News

  • കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

    കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല. വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ്…

    Read More »
  • എസ്‌ഐആര്‍ സമയപരിധി നീട്ടി; ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

    വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്. കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും. കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്,…

    Read More »
  • രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസ്: അറസ്റ്റു ചെയ്യാൻ എഡിജിപിയുടെ നിർദേശം

    രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റു ചെയ്യാൻ എ.ഡി.ജി. പി.എച്ച് വെങ്കിഡേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യാന്‍ എ.ഡി.ജി.പിയുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് രാഹുലിനായി സംസ്ഥാന വ്യപകമായി പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലരെ പോലീസ് ചോദ്യം ചെയ്യും.രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചു കഴിയുന്നതായി സംശയം ഉള്ളതിനാൽ കോയമ്പത്തൂരിലും പോലീസ് പരിശോധന നടത്തും.ഒരു സംഘം പോലീസുകാർ രാഹുലിനായി തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഒളിവിലുള്ള…

    Read More »
  • ക്രിസ്മസ്: ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും

    ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച് ഡിസംബറിലെ റേഷനില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചുകിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക് പത്തുകിലോ അരിയും അധികം ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണിത്. എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും നല്‍കും. ഈ മാസം മുതല്‍ സപ്ലൈകോയില്‍നിന്ന് ലിറ്ററിന് 319 രൂപ നിരക്കില്‍ രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ ഓരോ കാര്‍ഡിനും നല്‍കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ സബ്സിഡി സാധനങ്ങളും ബ്രാന്‍ഡഡ് നിത്യോപയോഗസാധനങ്ങളും ലഭിക്കും. ഓരോ കാര്‍ഡിനും 25 രൂപ നിരക്കില്‍ 20 കിലോ പച്ചരിയോ പുഴുക്കലരിയോ…

    Read More »
  • ഡിറ്റ് വാ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

    ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്. ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ അഞ്ചുകിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടില്‍ കനത്തമഴയാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ തുടരും. ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

    Read More »
  • ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; 47 വിമാന സര്‍വീസുകള്‍ റദ്ദാക്കി

    ഡിറ്റ് വാ ചുഴലിക്കാറ്റ് സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിറ്റ്ത വാ മിഴ്‌നാട് തിരത്തേക്ക് എത്തില്ലെന്നു കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിരുന്നു. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തു നിന്നു 25 കിലോമീറ്റര്‍ അകലെ വച്ചു ചുഴലിക്കാറ്റിനു ശക്തി ക്ഷയിച്ചു ന്യൂനമര്‍ദ്ദമായി മാറി ദുര്‍ബലമായേക്കും. തീരദേശ ജില്ലകളില്‍ 20 സെന്റി മീറ്ററിനു മുകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് നാഗപട്ടിനത്തില്‍ രേഖപ്പെടുത്തി. 20 സെന്റി മീറ്ററാണ് മഴയാണ് ഇവിടെ പെയ്തത്.…

    Read More »
  • ടിവികെ റാലി പുതുച്ചേരിയിലും വേണ്ട:അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി

    തമിഴ്നാട്ടിലെ കടുത്ത നിയന്ത്രണങ്ങൾ മറികടക്കുന്നതിനു പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ നീക്കത്തിനു തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിയുള്ള ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പൊലീസ് മേധാവി തള്ളി. പുതുച്ചേരിയിൽ റാലി സംഘടിപ്പിച്ചാൽ വില്ലുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽ നിന്നു ആളുകളെത്താൻ സാധ്യതയുണ്ടെന്നും അതു തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് അനുമതി നിഷേധിച്ചത്. സെപ്റ്റംബർ 27നു കരൂരിലെ പൊതുയോ​ഗത്തിൽ തിക്കും തിരക്കമുണ്ടായി 41 പേർ മരിച്ച ശേഷം വിജയ് ബഹുജന…

    Read More »
  • മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും: മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ എത്തും

    മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും. രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലിൽ എത്തി നിലവിൽ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നൽകി സമരം അവസാനിപ്പിക്കും. അതേസമയം, ബിജെപി നേതൃത്വത്തിൽ ഒരു വിഭാഗം സമരത്തിന് നാളെ തുടക്കമിടും. വഖഫ് രജിസ്റ്ററിയിൽ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. എന്നാൽ, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങൾക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി. അതിനെ തുടർന്നാണ്…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ്: ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂർത്തിയാകും

    രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും. ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലെത്തി പൊലീസ് പരിശോധന നടത്തി. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും. പാലക്കാട്ടെ രാഹുലിന്റെ ഫ്ളാറ്റിലെത്തിയും പൊലീസ് പരിശോധന നടത്തി മഹസർ…

    Read More »
  • കോൺഗ്രസ്സ് പാർട്ടിയിൽ കടന്നുവരാൻ കഴിയാത്ത അവസ്ഥ; ഇ പി ജയരാജൻ

    പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഇ പി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് വലിയ തെറ്റാണ്. ഇത് കോൺഗ്രസിന്റെ മൂല്യത്തകർച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പൊതുപ്രവർത്തകന് നീതീകരിക്കാൻ പറ്റാത്ത കുറ്റങ്ങളാണ് എഫ്ഐആറിലും രാഹുൽ നൽകിയ ജാമിയാപേക്ഷയിൽ പോലും പറയുന്നത്. എത്ര ഗുരുതരമായ സ്ത്രീ പീഡനമാണ് കോൺഗ്രസിന്റെ പ്രമുഖ നേതാവ് കാണിച്ചത് എന്നും, ഇത് സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന നിലപാടല്ലേ എന്നും ജയരാജൻ ചോദിച്ചു. ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ചിട്ട് കോൺഗ്രസ് പാർട്ടിക്ക് അതിനെ…

    Read More »
Back to top button