News

  • ഇരട്ട ചക്രവാതച്ചുഴി, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ്…

    Read More »
  • സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

    സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. 74,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് കുറഞ്ഞത്. 9305 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും സ്വര്‍ണവില കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഇന്ന് വില…

    Read More »
  • പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെയും കുട്ടനാട് താലുക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്റ്റർമാർ അവധി പ്രഖ്യാപിച്ചിരിക്കിന്നത്. അതേസമയം, മഴ മൂലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും DElEd പരീക്ഷ ക്കു മാറ്റമുണ്ടായിരിക്കുന്നതല്ല എന്ന വിവരം അറിയിച്ചിട്ടുണ്ട്.

    Read More »
  • കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു; ട്രെയിൻ ഗതാഗതം നിലച്ചു

    കൊല്ലത്ത് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണു. കൊല്ലം പോളയത്തോടാണ് റെയിൽവേ ട്രാക്കിന് കുറുകെ മരം വീണത്. ഇലക്ട്രിക് ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. ട്രാക്കിലെ ട്രെയിൻ ഗതാഗതം പൂർണമായും നിലച്ചു. പുനലൂർ പാസഞ്ചറിന് മുന്നിലാണ് മരം വീണത്. തുടർന്ന് അപകട സ്ഥലത്ത് ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. നിലവിൽ മരം മുറിച്ചു നീക്കിയിട്ടുണ്ട്. ഇലക്ട്രിക് ലൈൻ പുന:സ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം, തൃശൂർ മുരിങ്ങൂർ ഡിവൈൻ അടിപ്പാതക്ക് സമീപം റോഡരികിൽ നിന്നിരുന്ന കൂറ്റൻ ആൽമരം ശക്തമായ കാറ്റിൽ…

    Read More »
  • അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

    തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് ഇന്ന് വൈകിട്ട് 4 മണിക്കാണ് അപകടം നടന്നത്. വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് യാത്ര പോയ ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അതിനിടെ, കോട്ടയം എരുമേലിയിൽ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു.…

    Read More »
  • മഴ കനക്കുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

    സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് , തൃശൂർ, കാസർഗോഡ് , മലപ്പുറം,കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് , കാസർഗോഡ് , മലപ്പുറം,കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അല​ർട്ട് ആണ്. തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നേഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അതേസമയം സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വടക്കൻ…

    Read More »
  • കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു

    ജംഗൽചട്ടി, ഭീംബലി മേഖലയിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജംഗൽചട്ടി, ഭീംബലി മേഖലയിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി. ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറയുന്നതനുസരിച്ച്, മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നു. ഇതിനകം പുറപ്പെട്ട തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചു. പാതയിൽ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പിഡബ്ല്യുഡി…

    Read More »
  • ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭാര്യ ജീവനൊടുക്കി

    തിരുവനന്തപുരത്ത് കരമനയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭാര്യ ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെയും കോര്‍പ്പറേഷന്റെയും മരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്ന കോണ്‍ട്രാക്റ്ററായിരുന്നു സതീഷ്. സാമ്പത്തിക ബാധ്യതയാണ് ദമ്പതികളുടെ മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇവര്‍ക്ക് രണ്ടു കോടി 30 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് വിശ്വസിക്കുന്നതെന്ന് സതീഷിന്റെ…

    Read More »
  • സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി

    എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്നു ടേക്ക് ഓഫിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തി. ഉത്തർപ്രദേശിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നു കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് പറന്നുയരുന്നതിനു തൊട്ടുമുൻപ് റൺവേയിൽ നിർത്തിയത്. എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1511 വിമാനത്തിനാണ് റൺവേയിൽ വച്ച് അപ്രതീക്ഷിതമായി സാങ്കേതിക തകരാർ സംഭവിച്ചത്. യാത്രക്കാർക്കായി പകരം വിമാനം ഒരുക്കുമെന്നു അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേ​ദം പ്രകടിപ്പിച്ചു. ടേക്ക് ഓഫിനു തൊട്ടുമുൻപാണ് ജീവനക്കാർ വിമാനത്തിലെ…

    Read More »
  • അതിശക്തമായ മഴ: ഇന്ന് എല്ലായിടത്തും മഴ മുന്നറിയിപ്പ്, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. മഴയുടെ തോത് അനുസരിച്ച് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചത്. ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 mm ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട്…

    Read More »
Back to top button