News

  • അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ ജനകീയ കാംപെയ്ന്‍;ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

    അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാംപെയ്ന്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം. വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ…

    Read More »
  • കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഫോണും ബീഡിയും എറിഞ്ഞു കൊടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ എറിഞ്ഞുകൊടുക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി കെ അക്ഷയ് ആണ് പിടിയിലായത്. ജയില്‍ പരിസരത്തേക്ക് കടന്നാണ് അക്ഷയ് മൊബൈല്‍ എറിഞ്ഞു നല്‍കാന്‍ ശ്രമിച്ചത്. ശ്രദ്ധയില്‍പ്പെട്ട വാര്‍ഡന്‍മാര്‍ ഇയാളെ പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. ഇയാള്‍ മൊബൈല്‍ ഫോണിനൊപ്പം ബീഡിയും പുകയില ഉല്‍പന്നങ്ങളും എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു. അക്ഷയ്‌ക്കൊപ്പം രണ്ടുപേര്‍ കൂടി ഉണ്ടായിരുന്നു. ഇവര്‍ വാര്‍ഡന്‍മാരെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് ഇവര്‍ക്കായി അന്വേഷണം തുടരുകയാണ്. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടില്‍ അതിക്രമിച്ച്…

    Read More »
  • രാഹുലിനെതിരെ രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ല; നടപടി സസ്പെൻഷനിൽ ഒതുങ്ങില്ല : കെ മുരളീധരൻ

    രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് കെ മുരളീധരൻ. ജനാധിപത്യ പാർട്ടിയിൽ ചെയ്യുന്നതിന് ചില നടപടിക്രമങ്ങൾ ഉണ്ട്. പൊതുസമൂഹം ചർച്ച ചെയ്യുന്ന വിഷയം എന്ന രീതിയിലാണ് സസ്പെൻഷൻ നടപടിയെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ ഇപ്പോഴും രേഖാമൂലം പരാതികൾ ലഭിച്ചിട്ടില്ലെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇത് അവസാന നടപടിയായി എന്ന് കരുതേണ്ടെന്നും ‌കൂടുതൽ പ്രതികരണങ്ങളും പരാതികളും വരുന്ന ഘട്ടത്തിൽ മൂന്നാംഘട്ട നടപടി ഉണ്ടാകുമെന്ന് കെ മുരളീധരൻ പറഞ്ഞു. ഒന്നാം ഘട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷപദവി രാജിവച്ചു. രണ്ടാം ഘട്ടം…

    Read More »
  • മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന; പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

    പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. സ്വർണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമം നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. മുൻമന്ത്രി കെ ടി ജലീൽ നൽകിയ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ച് കേസെടുത്തത്. കെ ടി ജലീലും സരിതയുമാണ് കേസിലെ പ്രധാന സാക്ഷികള്‍.

    Read More »
  • കല്യാട്ടെ യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി:വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു

    കണ്ണൂര്‍ കല്യാട്ടെ വീട്ടില്‍ കവര്‍ച്ച നടന്ന വീട്ടിലെ മകന്റെ ഭാര്യ ദര്‍ഷിതയെ കര്‍ണാടകയില്‍ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ്. വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച് അതിക്രൂരമായിട്ടാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന. യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവാണ് അറസ്റ്റിലായത്. ലോഡ്ജില്‍ വെച്ച് സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതിയുടെ വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദര്‍ഷിതയും സുഹൃത്ത് സിദ്ധരാജുവുമായി ദീര്‍ഘകാലമായി…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാടാണ് സൂക്ഷിക്കുന്നത്.…

    Read More »
  • സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ക്രിയാത്മക വിപണി ഇടപെടലുമായി സപ്ലൈകോ. ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകള്‍ ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ഉള്‍പ്രദേശങ്ങളില്‍ അടക്കം അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി സഞ്ചരിക്കുന്ന ഓണച്ചന്തകളും എത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍പറഞ്ഞു. വന്‍ വിലക്കുറവില്‍ ആവശ്യ സാധനങ്ങള്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ആളുകള്‍ സപ്ലൈകോയെ ആശ്രയിക്കുന്നതായി മന്ത്രി ജി ആര്‍ അനില്‍…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കില്ല;പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാൻ സാധ്യത

    ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കൈവിടാതെ കെപിസിസി. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരാനാവുന്ന തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. അതേ സമയം മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി ഇപ്പോള്‍ ശ്രമിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്. രാഹുലിനെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍. പ്രതിപക്ഷ നേതാവ്…

    Read More »
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് വയനാട് സ്വദേശിക്ക്

    സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 25 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നാണ് ഇയാൾ രോഗലക്ഷണത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ രോഗികളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉള്ളത്.ഇതിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറുപേരും വയനാട് ജില്ലയിലെ രണ്ടുപേരും ആണ് ചികിത്സയിൽ ഉള്ളത്. രോഗത്തിന്റെ ഉറവിടം കൃത്യമായി വ്യക്തമാകാത്തത് ആരോഗ്യവകുപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.…

    Read More »
  • കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല; തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടെന്നും രാഹുല്‍ ഗാന്ധി

    തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ട് കെട്ടുണ്ടെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം, വോട്ട് കൊള്ളയ്ക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനും എതിരായ വോട്ടര്‍ അധികാര്‍ യാത്ര ബിഹാറില്‍ തുടരുകയാണ്. വോട്ട് ചോര്‍ മുദ്രാവാക്യം മുഴക്കിയാണ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര. ഭരണഘടനയും…

    Read More »
Back to top button