News

  • കണ്ണൂരില്‍ വാടക വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിയെന്ന് സൂചന ; രണ്ട് മരണം

    കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ് എന്നയാള്‍ക്കാണ് ഗോവിന്ദന്‍ വീട് വാടകയ്ക്ക് നല്‍കിയത്.…

    Read More »
  • കെഎസ്ഇബി സർചാർജിൽ വർധന; സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കും

    കെഎസ്ഇബി സർചാർജിൽ വർധന. സെപ്റ്റംബറിൽ യൂണിറ്റിന് 10 പൈസ വെച്ച് പിരിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. ജൂലൈയിൽ 26.28 കോടിയുടെ അധിക ബാധ്യതയുണ്ടെന്ന് കെഎസ്ഇബി വിശദീകരിച്ചു. ഇതാണ് സെപ്റ്റംബർ മാസം ഈടാക്കുക. ആഗസ്റ്റിൽ പ്രതിമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒൻപത് പൈസയും ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് എട്ട് പൈസയും ആയിരുന്നു സർചാർജ്.

    Read More »
  • കോൺ​ഗ്രസ് അഴിമതിയും നുണയും ചൂഷണവും നിറഞ്ഞൊരു പാ‍ർട്ടിയായി അധ:പതിച്ചിരിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍

    രാഹുൽ ​ഗാന്ധിയ്ക്ക് കീഴിൽ കോൺ​ഗ്രസ് അഴിമതിയും നുണയും ചൂഷണവും നിറഞ്ഞൊരു പാ‍ർട്ടിയായി അധ:പതിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ആ പാ‍ർട്ടി രാഷ്ട്രീയമായി എത്രമാത്രം തരംതാണിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്. രാജ്യത്തെ മറ്റനേകം അമ്മമാരെപ്പോലെ വലിയ ബുദ്ധിമുട്ടുകളും ത്യാ​ഗങ്ങളും സഹിച്ചാണ് ആ അമ്മയും തന്‍റെ മക്കളെ വളർത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയുടെ നിലപാടുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അദ്ദേഹത്തെപ്പോലാകാൻ ശ്രമിക്കുന്ന പുതിയ രാഹുൽമാ‍രും ആ പാർട്ടിയിൽ നിന്നുയ‍ർന്ന് വരുന്നുണ്ട്. അതേ പേരു പോലുമുള്ള തട്ടിപ്പുകാരനായൊരു കേരള എംഎൽഎയാണ് സ്ത്രീകളെ…

    Read More »
  • രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

    ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശിയാണ്. ഭാര്യ ആനന്ദവല്ലി. മകള്‍: ഡോ. ദയ…

    Read More »
  • തദ്ദേശ തിരഞ്ഞെടുപ്പ്; വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍

    തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിര്‍വഹിക്കും. വികസന സദസില്‍ വച്ച് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. വികസന സദസില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രസന്റേഷനും അവതരിപ്പിക്കും. സദസ് സംഘടിപ്പിക്കുന്നതിനുള്ള ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കണം. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചെലവിടാം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നലെ…

    Read More »
  • കൂത്താട്ടുകുളം ന​ഗരസഭ ഭരണം യുഡിഎഫിന്; സിപിഎം വിമത കല രാജു ചെയര്‍പേഴ്‌സണ്‍

    കൂത്താട്ടുകുളം നഗരസഭ ഭരണം യുഡിഎഫ് നേടി. ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം വിമത കല രാജു വിജയിച്ചു. വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കല രാജു പരാജയപ്പെടുത്തിയത്. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം അഞ്ചിന് യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെ തന്നെയാണ് എല്‍ഡിഎഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിപ്പിച്ചത്. വോട്ടെടുപ്പില്‍ കല രാജുവിന് 13 വോട്ടും, എല്‍ഡിഎഫിന്റെ വിജയ ശിവന് 12…

    Read More »
  • മോദിയേയും അമ്മയേയും അസഭ്യം പറഞ്ഞു; ബിഹാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമ്മയേയും അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബിഹാറിലെ സിങ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ് വി എന്ന രാജയെയാണ് ദര്‍ഭംഗ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രക്കിടെയായിരുന്നു സംഭവം. ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വോട്ടു മോഷണത്തിനെതിരെയാണ് രാഹുല്‍ഗാന്ധി ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുമായി മുന്നോട്ടു പോകുന്നത്. ഈ യാത്ര പരിപാടിയുടെ വേദിയില്‍ വെച്ചാണ് റിസ്‌വി അടക്കം ഏതാനും പ്രവര്‍ത്തകര്‍ മോദിക്കും അമ്മയ്ക്കുമെതിരെ അസഭ്യം പറഞ്ഞത്. ദര്‍ഭംഗയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക…

    Read More »
  • നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ഇല്ല; ഭാര്യയുടെ ഹര്‍ജി തള്ളി

    എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതല്‍ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. അഭിഭാഷകനായ ജോണ്‍ എസ് റാഫ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ സംഘത്തിന്റെ…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

    എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ലഭിച്ച ആറ് പരാതികളിലാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിരിക്കുന്നത്. നേരത്തെ ഡിവൈഎസ്പി ബിനുകുമാറിനാണ് അന്വേഷണ ചുമതല. നാലംഗ സംഘത്തില്‍ സൈബര്‍ വിങ് സിഐ ഉള്‍പ്പെടെയുള്ളവരാണ് അന്വേഷിക്കുക. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാഹുല്‍മാങ്കൂട്ടത്തിലുമായി അടുത്ത…

    Read More »
  • ‘108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പ്’; രേഖകൾ പുറത്തുവിട്ട് ചെന്നിത്തല

    108 ആംബുലന്‍സ് പദ്ധതിയില്‍ 250 കോടിയുടെ കമ്മിഷന്‍ തട്ടിപ്പെന്ന ആരോപണത്തിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ട് സംസ്ഥാനങ്ങളിൽ ശിക്ഷാനടപടി നേരിട്ടതും ടെക്നിക്കൽ ബിഡിൽ പരാജയപ്പെട്ടതുമായ കമ്പനിയെ സർക്കാർ സംരക്ഷിച്ചെന്ന് ചെന്നിത്തല പറഞ്ഞു. കമ്പനിയുടെ അയോഗ്യത ചൂണ്ടിക്കാട്ടി മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകിയ പരാതി അവഗണിച്ചു. ജിവികെഇഎംആർഐ കമ്പനിയുടെ അയോഗ്യത മറച്ചുവെച്ചതിനാണ് കമ്മീഷൻ ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.ഏതെങ്കിലും സർക്കാർ വിലക്ക് ഏർപ്പെടുത്തി ടെൻഡറിൽ പങ്കെടുക്കുന്നതിന് അയോഗ്യരാക്കണമന്ന വ്യവസ്ഥ സർക്കാർ മറച്ചുവെച്ചു..അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞിട്ടും ഭീമമായ തുകക്ക് വീണ്ടും ഒന്നരവർഷം കരാർ…

    Read More »
Back to top button