News
-
പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ
ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകൾ പുറത്ത്. സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനയാക്കാൻ സർക്കാർ തീരുമാനിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വാണിജ്യ ബാങ്കുകൾ വഴി മാത്രം ലഭ്യമാക്കും. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രം നേരിട്ട് വിതരണം നടത്തും. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചെലവും കാരണമായി ഉത്തരവിൽ…
Read More » -
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ പൊലീസ് ചോദ്യംചെയ്യും. എം വി ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെ സ്ഥലത്തുണ്ടായിരുന്ന എല്ലാ സിപിഎം നേതാക്കൾക്കും പൊലീസ് നോട്ടീസ് അയച്ചു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. ആക്രമണം നടന്ന സമയത്ത് സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതാക്കളടക്കം പിണറായി വിജയന്റെ വാടക വീടിന് മുന്നിലുണ്ടായിരുന്നു. കേസിൽ 26പേരെ പ്രതിചേർത്തിരുന്നു. 25പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇതിൽ…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിലും വിവിധയിടങ്ങളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കാസർകോട് ജില്ലകളിലാണ് അവധി. ഇന്ന് റെഡ് അലേര്‍ട്ടും നാളെ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവിറക്കി. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. ആലപ്പുഴ ജില്ലയില്‍ അതിശക്തമായ മഴയെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാലും വിവിധ…
Read More » -
വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ മറുപടി? പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും പാര്‍ലമെന്റ് സ്തംഭിക്കാന്‍ സാധ്യത
പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിക്കാന്‍ സാധ്യത. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാണ് ഇന്‍ഡ്യ സഖ്യത്തിന്റെ പ്രധാന ആവശ്യം. അയോധ്യ ഭണ്ഡാരക്കൊള്ളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ മറ്റൊരു ആവശ്യം. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണം തുടങ്ങിയ വിഷയങ്ങള്‍ ഇന്നും പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ ഇന്‍ഡ്യ സഖ്യ യോഗവും നിശ്ചയിച്ചിട്ടുണ്ട്. അതേസമയം മണ്ഡല പുനര്‍നിര്‍ണയ ബില്‍ കൊണ്ടുവരാന്‍ പ്രത്യേക സമ്മേളനം…
Read More » -
FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം
വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി കേന്ദ്ര സർക്കാർ. വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം. ഇക്കാര്യം കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരൺ റെജിജു രാഹുൽ ഗാന്ധിയെ കണ്ടു. വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇന്നലെ നടന്ന രാഹുൽ ഗാന്ധി കിരൺ റിജിജു കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു…
Read More » -
വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ
വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും റാലികൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും…
Read More » -
മഴ കനക്കും; വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, ഏഴു ജില്ലകളില്‍ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്നു ശക്തമായ മഴ തുടരും. ഏഴു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.…
Read More » -
‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്താൻ അനുവദിക്കില്ല’; തമിഴ്‌നാട് സർക്കാരിനെതിരെ കേരളം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്‌നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കേരളം. വിഷയത്തിൽ പ്രതിഷേധമറിയിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. ഒരു കാരണവശാലും ജലനിരപ്പുയർത്താൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡാമിന്റെ സുരക്ഷ പ്രധാന വിഷയമാണ്. ജലനിരപ്പ് 142 അടി എന്ന നിലപാടിൽ മാറ്റമില്ല. തമിഴ്‌നാടിന്റെ പ്രഖ്യാപനത്തിനെതിരെ കോടതിയിൽ പോകുന്നതടക്കം പരിഗണിക്കും. തമിഴ്‌നാടിനെ ഔദ്യോഗികമായി പ്രതിഷേധമറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ ആദ്യ ബഡ്‌ജറ്റിലായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായത്. നിലവിലെ കരാറുകൾ, നീതിന്യായ നിർദേശങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ജലനിരപ്പ്…
Read More » -
ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരിതം മാത്രം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് കാലവർഷക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചങ്ങാനാശേരിയിലെ ഒരു ക്യാമ്പിൽ ഉച്ചയ്ക്ക് മൂന്ന് മണി വരെ ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത സാഹചര്യമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ താൻ മൂന്ന് മണിക്ക് അല്ലേ ഭക്ഷണം കഴിച്ചതെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിന് മറുപടിയായി ചോദിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നിലവിലെ ക്യാമ്പുകളിൽ ദുരിതം മാത്രമാണുള്ളതെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. 2018-2019 കാലഘട്ടത്തിൽ ദുരന്തമുഖത്ത് കൃത്യമായ ഏകോപനം ഉണ്ടായിരുന്നുവെങ്കിലും നിലവിൽ അതില്ല. ഭക്ഷണം നൽകാൻ…
Read More » -
ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്
വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ട് പൂട്ടും. മലീനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഉത്തരവ് ഇറക്കിയത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഫാക്ടറിയില്‍ വെള്ളം കയറി പുഴയില്‍ മലിന്യം ഒഴുകിയിരുന്നു. പി കെ ഫിറോസ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കട്ടിപ്പാറയിലെ ഫാക്ടറി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവര്‍ഷം വന്‍…
Read More »