News
-
തിരുവോണ നിറവില്‍ മലയാളികള്‍ ; നാടെങ്ങും ആഘോഷം
ഇന്ന് തിരുവോണം. സമത്വത്തിന്റെ സന്ദേശം പകരുന്ന മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കാര്‍ഷിക സംസ്‌കാരത്തിന്റെ വിളവെടുപ്പ് ഉത്സവമാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്കു കൊടുത്തും കഷ്ടപ്പെടുന്നവന് താങ്ങായി നിന്നും ഈ ആഘോഷത്തെ നമുക്ക് വിശ്വമാനവികതയുടെ സ്നേഹസദ്യയാക്കി മാറ്റാം. മലരിന്‍ കൂട നിറയ്ക്കുന്ന തുമ്പകളും ദീപക്കുറ്റികള്‍ നാട്ടിയിരിക്കുന്ന നറുമുക്കുറ്റികളും വെള്ളിത്താലവുമേന്തി നില്‍ക്കുന്ന നെയ്യാമ്പലുകളുമായി തിരുവോണത്തെ വരവേല്‍ക്കുകയാണ് കേരളം. പ്രകൃതിയൊരുക്കിയ സ്വീകരണപ്പന്തലിലൂടെയാണ് മാവേലി മന്നന്റെ വരവ്. പഞ്ഞകര്‍ക്കിടകത്തില്‍ നിന്നും ചിങ്ങവെയിലിന്റെ മന്ദഹാസം നിറയുന്ന തിരുവോണത്തിലേക്ക് കേരളം കാലെടുത്തുവയ്ക്കുമ്പോള്‍ മാവേലിയുടെ ഐതിഹ്യം അതിനൊരു പൂത്താലിയാണ്. കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാത്ത…
Read More » -
തിരുവോണ ആശംസകൾ
എല്ലാ വായനക്കാർക്കും കേരളശബ്ദം ടീമിൻ്റെ തിരുവോണദിന ആശംസകൾ
Read More » -
സര്‍വകലാശാല ബില്ലുകളിൽ തീരുമാനമെടുക്കാതെ ഗവര്‍ണര്‍; രാഷ്ട്രപതിക്ക് വിട്ടു
സര്‍വകലാശാലകളുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചു. സര്‍വകലാശാല ഭരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്‍, സ്വകാര്യ സര്‍വകലാശാല ബില്‍ എന്നിവയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി സുപ്രീംകോടതിയുടെ റഫറന്‍സ് ചോദിച്ചിരിക്കെയാണ് ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതി ഭവന് കൈമാറിയത്. സര്‍വകലാശാലകളുടെ സ്വയംഭരണം പാടേ തകര്‍ക്കുന്നതാണ് നിയമഭേദഗതി ബില്ലിലെ വ്യവസ്ഥയെന്നാണ് ആക്ഷേപം. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് സര്‍വകലാശാലകള്‍ക്ക്…
Read More » -
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. മലപ്പുറം സ്വദേശിയായ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ചികിത്സയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫങ്കസും ഒരു പോലെ ബാധിച്ച 17 വയസുള്ള വിദ്യാര്‍ത്ഥി പൂർണ രോഗ മുക്തി നേടി. ലോകത്ത് തന്നെ ഗുരുതരാവസ്ഥയിലായ രോഗിയെ രക്ഷപ്പെടുത്തുന്നത് ഇതാദ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്…
Read More » -
21 കോടി രൂപയുടെ ലഹരിമരുന്നുകള്‍, മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം ബംഗളൂരുവില്‍ പിടിയില്‍
മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ ആറുപേര്‍ അറസ്റ്റില്‍. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് 21 കോടി വിലമതിക്കുന്ന ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. മലയാളികളായ എഎം സുഹൈല്‍ (31), കെഎസ്. സുജിന്‍ (32), ബംഗളൂരുവിലുള്ള ദമ്പതിമാരായ എംഡി സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയ സ്വദേശികളുമാണ് പിടിയിലായത്.ഇവരില്‍ നിന്ന് ഏകദേശം ആറ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഡല്‍ഹിയില്‍ നിന്ന് ബംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കള്ളക്കടത്ത് വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സമൂഹ…
Read More » -
കൊല്ലത്ത് KSRTC ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
കൊല്ലം ഓച്ചിറയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഥാർ ജീപ്പും കൂട്ടിയിടിച്ച് അപകടം. 3 പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ജീപ്പിൽ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ജീപ്പിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഥാർ ജീപ്പിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഇയാൾ മരിച്ചനിലയിലാണുള്ളത്. ബസിലുള്ളവർക്ക് തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റവരുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക്…
Read More » -
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം; പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിരൂക്ഷം. ഹിമാചല്‍ പ്രദേശില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 359 കടന്നു. 260 ഓളം റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. വിവിധ മേഖലകളില്‍ വൈദ്യുതി കുടിവെള്ളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടു. രുദ്രപ്രയാഗ്, ധാരാളി തുടങ്ങിയ മേഖലകളില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പഞ്ചാബിലും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ് തുടരുന്നു. പഞ്ചാബിലെ പ്രളയത്തില്‍ മരണം 40 കടന്നു. ദില്ലിയില്‍ യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 10000ത്തിലധികം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രണ്ടുദിവസത്തേക്ക് കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1955 ന് ശേഷമുള്ള…
Read More » -
അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം; പന്തളം രാജകുടുംബത്തെ സന്ദർശിക്കാൻ കുമ്മനം രാജശേഖരൻ
അയ്യപ്പ സംഗമത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തുടരുന്നു. അയ്യപ്പ സംഗമത്തിന് ബദലായി ബിജെപി നടത്തുന്ന വിശ്വാസ സംഗമത്തെ എങ്ങനെ നേരിടും എന്നതാണ് സിപിഐഎമ്മിലെ പുതിയ ചർച്ച. ശബരിമല കർമ്മ സമിതിയും പന്തളം കൊട്ടാരവും സംയുക്തമായി വിശ്വാസ സംഗമം നടത്താനാണ് നീക്കം. ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ഇന്ന് പന്തളം രാജകുടുംബത്തെ സന്ദർശിക്കും. വിശ്വാസ സംഗമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യ നാഥ് എന്നിവരെ പങ്കെടുപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. പന്തളം രാജകുടുംബത്തിന്റെ കൂടി പിന്തുണയുണ്ടെങ്കിൽ ആഗോള അയപ്പ സംഗമത്തിൻ്റെ…
Read More » -
യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക. സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇതിന്റെ…
Read More » -
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ചതിൽ പ്രതിഷേധം; ബിഹാറിൽ ഇന്ന് NDAയുടെ ബന്ദ്
ബിഹാറിൽ എൻഡിഎ ആഹ്വാനം ചെയ്ത ബന്ദ് ഇന്ന്. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപിച്ചതിന് എതിരെയാണ് പ്രതിഷേധം. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ബന്ദ്. മഹിളാ മോർച്ച പ്രതിഷേധത്തിന് നേതൃത്വം നൽകും. ആശുപത്രി, ആംബുലൻസ് തുടങ്ങി അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. ദർഭംഗയിൽ നടന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാതാവിനും എതിരെ കോൺഗ്രസ് പ്രവർത്തകൻ അധിക്ഷേപ പരാമർശം നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പാരമ്പര്യസമ്പന്നമായ ബിഹാറിൽ…
Read More »