News
-
വിഎസിന്റെ നില ഗുരുതരമായി തുടരുന്നു
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വി എസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഈ മാസം 23-നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മുഖ്യമന്ത്രി മടങ്ങിയിരുന്നു.…
Read More » -
റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രിസഭാ യോഗത്തിൽ
റവാഡ ചന്ദ്രശേഖറെ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം. 1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പൊലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്‌പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂരിലെ എഎസ്പി ആയിരുന്നു. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ…
Read More » -
ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: നാലംഗ അന്വേഷണ സമിതിയെ നിയോഗിച്ച് സർക്കാർ
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവമുണ്ടെന്ന ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവിറങ്ങി. നാലംഗ സമിതിയാണ് സർക്കാർ രൂപീകരിച്ചിട്ടുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരാണ് അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനും…
Read More » -
എയർ ഇന്ത്യ വിമാനം അടിയന്തരമായി കൊൽക്കത്തയിൽ ഇറക്കി; ലാൻഡിങ് ക്യാബിനകത്തെ താപനില ഉയർന്നതോടെ
എയർ ഇന്ത്യ ടോക്യോ – ദില്ലി വിമാനം കൊൽക്കത്തയിൽ ഇറക്കി. കാബിനകത്തെ താപനില ഉയർന്നതോടെയാണ് വിമാനം അടിയന്തരമായി ഇറക്കിയത്. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലാണ് സാങ്കേതിക പ്രശ്നം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. “ജൂൺ 29-ന് ഹനേദയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ ഫ്ലൈറ്റ് എഐ 357ന്‍റെ ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി കൊൽക്കത്തയിൽ ഇറങ്ങി. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്”- എന്നാണ് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്. ഈ അപ്രതീക്ഷിത…
Read More » -
അഹമ്മദാബാദ് വിമാന അപകടം; ‘അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നു’; വ്യോമയാന സഹമന്ത്രി
അഹമ്മദാബാദ് വിമാന അപകടത്തിൽ അട്ടിമറി സാധ്യത ഉൾപ്പെടെ പരിശോധിക്കുന്നതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. എല്ലാ വശങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും സഹമന്ത്രി പറഞ്ഞു. പുനെയിലെ ഒരു പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. അപകടത്തിന്റെ കാരണം കണ്ടെത്തനായി രണ്ട് ബ്ലാക്ക് ബോക്‌സുകളടക്കം പരിശോധിച്ചുവരികയാണ്. വിവിധ ഏജൻസികൾ സംഭനവത്തിൽ അന്വേഷണം നടത്തിവരികയാണ്. വിമാനാപകടത്തിന് അട്ടിമറിയുണ്ടോയെന്ന സാധ്യതയും പരിശോധിക്കുമെന്നാണ് സഹമന്ത്രി അറിയിച്ചിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലബോറട്ടറിയിൽ അവലോകനം ചെയ്തു വരികയാണ്.…
Read More » -
അക്കാദമിക കാര്യങ്ങളില്‍ ആരും ആജ്ഞാപിക്കാന്‍ വരേണ്ട, തീരുമാനിക്കാന്‍ സര്‍ക്കാരുണ്ട്: മന്ത്രി വി ശിവന്‍കുട്ടി
സൂംബയുടെ പേരില്‍ കായിക താരങ്ങളെ അധിക്ഷേപിച്ചവര്‍ മാപ്പു പറയണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലോകത്ത് അംഗീകരിക്കപ്പെട്ട കായിക ഇനമാണ് സൂംബ. കായികലോകത്ത് പ്രവര്‍ത്തിക്കുന്നവരെ, കായിതാരങ്ങളെ ആകെത്തന്നെയാണ് ആക്ഷേപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആക്ഷേപിച്ചിട്ടുള്ളവര്‍ ആ അധിക്ഷേപം പിന്‍വലിച്ച് മാപ്പു പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍, എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണമെന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പില്‍ അക്കാദമിക കാര്യങ്ങളും നോണ്‍ അക്കാദമിക കാര്യങ്ങളും തീരുമാനിക്കാന്‍ സര്‍ക്കാരുണ്ട്. ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ എടുക്കുന്ന…
Read More » -
പ്ലസ് വണ്‍ സപ്ലിമെന്ററി ആദ്യ അലോട്‌മെന്റ് വ്യാഴാഴ്ച ; തിങ്കളാഴ്ച വൈകിട്ട് വരെ അപേക്ഷിക്കാം
പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷ സ്വീകരിച്ച ആദ്യ ദിനമായ ശനിയാഴ്ച ലഭിച്ചത് 45,592 അപേക്ഷകള്‍. മുഖ്യ അലോട്മെന്റില്‍ ഉള്‍പ്പെടാത്തതിനാല്‍ അപേക്ഷ പുതുക്കിയവരും പുതിയ അപേക്ഷകളും ചേര്‍ത്താണിത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വ്യാഴാഴ്ച രാത്രി ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് അറിയുന്നത്. വെള്ളി, ശനി ദിവസങ്ങളില്‍ സ്‌കൂളില്‍ ചേരാം. എല്ലാ ജില്ലകളിലുമായി 57,920 സീറ്റാണ് ഏകജാലകം വഴിയുള്ള പൊതുമെറിറ്റില്‍ സപ്ലിമെന്ററി അലോട്മെന്റിനായുള്ളത്. ഇതില്‍ 5,251 പേര്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഫലത്തില്‍ നാല്‍പ്പതിനായിരത്തോളം കുട്ടികള്‍ മാത്രമാണ് ശനിയാഴ്ച രാത്രിവരെ അപേക്ഷിച്ചത്. തിങ്കളാഴ്ചവരെ അപേക്ഷ…
Read More » -
രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; നവജാത ശിശുക്കളെ കുഴിച്ചുമൂടിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും
പുതുക്കാട് നവജാത ശിശുക്കളുടെ മരണത്തിൽ രണ്ടാമത്തെ കുഞ്ഞ് കൊല്ലപ്പെട്ടതാണെന്നു തൃശൂർ റൂറൽ എസ്‌പി ബി കൃഷ്‌ണകുമാർ വ്യക്തമാക്കി. ലഭിച്ച മൊഴിയുടെയും പ്രാഥമിക അന്വേഷണത്തിൻ്റെയും അടിസ്ഥാനത്തിൽ രണ്ടാമത്തേത് സ്വാഭാവിക മരണമല്ലെന്നു പൊലീസ് പറഞ്ഞു. പ്രസവിച്ച് നാല് ദിവസങ്ങൾക്കുള്ളിലാണ് കുഴിച്ചിട്ടതെന്നു പൊലീസ് പറയുന്നു. വീട്ടുകാർ അറിയാതെയാണ് രണ്ട് പ്രസവവും നടന്നതെന്നു യുവതി പൊലീസിനോടു പറഞ്ഞു. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ വീട്ടിലാണ് അടക്കിയത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി…
Read More » -
എസ്എഫ്ഐക്ക് പുതിയ നേതൃത്വം; ആദർശ് എം സജി അഖിലേന്ത്യ പ്രസിഡന്റ്, ശ്രീജൻ ഭട്ടാചാര്യ ജനറൽ സെക്രട്ടറി
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദർശ് എം സജിയേയും ജനറൽ സെക്രട്ടറിയായി ശ്രീജൻ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു. കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദർശ് എം സജി. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ഡൽഹി ജനഹിത് ലോ കോളജിൽ എൽഎൽബി അവസാന വർഷ വിദ്യാർഥിയാണ് ആദർശ്. പശ്ചിമ ബംഗാൾ ജാദവ്പുർ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജൻ ഭട്ടാചാര്യ. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദധാരിയാണ്.…
Read More » -
രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മയെന്ന് എഫ് ഐ ആർ.
തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്റെ അസ്ഥി…
Read More »