News

  • ‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല‘, നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍

    മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. ആ​ശ​ങ്ക​കളും പ​രാ​തി​ക​ളും കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ…

    Read More »
  • വാവുബലി: കെഎസ്ആർടിസി സജ്ജം, നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

    കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഓഗസ്റ്റ് 12-ന് പുലർച്ചെ രണ്ട് മണി മുതൽ സംസ്ഥാനത്തെ 13 പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിക്കും. ഇതിന് പുറമെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് വിവിധ യൂണിറ്റുകളിൽ നിന്ന് കൂടുതൽ ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെയും ദേവസ്വം മന്ത്രി കെ. മുരളീധരന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളിലെ തീരുമാനപ്രകാരമാണ് കെഎസ്ആർടിസി മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചത്. മുൻവർഷത്തേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ സർവീസിനായി സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ…

    Read More »
  • അമിത് ഷാ ഇന്ന് പാര്‍ലമെന്റില്‍ എത്തുമോ?; അവ്യക്തത തുടരുന്നു

    നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ എത്തി ആഭ്യന്തര മന്ത്രി വിശദീകരണം നല്‍കണമെന്ന പ്രതിപക്ഷ ആവശ്യം തുടരുന്നതിനിടെ, അമിത് ഷാ സഭയില്‍ എന്നെത്തുമെന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സമ്മേളനം പൂര്‍ത്തിയാകും മുന്‍പ് അമിത് ഷാ എത്തുമെന്നു തന്നെയാണ് ഭരണപക്ഷത്തു നിന്നുള്ളവര്‍ നല്‍കുന്ന സൂചന. തിങ്കളാഴ്ച ലോക്‌സഭ നാലു ബില്ലുകളാണ് പരിഗണിക്കുന്നത്. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍, കേരള സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കുന്നതിനുള്ള ബില്‍ എന്നിവ ആഭ്യന്തര മന്ത്രിയാണ് അവതരിപ്പിക്കേണ്ടത്.…

    Read More »
  • അർജുൻ ആയങ്കി കണ്ണൂരിലെത്തിയത് ബുധനാഴ്ച; സഹായിച്ചവർക്കായി തിരച്ചിൽ ആരംഭിച്ച് പൊലീസ്

    പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുന്നത്.…

    Read More »
  • നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

    കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കോസ്റ്റല്‍ പോലീസ്, മറയന്‍ പോലീസ്, കോസ്റ്റല്‍ ഗാര്‍ഡ്, നേവി എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നേവിയുടെ ഐഎന്‍എസ് കല്‍പ്പേനി തീരത്ത് തിരികെയെത്തി. എട്ടുമണിക്ക് ശേഷം നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കടലില്‍ ഇറങ്ങി പരിശോധന നടത്തും. കപ്പലില്‍ ഇന്ത്യന്‍ നാവികസേനയുടെ പ്രത്യേക ഡൈവിംഗ് സംഘം സജ്ജമാണ്. ഡൈവിംഗ് നടത്തേണ്ട കൃത്യമായ സ്ഥലം നിര്‍ണ്ണയിക്കുന്നതിനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവുമായി നേവി ബന്ധപ്പെട്ടിട്ടുണ്ട്. കപ്പലിന് സമീപത്തായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട് നിലയുറപ്പിച്ചിട്ടുമുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ട്…

    Read More »
  • മഴക്കെടുതി ; കുട്ടനാട് താലൂക്കിൽ വി​​​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അതിശക്തമായ മഴയെ തുടര്‍ന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്. ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. കുട്ടനാട്ടില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വീടുകളില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് തുടരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് തുടരുന്നതിനാല്‍ വീട് വിട്ടുവന്ന…

    Read More »
  • വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

    ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ സംഘപരിവാർ സഹയാത്രികൻ ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലാപ്ടോപ്പും മൊബൈലും പിടിച്ചെടുത്തു. കലാപ ആഹ്വാനമുൾപ്പെടെ 4 കുറ്റങ്ങൾ ആണ് ടിജി മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ…

    Read More »
  • സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതിന് എതിരെ കെ സുരേന്ദ്രന്‍

    കാസര്‍കോട് സ്‌കൂള്‍ ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതില്‍ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അധ്യാപകന്‍ ഗുരുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അപലപനീയമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി ഡി സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുത ആണെന്നും അദ്ദേഹം വാദിച്ചു. ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല. ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും സുരേന്ദ്രന്‍…

    Read More »
  • സവർക്കർ പുകഴ്ത്തൽ ചോദ്യാവലി വിവാദത്തിൽ; അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

    വി ഡി സവർക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അദ്ധ്യാപകന് സസ്‌പെൻഷൻ. കാസർകോട് പള്ളത്തടുക്ക സ്കൂൾ അദ്ധ്യാപകൻ ഗുരു പ്രസാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിലുള്ള ചോദ്യങ്ങൾ തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.കാസർകോട് എൽപി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഫ്രീഡം ക്വിസിൽ സവർക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഓഗസ്റ്റ് ആറിന് മഞ്ചേശ്വരം,​ കുമ്പള,​ കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. സംഭവത്തിൽ എംഎസ്എഫ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ‘ബ്രിട്ടീഷുകാരുടെ…

    Read More »
  • ശബരിമല നെയ്യ് ക്രമക്കേട്; പി എസ് പ്രശാന്തിന് തിരിച്ചടി; കുരുക്കായി സ്വന്തം കൈപ്പടയിലെ കുറിപ്പ്

    ശബരിമലയിലെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനും മുൻ അംഗം എ അജികുമാറിനും വലിയ തിരിച്ചടി. ഇരുവർക്കുമെതിരെ നിർണായക തെളിവുകൾ വിജിലൻസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി)​ ലഭിച്ചു. നിലവിലെ ടെൻഡറുകൾ റദ്ദാക്കാനും മിൽമയിൽ നിന്ന് നേരിട്ട് നെയ്യ് വാങ്ങാനും നിർദേശിച്ചുകൊണ്ട് പ്രശാന്ത് സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ രേഖയാണ് എസ്ഐടിക്ക് ലഭിച്ചിരിക്കുന്നത്. ദേവസ്വം കമ്മിഷണറുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചായിരുന്നു ഈ തീരുമാനം. നിലവിലെ ടെൻഡർ റദ്ദാക്കാൻ അനുവദിക്കുന്നു. മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ബോർഡ് തീരുമാനിച്ചു’…

    Read More »
Back to top button