News

  • പഞ്ചാബില്‍ ലോറിയുമായി എല്‍പിജി ടാങ്കര്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചു; ഏഴു മരണം; 20 ലേറെ പേര്‍ക്ക് പരിക്ക്

    പഞ്ചാബില്‍ എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഹോഷിയാര്‍പൂര്‍- ജലന്ധര്‍ റോഡില്‍ മണ്ടിയാല അഡ്ഡക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ച് എല്‍ പി ജി ടാങ്കര്‍ പൊട്ടിത്തെറിച്ചത്. രാംനഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുന്നതിനിടെ ടാങ്കര്‍ പിക്കപ്പ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ സുഖ്ജീത് സിങ്, ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിങ്, വിജയ്, ജസ് വീന്ദര്‍ കൗര്‍, ആരാധന വര്‍മ എന്നിവരാണ് മരിച്ചത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ നാലുപേര്‍ വെന്റിലേറ്ററിലാണ്.…

    Read More »
  • പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിച്ചിട്ടില്ല, രാജിയുടെ സൂചന നല്‍കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

    അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. അടിസ്ഥാന പരമായി ഞാന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണിനെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു. രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്. അതില്‍ അവന്തിക രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞാണ്…

    Read More »
  • കോഴിക്കോട് നടുറോട്ടില്‍ സ്ത്രീയെ ചവുട്ടിവീഴ്ത്തി; സംഭവം തിരുവമ്പാടി ബീവറേജിന് സമീപം

    കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ സ്ത്രീയെ ചവുട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയാണ് ചവുട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകള്‍ നടന്നു വരുമ്പോള്‍ എന്തോ വാക്ക് തര്‍ക്കം ഉണ്ടാകുന്നതും ഒരാള്‍ ഓടിവന്നു സ്ത്രീയെ ചവുട്ടി വീഴ്ത്തുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. യുവതി തിരുവമ്പാടി പൊലീസില്‍ പരാതി നല്‍കി. മദ്യ ലഹരിയിലാണ് ഇയാള്‍ അതിക്രമം നടത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

    യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണം. ഒളിച്ചുകളി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇത് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും കാണിക്കണണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ഉപ തെരഞ്ഞെടുപ്പിനെ ഭയന്ന് രാഹുല്‍ മാങ്കൂട്ടത്തിനിനെതിരെ നടപടി എടുക്കാതിരിക്കരുത്. നിയമസഭാ തെരഞ്ഞെടുപ്പിന്…

    Read More »
  • രാഹുല്‍ ഡല്‍ഹിയിലും പെണ്‍കുട്ടികളെ ശല്യം ചെയ്തു; ആരോപണവുമായി ആനി രാജ

    പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു. രാഹുല്‍ നശിപ്പിച്ച ഭ്രൂണത്തിന്റെ അവകാശത്തെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാര്‍ട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ പറഞ്ഞു.…

    Read More »
  • അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ നടപടി; ഹൈക്കോടതിയെ സമീപിക്കാൻ

    അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്ലിന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍. വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം. കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചു എന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാണിക്കും. കീഴുദ്യോഗസ്ഥന്‍, കീഴുദ്യോഗസ്ഥനാണോ എന്നതിലല്ല കാര്യമെന്നും അന്വേഷണത്തിന് പ്രാപ്തനാണോ എന്നതാണ് വിഷയം. മാത്രവുമല്ല ക്രിമിനല്‍ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാല്‍ മതിയെന്നും അജിത് കുമാര്‍ പറയുന്നു.…

    Read More »
  • പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ

    രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ ശക്തം. രാഹുലിൻ്റെ രാജി ചോദിച്ചു വാങ്ങണമെന്ന…

    Read More »
  • സപ്ലൈകോയില്‍ നാളെ വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്

    സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നാളെ (ഞായറാഴ്ച, ഓഗസ്റ്റ് 24) കേര വെളിച്ചെണ്ണ ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ , സപ്ലൈകോ വില്പനശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു. അതിലും12 കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്സിഡി നിരക്കില്‍ 349 രൂപയ്ക്കും, സബ്സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലും…

    Read More »
  • പനി: ഇടമലക്കുടിയില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

    ഇടുക്കി ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. കടുത്ത പനി ബാധിച്ച കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിനിടെയാണ് മരണം. യാത്രാ സൗകര്യങ്ങളില്ലാത്തതിനാല്‍ അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. മാങ്കുളത്തെ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്ക് അടിമാലിയിലെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് വഴിമധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാട്ടിലൂടെ ആളുകള്‍ ചുമന്നാണ് മൃതദേഹം തിരികെയെത്തിച്ചതും.

    Read More »
  • ക്ഷേത്രക്കുളത്തില്‍ റീല്‍സ്; ജാസ്മിന്‍ ജാഫറിനെതിരെ പരാതിയുമായി ഗുരുവായൂര്‍ ദേവസ്വം

    ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുന്‍ബിഗ്‌ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും…

    Read More »
Back to top button