News

  • “രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് എബിവിപി നടത്തുന്ന പ്രതിഷേധം”; മന്ത്രി വി ശിവൻകുട്ടി

    എബിവിപി നടത്തുന്ന പ്രതിഷേധം രാജ്‌ഭവനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണെന്ന് മന്ത്രി വി ശിവൻകുട്ടി. “എബിവിപി പ്രതിഷേധം രാജ്ഭവന്റെ അറിവോടെയാണ്. രാജ്ഭവനിൽ നടന്ന സംഭവത്തിന് ശേഷം എബിവിപി, യുവമോർച്ച, കെഎസ്‌യു സംഘടനകളുടെ നേതൃത്വത്തിൽ ആക്രമിക്കുകയും യാത്ര തടസപ്പെടുത്തുകയുമാണ്‌. എം എൽ എ ഓഫിസിലക്ക് ബി ജെ പി മാർച്ച് നടത്തിയത് എന്തിനാണ്? പൊലീസ് ഈ വിഷയത്തിൽ പരമാവധി സംയമനം പാലിക്കുകയാണ്”. മന്ത്രി പറഞ്ഞു. ഭാരതാംബ വിഷയത്തിൽ മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അതേസമയം രാജ്ഭവനെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിൽ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധം…

    Read More »
  • പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

    തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ.അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാറാണ് പിടിയിലായത്. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കവെയാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.

    Read More »
  • സംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

    സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എബിവിപി നടത്തുന്ന സമരങ്ങളെ പാർട്ടി ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശ്രമിക്കുന്നതെന്നും ഇതിന് ഉദാഹരമായാണ് ഇന്നലെ രാത്രിയിൽ തിരുവനന്തപുരം തമ്പാനൂരിൽ എബിവിപി സംസ്ഥാന സെക്രട്ടറിക്ക് നേരെ ഉണ്ടായ ആക്രമണമെന്നും എബിവിപി പ്രസ്താവനയിൽ പറഞ്ഞു. അൻപതോളം വരുന്ന പാർട്ടി ഗുണ്ടകൾ പൊലീസിന് മുന്നിൽ വെച്ചാണ് അതിക്രൂരമായ അക്രമം അഴിച്ച്…

    Read More »
  • ‘സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണം’; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി

    ഇറാന്‍ ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണമെന്നും മോദി പറഞ്ഞു. ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച വിവരം നരേന്ദ്ര മോദി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തതായും സമീപകാലത്തെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ആശങ്ക പങ്കുവച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനവും സുരക്ഷയും പുനസ്ഥാപിക്കുന്നതിനായി സംഭാഷണങ്ങളും നയതന്ത്ര ചര്‍ച്ചകളും തുടരണമെന്ന് അഭ്യര്‍ഥിച്ചതായും…

    Read More »
  • പാലക്കാട് രണ്ട് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

    പാലക്കാട് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും മരിച്ചു. പാലക്കാട് പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് മരിച്ചത്. മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇരുവരും പ്ലസ്റ്റു വിദ്യാര്‍ഥികളാണ്. അവധി ആഘോഷത്തിന് എത്തിയതായിരുന്നു. കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ് ; പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍

    താരസംഘടനയായ അമ്മയില്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹന്‍ലാല്‍ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്‌ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികള്‍ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ചര്‍ച്ചകള്‍ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങള്‍ പോലും ഇന്നത്തെ യോഗത്തില്‍ എത്തിയിരുന്നില്ല. മുഴുവന്‍ അംഗങ്ങളുടേയും പിന്തുണ…

    Read More »
  • സംസ്ഥാനത്ത് മഴ തുടരും; മുന്നറിയിപ്പുകളില്‍ മാറ്റം, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 11 ജില്ലകളില്‍ കലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്,…

    Read More »
  • പാലക്കാട്ടേക്ക് പുതിയ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ, സർവീസ് ജൂൺ 23 മുതൽ

    പാലക്കാട് – കോഴിക്കോട് റൂട്ടിൽ പുതിയ ട്രെയിൻ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം ട്രെയിൻ സർവീസ് നടത്തും. രാവിലെ 10:00 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1: 05 ന് പാലക്കാട് എത്തുന്ന രീതിയിൽ സമയ ക്രമീകരണം. പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് എടുക്കുന്ന ട്രെയിൻ കണ്ണൂരിൽ 7:40ന് തിരിച്ചെത്തും. ഷൊർണ്ണൂർ – കണ്ണൂർ ട്രെയിൻ ആണ് പാലക്കാടേക്ക് നീട്ടിയത്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. അതേസമയം, ബെര്‍ത്ത് ലഭിച്ചോയെന്നറിയാൻ ചാര്‍ട്ട്…

    Read More »
  • തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു, സഹോദരൻ കസ്റ്റഡിയിൽ

    തിരുവനന്തപുരം മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. മദ്യപിച്ചെത്തി സഹോദരിയെ മർദ്ദിക്കുകയായിരുന്നു. പ്രതിക്ക് ഒപ്പമുണ്ടായിരുന്ന വൈശാഖ് എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലം; കേസ് അവസാനിപ്പിച്ച് പൊലീസ്

    സംവിധായകൻ നാദിർഷയുടെ വളർത്തുപൂച്ച ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൂച്ചയുടെ മരണം നേരത്തെയുണ്ടായ അസുഖങ്ങളെ തുടർന്നായിരുന്നു. കഴുത്തില്‍ വലിഞ്ഞുമുറുകിയാല്‍ ഉണ്ടാകുന്ന തരത്തിലുള്ള പാടുകള്‍ ജഡത്തില്‍ ഇല്ലെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് കൈമാറി. ദുരൂഹത ഒഴിഞ്ഞ സാഹചര്യത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പാലാരിവട്ടം പൊലീസ് അറിയിച്ചു. പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിനെതിരെ ഗുരുതരമായിട്ടുള്ള ആരോപണമാണ് സംവിധായകൻ നാദിർഷ ഉന്നയിച്ചത്. ഗ്രൂമിങ് ചെയ്യുന്നതിനായി സെഡേഷൻ എടുക്കുന്നതിന് വേണ്ടിയാണ് പാലാരിവട്ടത്തുള്ള പെറ്റ് ഹോസ്പിറ്റലിലേക്ക് പൂച്ചയെ എത്തിക്കുന്നത്. പിന്നീട് ഞങ്ങൾ തന്നേ ഗ്രൂമിങ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെന്നും കുറച്ചു…

    Read More »
Back to top button