News
-
പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം; സപ്ലിമെന്ററി അലോട്ട്‌മെന്റ് 28 ന്
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം തൈക്കാട് മോഡല്‍ എച്ച്എസ്എസില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ഒന്നും, രണ്ടും മൂന്നും ഘട്ട പ്രവേശന നടപടികള്‍ക്ക് ശേഷമാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമായി ഇതുവരെ 3.40 ലക്ഷം വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയിട്ടുള്ളത്. ആകെ 4,63,686 കുട്ടികളാണ് ഉന്നത പഠനത്തിനായി അപേക്ഷിച്ചിരുന്നത്. ആദ്യഘട്ട അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ ഉടന്‍ ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കന്‍സിയും മറ്റു വിശദാംശങ്ങളും ഈ…
Read More » -
മലപ്പുറത്ത് 9 മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികള്‍
മലപ്പുറം തിരൂരില്‍ 9 മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. മാതാപിതാക്കള്‍ ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വിറ്റതും വാങ്ങിയതും തമിഴ്‌നാട് സ്വദേശികളാണ്. കുഞ്ഞിനെ തിരൂര്‍ പൊലീസ് രക്ഷിച്ചു. കുഞ്ഞിന്റെ അമ്മ കീര്‍ത്തന,രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇട നിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് കുഞ്ഞിനെ വാങ്ങിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ അറിയിച്ചു. കുഞ്ഞിനെ വാങ്ങിയവരും വിറ്റവരും കേരളത്തിലാണ് ജോലി ചെയ്ത് വരുന്നത്. തിരൂരിലെ ഒരു വാടക ക്വാട്ടേഴ്‌സിലാണ് കുട്ടിയുടെ…
Read More » -
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതികളായ പൊലീസുകാര്‍ക്ക് ജാമ്യം
മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലീസുകാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് ഡ്രൈവര്‍മാരായ ഷൈജിത്തിനും സനിത്തിനും ജാമ്യം അനുവദിച്ചത്. ഒളിവില്‍ പോയ പ്രതികളെ ഇന്ന് പുലര്‍ച്ചയാണ് പൊലീസ് പിടികൂടിയത്. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടയില്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് സനിത്ത് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് വീട്ടുടമയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. ഷൈജിത്തിനെയും സനിത്തിനെയും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.…
Read More » -
250 കിലോമീറ്റര്‍ നീണ്ട ജലപാത;’കൊച്ചി വാട്ടര്‍മെട്രോ’ മുംബൈയിലേക്ക്
രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്, മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്. സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ്…
Read More » -
സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും; വി ശിവന്‍കുട്ടി
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വരാജിനെ സ്ഥാനാര്‍ത്ഥിയാക്കിയത് മുതല്‍ അംഗീകാരം കൂടിക്കൂടി വരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. അതിശയോക്തി അല്ല. സ്വരാജിന് നെഗറ്റീവ് വോട്ടുകള്‍ ഇല്ല. എതിരാളികള്‍ക്ക് നെഗറ്റീവ് വോട്ടുകള്‍ മാത്രമേയുള്ളൂ. എം സ്വരാജ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഗവര്‍ണര്‍ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണം. രാജ്യത്തെ മുഴുവന്‍ കാവിവല്‍ക്കരിക്കുമ്പോള്‍ രാജ്ഭവനേ കാവിവല്‍ക്കരിക്കുന്നതില്‍ അതിശയോക്തിയില്ല. കാവിവല്‍ക്കരണത്തിനു വേണ്ടിയല്ല രാഷ്ട്രപതി അദ്ദേഹത്തെ ഗവര്‍ണര്‍ ആക്കിയത് എന്ന് തിരിച്ചറിയണം. വന്ന ആദ്യ ആഴ്ചകളില്‍ അദ്ദേഹം നല്ല കുട്ടിയായിരുന്നു. അങ്ങനെ തുടരുന്നതാണ് നല്ലത്. ഹൈസ്‌കൂള്‍ സമയമാറ്റം,നിലവില്‍ യാതൊരു പരാതിയും…
Read More » -
അഹമ്മദാബാദ് വിമാനാപകടം: ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും ഉയർന്ന ക്ലെയിം
ജൂൺ 12-ന് അഹമ്മദാബാദിൽ സംഭവിച്ച എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനാപകടവുമായി ബന്ധപ്പെട്ട ആകെ ഇൻഷുറൻസ് ക്ലെയിമുകൾ നാലായിരം കോടി രൂപ (475 മില്യൺ ഡോളർ) യിലേറെ ആകുമെന്ന് കണക്കാക്കുന്നു, ഇത് രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് ക്ലെയിമുകളിൽ ഒന്നാകും. ഇന്ത്യയിലെ നോൺ-ലൈഫ് ഇൻഷുറൻസ് കമ്പനിയായ ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ജിഐസി- റീ-GIC Re)യുടെ വിലയിരുത്തലാണിത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം, 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ…
Read More » -
നിലമ്പൂരിൽ പരസ്യപ്രചരണത്തിന് കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചരണം
മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. മൂന്നാഴ്ച നീണ്ട പ്രചാരണത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ അണിചേർന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ്…
Read More » -
പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു; 40,906 കുട്ടികള്‍ പുതിയതായി എത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ആറാം പ്രവൃത്തി ദിനത്തിലെ വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്, രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍, എയിഡഡ് സ്‌കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.2025-26 വര്‍ഷത്തില്‍ എന്റോള്‍ ചെയ്ത കുട്ടികളുടെ എണ്ണം 29,27,513 എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി 40,906 കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് വന്നു. കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. നടപ്പു അദ്ധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത് 2,34,476 കുട്ടികളാണെന്ന്…
Read More » -
നെതന്യാഹു ലോക ഗുണ്ട, നെതന്യാഹുവിൻ്റെ അമ്മാവനാണ് ഡോണള്‍ഡ് ട്രംപ്; എം എ ബേബി
ഇസ്രയേലിനും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനുമെതിരെ വിമര്‍ശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ‘ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രമാണ്. ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ലോക ഗുണ്ടയും. ഡോണാള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ അമ്മാവനാണ്. ഇരുവരും യുദ്ധത്തെ ബിസിനസിനായാണ് കൊണ്ടു നടക്കുന്നത്’ എം എ ബേബി പറഞ്ഞു. ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഇസ്രയേല്‍ പണ്ടേ തെമ്മാടി രാഷ്ട്രം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെപ്പറ്റി മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിലപാട്…
Read More » -
ആശാ വർക്കേഴ്സിന് നാളെ നിർബന്ധിത ട്രയിനിംഗ്; ഉത്തരവിറക്കി എൻഎച്ച്എം
ആശമാരുടെ സമരം പൊളിക്കാൻ വീണ്ടും നിർബന്ധിത ട്രയിനിംഗുമായി സർക്കാർ. നാളെ ഉച്ചവരെ രണ്ട് ബാച്ചുകളായി തിരിഞ്ഞ് ഓൺലൈൻ ട്രെയിനിങ്ങിൽ പങ്കെടുക്കണമെന്ന് കാണിച്ച് നാഷണൽ ഹെൽത്ത് മിഷൻ ഉത്തരവിറക്കി. സമരയാത്രയുടെ സമാപന മഹാറാലി പൊളിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് സമരക്കാർ അറിയിച്ചു.45 ദിവസമായി നടത്തിവരുന്ന രാപ്പകൽ സമരയാത്ര നാളെ മഹാറാലിയായി സമാപിക്കാൻ ഇരിക്കെയാണ് സർക്കാരിൻ്റെ പുതിയ നീക്കം. ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം നാളെ എല്ലാ ആശമാരും പരിശീലന പരിപാടിയിൽ പങ്കെടുക്കണം.10.30 മുതൽ 12. 30 വരെ രണ്ട് ബാച്ചായി തിരിഞ്ഞ് എല്ലാ ജില്ലകളിലെയും ആശമാർ…
Read More »