News

  • മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ് ആര്‍ ധന്യയുടെ ( ഹെലന്‍ ഓഫ് സ്പാര്‍ട്ട) ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം. കഴിഞ്ഞ മാസം ദേശീയപാതയില്‍ കാസര്‍കോട് അണങ്കൂരിലായിരുന്നു സംഭവം. മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് എത്തിയതോടെ കാര്‍ അമിതവേഗത്തില്‍ ഓടിച്ചുപോയി എന്നാണ്…

    Read More »
  • കാലടി പാലം അറ്റകുറ്റപ്പണി ഇന്നു രാത്രി മുതല്‍; 10 മുതല്‍ രാവിലെ ആറുവരെ വാഹനം കടത്തി വിടില്ല, അറിയാം ബദൽ വഴികൾ

    കാലടിയിലെ നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് രാത്രി ആരംഭിക്കും. 14 വരെ രാത്രികളിലാണ് പണികള്‍. ഈ ദിവസങ്ങളില്‍ 11-ാം തീയതി ഒഴികെ രാത്രി 10 മുതല്‍ രാവിലെ ആറുവരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കും. കര്‍ക്കടക വാവ് പ്രമാണിച്ച് 11ന് രാത്രി പാലത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെന്ന് മനോജ് മൂത്തേടന്‍ എംഎല്‍എ അറിയിച്ചു. മറ്റു ദിവസങ്ങളില്‍ രാത്രി നിരോധന സമയത്ത് അങ്കമാലി ഭാഗത്ത് നിന്ന് എംസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങള്‍ ആലുവ- പെരുമ്പാവൂര്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് തിരികെ ഇതേവഴിയും പോകണം.…

    Read More »
  • മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്; അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

    ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയെങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്‌ ഇട്ടതിനാണ് കേസ് എടുത്തത്. ആലുവ സൈബർ പൊലീസ് ആണ് എഫ്ഐആർ ഇട്ടത്. പൊതു മധ്യത്തിൽ അപമാനിച്ചു എന്നാണ് എഫ്ഐആർ. നിലവിൽ അർജുൻ ആയങ്കി ഒളിവിലാണ്. ആയങ്കിക്ക് വേണ്ടി വ്യാപകമായ തെരച്ചിൽ നടക്കുകയാണ്. അതേസമയം, പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കിക്കായി സമീപ ജില്ലകളിലും വിവിധ അതിർത്തികളിലും പൊലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. അർജുൻ ഇതിനോടകം സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രധാന സംശയം. ഒളിവിലിരിക്കെ വരുന്ന സോഷ്യൽ മീഡിയ…

    Read More »
  • കോഴിക്കോട്-ബെംഗളൂരു KSRTC ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രെെവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

    കോഴിക്കോട്-ബെംഗളൂരു കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയില്‍ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടര്‍ എൻ എം അരുൺ തല്‍ക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ ATC 129 ബസാണ്…

    Read More »
  • രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവം; റിപ്പോർട്ട് ഇന്ന് സമര്‍പ്പിക്കും

    കണ്ണൂർ ചെറുപുഴയിൽ രക്ഷാ പ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ട് പോയതിൽ വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട്‌ ഇന്ന് ജില്ലാ കലക്ടർക്ക് കൈമാറും. അന്വേഷണ ചുമതലയുള്ള കണ്ണൂർ എഡിഎം പി.എൻ. പുരുഷോത്തമൻ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, പയ്യന്നൂർ തഹസീൽദാർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൂന്നുപേരെയും ഒറ്റയ്ക്ക് ഇരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് ജില്ലാ കലക്ടർ പി.വിഷ്ണു രാജ് പരിശോധിച്ച ശേഷം സർക്കാരിന് സമർപ്പിക്കും. വീഴ്ച വരുത്തിയവർക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടാവാനാണ് സാധ്യത. പരിയാരം മെഡി…

    Read More »
  • മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്കായി ഇന്ന് തെരച്ചിൽ, കൂടുതൽ സംവിധാനങ്ങൾ

    തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു കാണാതായ രണ്ടുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ ശനിയാഴ്ച ഊർജ്ജിതമാക്കും. കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയാകും ഇന്നത്തെ തെരച്ചിൽ. തെരച്ചിലിൽ മത്സ്യത്തൊഴിലാളികളും ഭാഗമാകും. മുതലപ്പൊഴിയിൽനിന്നും കാണാതായ ഷിജിന്റെ കുടുംബവുമായി മന്ത്രി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ഷിജിനെയും ജോൺ മത്യാസിനെയുമാണ് വള്ളം മറിഞ്ഞ് കാണാതായത്. കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണനായി ഇന്നും തെരച്ചിൽ തുടരും. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്. ഇന്നലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയിൽ…

    Read More »
  • അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

    സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീൻപിടുത്തത്തിന് വിലക്ക്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്ക് മാറ്റമില്ല. പത്തനംതിട്ട , ആലപ്പുഴ , കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം ജില്ലകൾക്കാണ് അവധി. കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ…

    Read More »
  • തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുമായുള്ള വിവാഹമോചനത്തിൽ നിന്നും പിന്മാറി സം​ഗീത

    തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിച്ച് അദ്ദേഹത്തിന്റെ ഭാര്യ സം​ഗീത സ്വർണലിങ്കം. ചെങ്കൽപ്പട്ട് കുടുംബ കോടതി ഇന്ന് വിവാഹമോചന ഹർജി പരി​ഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹമോചന ഹർജിയിൽ നിന്നും സം​ഗീത പിന്മാറിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ മുഖ്യമന്ത്രി വിജയ് നേരിട്ട് ഹാജരായില്ല. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനാണ് ഹാജരായത്. നിലവിൽ ലണ്ടനിലുള്ള സം​ഗീത ഓൺലൈൻ ആയാണ് കോടതിയിൽ ഹാജരായത്. സംഗീതയുടെ നിലപാട് രേഖപ്പെടുത്തിയ കോടതി, ഹർജി പിൻവലിക്കുന്നതിനുള്ള തുടർ നിയമനടപടികൾ പിന്നീട് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജീവനാംശവും ദമ്പതികളുടെ…

    Read More »
  • ലഹരി കേസുകളിൽ പ്രതികളായ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തരുത്; എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

    ലഹരി കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത്. പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകർത്തരുതെന്നും, അത്തരം ദൃശ്യങ്ങൾ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമ പേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസ്, എക്‌സൈസ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലഹരി വേട്ടകൾ ഉൾപ്പെടെയുള്ള വിവിധ നടപടികളുടെ ചിത്രങ്ങളും വീഡിയോകളും ഔദ്യോഗിക പേജുകളിൽ പതിവായി…

    Read More »
  • അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസ്; മയക്കുമരുന്ന് കടത്തിന് വിദ്യാർത്ഥികളെ ഉപയോ​ഗിച്ചോ എന്ന് സംശയം

    കോഴിക്കോട് വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം. മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന. പണ ഇടപാടിന് വിദ്യാർത്ഥികളുടെ അക്കൗണ്ട് ഉപയോഗിച്ചോ എന്നും സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ശക്തമാക്കി. അതേസമയം, കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്. നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല.…

    Read More »
Back to top button