്നറിയിപ്പ്

    സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നിലവിലുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24…

    Read More »
Back to top button