News

  • രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; നവജാത ശിശുക്കളെ കുഴിച്ചുമൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും

    പുതുക്കാട് നവജാത ശിശുക്കളുടെ മരണത്തിൽ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെട്ടതാണെന്നു തൃശൂർ റൂറൽ എസ്‌പി ബി കൃഷ്‌ണകുമാർ വ്യക്തമാക്കി. ലഭിച്ച മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാമത്തേത് സ്വാഭാവിക മരണമല്ലെന്നു പൊലീസ് പറഞ്ഞു. പ്രസവിച്ച് നാല് ദിവസങ്ങൾക്കുള്ളിലാണ് കുഴിച്ചിട്ടതെന്നു പൊലീസ് പറയുന്നു. വീട്ടുകാർ അറിയാതെയാണ് രണ്ട് പ്രസവവും നടന്നതെന്നു യുവതി പൊലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ വീട്ടിലാണ് അടക്കിയത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി…

    Read More »
  • എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി

    എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അം​ഗ കേന്ദ്ര എക്സിക്യൂട്ടീവ് അം​ഗങ്ങളേയും സമ്മേളനം തെര‍ഞ്ഞെടുത്തു. കൊല്ലം ചാത്തന്നൂർ സ്വ​ദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ‍ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്. പശ്ചിമ ബം​ഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.…

    Read More »
  • രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.

    തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…

    Read More »
  • കോഴിക്കോട് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

    കോഴിക്കോട് നെല്ലിക്കോടിൽ കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ഒരു അതിഥി തൊഴിലാളി മരിച്ചു. റീഗേറ്റ് ലോറൽ ഹെവൻ എന്ന കമ്പനി ഫ്ലാറ്റ് നിർമിക്കുന്നയിടത്താണ് മണ്ണിടിച്ചിലുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി ഇലഞ്ചർ ആണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • മുല്ലപ്പെരിയാർ ഡാം തുറന്നു; 13 ഷട്ടറുകൾ ഉയർത്തി, 250 ക്യുസെക്സ് വെള്ളം പെരിയാറിലേക്ക്, ജാ​ഗ്രതാ നിർദേശം

    മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. സെക്കന്റിൽ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.…

    Read More »
  • കോഴിക്കോട് മണ്ണിടിഞ്ഞ് അപകടം; നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാള്‍ കുടുങ്ങിക്കിടക്കുന്നു

    കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് അപകടം. നഗരത്തോട് ചേര്‍ന്ന ബെപ്പാസില്‍ പുതിയ ആറ് വരിപാതയ്ക്ക് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിന്റെ നിര്‍മാണ പ്രദേശത്താണ് അപകടം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

    Read More »
  • കരടി ആക്രമണം; പാലക്കാട് നെല്ലിയാമ്പതിയില്‍ ജാഗ്രതാ നിര്‍ദേശം

    പാലക്കാട് നെല്ലിയാമ്പതിയിൽ കരടി ആക്രമണത്തെ തുടർന്ന് ജാഗ്രതാ നിര്‍ദേശം. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുത്. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിർദ്ദേശം നൽകിയത്. വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയിൽ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം

    സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാർക്കും രൂക്ഷ വിമർശനം. സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്ന് പ്രതിനിധികൾ. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കർഷകരുടെ പ്രതിഷേധം പാർട്ടിക്ക് നാണക്കേടായി. കൃഷി സിവിൽ സപ്ലൈസ് വകുപ്പുകൾ വൻപരാജയമെന്നും വിമർശനം. ആലപ്പുഴയിലെ പാർട്ടി നാഥനില്ലാ കളരിയായി. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വോട്ട് ചോർച്ചയെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളിൽ എൽഡിഎഫ് വോട്ടുകൾ ചോർന്നു. മാവേലിക്കരയിലെ തോൽവി സംഘടന ദൗർബല്യത്തെ തുടർന്ന്. സ്ഥാനാർഥി മികച്ചതെങ്കിലും പ്രവർത്തനത്തിൽ അപാകത. വോട്ടുകൾ തിരികെ പിടിക്കാൻ മുന്നണി ഒന്നായി പ്രവർത്തിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ…

    Read More »
  • മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും

    കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയർ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാർ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.

    Read More »
  • സൂംബ വിവാദം ആധുനിക സമൂഹത്തിന് ചേരുന്നതല്ല; ഡിവൈഎഫ്ഐ

    സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ വികസിപ്പിച്ചെടുത്തതല്ല സൂംബയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെങ്ങും വര്‍ഷങ്ങളായി സൂംബ ഡാന്‍സ് കളിക്കുന്നു. സ്‌കൂളില്‍ എവിടെയാണ് അല്‍പ വസ്ത്രം ധരിക്കുന്നത്. യൂണിഫോം ധരിച്ചാണ് കുട്ടികള്‍ സൂംബ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അല്‍പ്പ വസ്ത്രം ധരിച്ച് എവിടെയാണ് സൂംബ നടത്തിയതെന്ന് അവര്‍ വിശദീകരിക്കട്ടേ. ഇത്രയും പച്ചക്കള്ളം പറയാന്‍ പാടുണ്ടോ? കേള്‍ക്കുന്നവര്‍ എന്താണ് വിചാരിക്കുക.…

    Read More »
Back to top button